Search
  • Follow NativePlanet
Share
» »ജാനകി മന്ദിര്‍... സീതാ ദേവിയുടെ ജന്മസ്ഥലം... രാമായണ വിശ്വാസങ്ങളിലെ പുണ്യയിടം!

ജാനകി മന്ദിര്‍... സീതാ ദേവിയുടെ ജന്മസ്ഥലം... രാമായണ വിശ്വാസങ്ങളിലെ പുണ്യയിടം!

ജനകമഹാരാജാവിനു കീഴിലായിരുന്ന ഇവിടെയാണ് അദ്ദേഹത്തിന്റെ മകളായി സീത ജനിച്ചതെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പിന്നീട് കാലങ്ങളോളം പലവിധ കാരണങ്ങളാല്‍ മറഞ്ഞുകിടന്നിരുന്ന ഇവിടം ഇന്നു ഒരു വലിയ തീര്‍ത്ഥാടന സ്ഥാനമാണ്.

ജനക്പൂര്‍..രാമായണ വിശ്വാസങ്ങളില്‍ മാറ്റിനിര്‍ത്തുവാന്‍ സാധിക്കാത്ത ഇടം...സീതാ ദേവിയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന ഇവിടം ഇന്ന് നേപ്പാളിന്‍റെ ഭാഗമാണെങ്കില്‍ കൂടെയും രാമായണ യാത്രകള്‍ക്കായി വിശ്വാസികള്‍ ഇന്ത്യയില്‍ നിന്നും ഇവിടെയെത്തുന്നു. ജനകമഹാരാജാവിനു കീഴിലായിരുന്ന ഇവിടെയാണ് അദ്ദേഹത്തിന്റെ മകളായി സീത ജനിച്ചതെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പിന്നീട് കാലങ്ങളോളം പലവിധ കാരണങ്ങളാല്‍ മറഞ്ഞുകിടന്നിരുന്ന ഇവിടം ഇന്നു ഒരു വലിയ തീര്‍ത്ഥാടന സ്ഥാനമാണ്. ജനക്പൂരിലെ ജാനകി മന്ദിറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ജനക്പൂര്‍- സീതാദേവിയുടെ ജന്മസ്ഥലം

ജനക്പൂര്‍- സീതാദേവിയുടെ ജന്മസ്ഥലം

പുരാണങ്ങളും ഐതിഹ്യങ്ങളും പരിശോധിച്ചാല്‍ സീതാ ദേവിയുടെ ജന്മസ്ഥലമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ് ജനക്പൂര്‍. ജനകമഹാകാജാവിന്റെ ഭരണത്തിനു കീഴിലായിരുന്ന ഇവടുത്തെ ഒരു വയലിയില്‍ നിന്നാണ് സീതയെ രാജാവിന് കിട്ടിയതെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. പാടം ഉഴുതുകൊണ്ടിരുന്നപ്പോള്‍ ഒരാള്‍ക്ക് കുഞ്ഞിനെ പാടത്തുനിന്ന് ലഭിക്കുകയും രാജാവ് വളര്‍ത്തുകയുമായിരുന്നു. പിന്നീട് സീത അയോധ്യയിലെ രാജാവായ ശ്രീരാമനെ വിവാഹം കഴിക്കുകയും ചെയ്തു. സ്വയം വരത്തിലൂടെയായിരുന്നു വിവാഹം. ഇതിനുശേഷമാണ് സീതയുടെയും രാമന്റെയം ജീവിത്തതിലെ പ്രധാന സംഭവങ്ങള്‍ പലതും നടക്കുന്നത്.

