എട്ടാം നൂറ്റാണ്ടിലായിരുന്നു കർണാടകയിലെ ജൈനമതത്തിന്റെ സുവർണകാലം. ഇക്കാലയളവിൽ കർണാടകയുടെ വിവിധ ഭാഗങ്ങളിലായി നിരവധി ജൈന ബസദികൾ നിർമ്മിക്കപ്പെട്ടു. കാദംബർ, ഗംഗാരാജ വംശം, ചലുക്യർ തുടങ്ങി രാഷ്ട്രകൂട രാജവംശം വരെ ജൈനമത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.
ബുദ്ധിസം വളർന്ന് പന്തലിച്ച പത്താം നൂറ്റാണ്ടിൽ, മൗര്യ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ ജൈനഗുരുവായിരുന്ന ഭദ്രബാഹുവിന്റെ ശിഷ്യനായി. കർണാടകയിലെ ശ്രാവണ ബലഗോളയിൽ വച്ചായിരുന്നു അത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശ്രാവണബലഗോളയിലെ രണ്ട് മലകൾ ചന്ദ്രഗിരിയെന്നും ഇന്ദ്രഗിരിയെന്നും വിളിക്കപ്പെട്ടു.
നോർത്ത് കർണാടകയിലെ സുന്ദരമായ ഭൂമിക ജൈനമതത്തിന് വളക്കൂറുള്ള മണ്ണായിരുന്നു. നിരവധി ജൈന ബസതികൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. പില്ലറുകളായിരുന്നു ജൈൻ വാസ്തുശില്പകലയുടെ പ്രധാന ആകർഷണം. കല്ലുകളിൽ കൊത്തിവച്ച സങ്കീർണമായ എഴുത്ത് കുത്തുകളും ഉയരം കൂടിയ ഒറ്റക്കൽശിൽപ്പങ്ങളും കർണാടകയിൽ നിലനിന്നിരുന്ന മഹത്തായ ജൈനസംസ്കാരത്തിലേക്ക് വെളിച്ചം വീശുന്നു.
കർണാടകയിലെ പ്രശസ്തമായ ജൈന ബസതികളിലൂടെ നമുക്ക് ഒരു യാത്ര നടത്താം. (ജൈനക്ഷേത്രങ്ങളും വിഹാരങ്ങളും അടങ്ങിയ സ്ഥലങ്ങളാണ് ജൈനബസതികൾ എന്ന് അറിയപ്പെടുന്നത്)
ശ്രാവണബലഗോള, സംയമനത്തിന്റെ പാത
മൂദബിദ്രി, ജൈനരുടെ വാരണാസി
വിശ്വാസത്തിന്റെ തൂണുകൾ
കാർകല, ആത്മീയതയുടെ അത്യുന്നതി
ദൈവീകതയുടെ വാതിലിലൂടെ
പാട്ടഡക്കൽ, സ്ഥലകാലത്തിന്റെ നീക്കിയിരിപ്പ്
ബദാമി, ജൈനരുടെ ഗുഹാക്ഷേത്രം
ലക്കുണ്ടി, വാസ്തുശാസ്ത്ര ഉന്നതി



Click it and Unblock the Notifications















