Search
  • Follow NativePlanet
Share
» »ഗല്‍താജിയിലെ വാനരസേന

ഗല്‍താജിയിലെ വാനരസേന

By Maneesh

നാഷണല്‍ ജ്യോഗ്രഫിക്ക് ചാനലില്‍ കുറച്ച് കാലം മുന്‍പ്, റിബല്‍ മങ്കീസ് എന്ന പേരില്‍ പരമ്പരകളായി ഒരു ഡൊക്യുമെന്‍ട്രി വന്നത് ഓര്‍മ്മയുണ്ടോ. അതില്‍ ഒരു എപ്പിസോഡെങ്കിലും കൗതുകത്തോടെ കണ്ടിരിക്കാത്തവര്‍ കുറവാണ്. ജയ്പ്പൂരിലെ ഒരു കൂട്ടം റീസസ് കുരങ്ങുകളെക്കുറിച്ചുള്ള പരമ്പരയായിരുന്നു അത്. ജയ്പ്പൂരിലെ പ്രശസ്തമായ ഗല്‍താജി ക്ഷേത്രത്തിന്റെ പരിസരത്തുള്ള കുരങ്ങുകളെക്കുറിച്ചായിരുന്നു ഈ ഡോക്യൂമെന്‍ട്രി. ഇവിടുത്തെ കുരങ്ങുകളുടെ വികൃതികള്‍ കണ്ടിട്ട് ഈ ക്ഷേത്രത്തിന് ചില ട്രവല്‍ എഴുത്തുകാര്‍ മങ്കീ ടെമ്പിള്‍ എന്ന പേരും നല്‍കിയിട്ടുണ്ട്.

Jaipur Tour - Visit To Galtaji Temple

ഗല്‍താജിയേക്കുറിച്ച്
ജയ്പ്പൂര്‍ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പ്രാചീന ക്ഷേത്രമാണ് ഗല്‍താജി. പ്രശസ്തമായ ഒരു തീര്‍ത്ഥാടക കേന്ദ്രം കൂടിയാണ് ഈ സ്ഥലം. ജയ്പ്പൂരിലെ വിസ്മയങ്ങളില്‍ ഒന്നായി പരിഗണിക്കാവുന്ന ഈ ക്ഷേത്ര സമുച്ഛയത്തിന്റെ പരിസരത്തായി ഏഴ് തീര്‍ത്ഥകുളങ്ങളുണ്ട്. ഇവയില്‍ ഗല്‍തകുണ്ട് എന്ന് അറിയപ്പെടുന്ന തീര്‍ത്ഥക്കുളമാണ് ഏറ്റവും പവിത്രമായി കരുതപ്പെടുന്നത്. ഈ കുളം ഒരിക്കലും വറ്റില്ലെന്നാണ് വിശ്വാസം. ഈ കുളത്തില്‍ പശുവിന്റെ മുഖത്തിന്റെ ആകൃതിയില്‍ ഒരു പാറയുണ്ട്. ഗോമുഖ് എന്നാണ് ഈ പറ അറിയപ്പെടുന്നത്. ഈ പറയില്‍ നിന്നാണ് കുളത്തിലേക്ക് ഉറവവരുന്നത്.

Jaipur Tour - Visit To Galtaji Temple

Photo Courtesy: China Crisis

കൊട്ടാരം പോലെ ഒരു ക്ഷേത്രം
ഇവിടുത്തെ ക്ഷേത്രത്തിന്റെ സൗന്ദര്യം എടുത്ത് പറയേണ്ട ഒന്നാണ്. ചെറിയ ഒരു കുന്നിന്റെ മുകളിലായി പിങ്ക് കല്ലുകൊണ്ട് പണിതുയര്‍ത്തിയ ഈ മനോഹര ക്ഷേത്രം ഒരു കൊട്ടാരമാണെന്നേ ആദ്യ കാഴ്ചയില്‍ തോന്നുകയുള്ളൂ. ആരവല്ലി മലനിരകളുടെ സുന്ദരമായ പശ്ചാത്തലം കൂടിയാകുമ്പോള്‍ ഈ ക്ഷേത്രത്തിന്റെ സൗന്ദര്യം ഒന്നുകൂടി കൂടും.

പേരു കേള്‍പ്പിച്ച കുരങ്ങുകള്‍
നിരവധി തരത്തിലുള്ള കുരങ്ങുകളേകൊണ്ട് പ്രശസ്തമാണ് ഈ ക്ഷേത്രം. പ്രകൃതിയുടെ സൗന്ദര്യവും മന്ത്രങ്ങള്‍ ഉരുവിടുന്നതിന്റേയും മണി മുഴക്കത്തിന്റേയും അലിയൊലുകളും ചേര്‍ന്നുണ്ടാകുന്ന പറഞ്ഞറിയത്തക്കവിധത്തിലുള്ള സുന്ദരമായ ഒരു അന്തരീക്ഷം ഇവിടെ എത്തുന്ന സഞ്ചാരികളെ പ്രത്യേക ലോകത്തേക്ക് നയിക്കും. മനസമാധാനം ആഗ്രഹിച്ച് വരുന്നവര്‍ക്ക് ഇവിടെ അത് ലഭിക്കുക തന്നെ ചെയ്യും.

Jaipur Tour - Visit To Galtaji Temple

Photo Courtesy: Politvs

വിശ്വാസം, അതുമാത്രമാണ് എല്ലാം

ഗലാവ് എന്ന ഒരു പുണ്യപുരുക്ഷന്‍ ഇവിടെ 100 വര്‍ഷം തപസ് ചെയ്തിരുന്നതായി ഒരു വിശ്വാസം ഉണ്ട്. അദ്ദേഹത്തിന്റെ തപസില്‍ സംപ്രീതനായി ദൈവം പ്രത്യേക്ഷപ്പെട്ടെന്നും പറയപ്പെടുന്നു. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായാണ് പതിനെട്ടാം നൂറ്റാണ്ടില്‍ ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടുത്തെ കുളത്തില്‍ മുങ്ങിയാല്‍ പാപങ്ങള്‍ പോകുമെന്നാണ് വിശ്വാസം.

ക്ഷേത്ര പരിസരം
ആരവല്ലി മലനിരകള്‍ക്ക് താഴെയായുള്ള വനനിബിഡമായ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങളും വൃത്താകൃതിയിലുള്ള മേല്‍ക്കൂരയും തൂണുകളുമൊക്കെ ക്ഷേത്രത്തിന്റെ ഭംഗികൂട്ടുന്നു. തീര്‍ത്ഥക്കുളങ്ങള്‍ കൂടാതെ രാമന്‍, കൃഷ്ണന്‍, ഹനുമാന്‍ എന്നിവരുടെ ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

Jaipur Tour - Visit To Galtaji Temple

Photo Courtesy: Yann Forget

പോകാന്‍ പറ്റിയ സമയം
എല്ലാവര്‍ഷവും ജനുവരി മധ്യത്തില്‍ നടക്കുന്ന മകര സക്രാന്തിയില്‍ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ എത്തി പവിത്രമായ കുളത്തില്‍ മുങ്ങി പാപം നീക്കാറുണ്ട്. പ്രഭാതം മുതല്‍ പ്രദോഷം വരെ ഇവിടെ സന്ദര്‍ശിക്കാം. അസ്തമയ സമയത്ത് ഇവിടെ സന്ദര്‍ശിച്ചാല്‍ നിരവധി കുരങ്ങുകളെ കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+