PC:Abhishek Dutta

 ജാനകി മന്ദിര്‍- ചരിത്രവും ഐതിഹ്യവും കലരുന്നിടം

ജാനകി മന്ദിര്‍- ചരിത്രവും ഐതിഹ്യവും കലരുന്നിടം

ഇവിടുത്തെ വിശ്വാസങ്ങളോളം തന്നെ ആഴമുള്ളതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ ചരിത്രവും. സീതാ ദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥാനത്തുനിന്നുമാണ് 1657 ൽ ദേവിയുടെ സ്വര്‍ണ്ണപ്രതിമ കണ്ടെത്തിയതത്രെ. ഷുര്‍കിഷോര്‍ദാസ് എന്നു പോരായ കവിയാണ് സീതാദേവിയുടെ സ്വര്‍ണ്ണപ്രതിമ കണ്ടത്തിയത്. ഇത് സീതാദേവി ഇവിടെ ജീവിച്ചിരുന്നു എന്ന വിശ്വാസങ്ങള്‍ക്ക് വീണ്ടും കരുത്ത് നല്കുന്നതാണ്. ടികംഗർഹിന്റെ രാജ്ഞിയായ വൃഷ ഭാനു ദേവിയാണ് ഇന്നു ഇവിടെ കാണുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തത്.

PC:Bijay chaurasia

ജാനകി മന്ദിര്‍

ജാനകി മന്ദിര്‍

നേപ്പാളിലെ ഏറ്റവും മനോഹരവും മഹത്തായതുമായ നിര്‍മ്മിതികളിലൊന്നാണ് ജാനകി മന്ദിര്‍. റാം-ജാനകി ക്ഷേത്രം എന്നും വിളിക്കപ്പെടുന്ന ഇത് നേപ്പാളീസ് നിര്‍മ്മാണവിദ്യയുടെയും വൈദഗ്ദ്യത്തിന്‍റെയും ഏറ്റവും മികച്ച ഉദാഹരണമാണ്. നമ്മുടെ നാട്ടിലെ ക്ഷേത്രരൂപങ്ങളില്‍ നിന്നും വ്യത്യസ്തമായി നീണ്ടുകിടക്കുന്ന നിര്‍മ്മിതിയാണുള്ളത്. 4860 ചതുരശ്ര അടി വിസ്തൃതിയാണ് ക്ഷേത്രത്തിനുള്ളത്. മൂന്നു നിലകളിലായി പണികഴിപ്പിച്ചിരിക്കുന്ന ക്ഷേത്രം തറനിരപ്പില്‍ നിന്നും 50 മീറ്റര്‍ ഉയരത്തിലാണുള്ളത്. മാത്രമല്ല, ആകെ 60 മുറികളും ഈ ക്ഷേത്രത്തില്‍ കാണാം. ഇതിലോരോന്നും ഏറ്റവും മഹനീയമായ രീതിയില്‍ ചിത്രപ്പണികളാലും പെയിന്‍റിംഗുകളാലും നിറമുള്ള ജനാലകളാലും അലങ്കരിച്ചിട്ടുമുണ്ട്. നേപ്പാളിലെ ഹിന്ദു വാസ്തുവിദ്യയും മുഗള്‍ വാസ്തുവിദ്യയുടെയും അതീവഭംഗിയാര്‍ന്ന സങ്കലനമാണ് ഇവിടെ കാണുവാന്‍ സാധിക്കുക.

PC:Ralf Lotys

സരയുവില്‍ നിന്നു കണ്ടെത്തിയ പ്രതിഷ്ഠ

സരയുവില്‍ നിന്നു കണ്ടെത്തിയ പ്രതിഷ്ഠ

ക്ഷേത്രത്തോടൊപ്പം തന്നെ പ്രസിദ്ധമാണ് ഇവി‌ടുത്തെ പ്രതിഷ്ഠയും എന്നത് പ്രത്യേകം പറയേണ്ട കാര്യമാണ്.
അയോധ്യയ്ക്കടുത്തുള്ള സരയൂ നദിയില്‍ നിന്നും അത്ഭുതകരമായി കണ്ടെടുത്ത സീതദേവിയുടെ പുഷ്പങ്ങളാൽ അലങ്കരിച്ച ഒരു പ്രതിമയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഉള്ളത്. രാമന്റെയുംസഹോദരന്മാരായ ലക്ഷ്മണന്റെയും ഭരതന്റെയും ശത്രുഘ്നന്റെയും പ്രതിമകൾ സീതയ്ക്കൊപ്പം നിൽക്കുന്നു.

PC:Aditya Pal

നൗ ലഖ മന്ദിർ

നൗ ലഖ മന്ദിർ

സീതാ മന്ദിറിന്റെ മറ്റൊരു പേരാണ് നൗലാക്കാ മന്ദിര്‍. പ്രദേശവാസികള്‍ക്കിടയിലാണ് ഈ പേര് സജീവമായി നില്‍ക്കുന്നത്. നൗ ലഖ എന്നാല്‍ ഒമ്പത് ലക്ഷം എന്നാണ് അര്‍ത്ഥം. 1910-ൽ ടികാംഗഢിലെ രാജ്ഞി വൃഷ ഭാനു ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ ഒമ്പത് ലക്ഷം രൂപ ചിലവഴിച്ചുവത്രെ. അങ്ങനെയാണ് ക്ഷേത്രം നൗ ലഖ മന്ദിര്‍ എന്നറിയപ്പെ‌ടുന്നത്.

PC:Rajesh Dhungana

യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..യുനസ്കോയുടെ എട്ടാം ലോകാത്ഭുതം..കൂറ്റന്‍ പാറയ്ക്കു മുകളിലെ കൊട്ടാരം, രാവണന്‍ സീതയെ പാര്‍പ്പിച്ചയിടം..

രാം വിവാഹ മന്ദിര്‍

രാം വിവാഹ മന്ദിര്‍

ക്ഷേത്രത്തിനു തൊ‌ട്ടടുത്തായി തന്നെ രാം വിവാഹ മന്ദിര്‍ എന്ന പേരില്‍ മറ്റൊരു ചെറിയ ക്ഷേത്രം കാണാം. രാമനും സീതയും ഇവിടെ വെച്ചാണ് വിവാഹിതരായത് എന്നാണ് വിശ്വാസം. ഇതിന്റെ ഓര്‍മ്മ പുതുക്കുന്ന
നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസത്തില്‍ ക്ഷേത്രത്തില്‍ ന‌ടക്കുന്ന വിവാഹ പഞ്ചമി ആഘോഷത്തില്‍ പങ്കുചേരാനായി ഇന്ത്യ, ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തീര്‍ത്ഥാ‌ടകരും വിശ്വാസികളും ഇവിടെയെത്തുന്നു. ശുക്ലപക്ഷത്തിലെ അഞ്ചാമത്തെ ദിവസമാണ് ഇത് നടക്കുന്നത്.
രാം വിവാഹ മന്ദിറിന്‍റെ നടുവിലായി രാമനും വിവാഹിതരായി നില്‍ക്കുന്ന പ്രതിമയും വലതുവശത്തുള്ള രാമന്റെയും സീതയുടെയും മാതാപിതാക്കളുടെ പ്രതിമയുയും വിവാഹത്തില്‍ പങ്കെടുത്ത ആളുകളുടെ രൂപങ്ങളും എല്ലാം മനോഹരമായ രീതിയില്‍ ഇവിടെ കാണാം. യഥാര്‍ത്ഥത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ അനുഭവം ഇവി‌ടുത്തെ കാഴ്ചകളില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ലഭിക്കും,
നിരവധി ചടങ്ങളും ആചാരങ്ങളും ഈ വിശ്വാസത്തിന്‍റെ ഭാഗമായി ഇവിടെ അനുഷ്ഠിക്കുന്നു.
മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസങ്ങളിലെ രാമനവമിയും ഇവിടെ വലിയരീതിയില്‍ ആഘോഷിക്കാറുണ്ട്.
PC:Bharatadhikarimb

റാം മന്ദിര്‍

റാം മന്ദിര്‍

ശ്രീരാമനായി സമര്‍പ്പിച്ച് അമര്‍ സിംങ് താപ എന്നയാളാണ് ഈ റാം മന്ദിര്‍ നിര്‍മ്മിച്ചത്. ജാനകി മന്ദിറില്‍ നിന്നും വെറും പത്ത് മിനുറ്റ് മാത്രം അകലെയാണ് ഈ ക്ഷേത്രമുള്ളത്. ക്ഷേത്രത്തിന്റെ വലതുവശത്ത് ശിവന്റെ നിരവധി ശിലാവിഗ്രഹങ്ങളുണ്ട്. രാമനവമി, വിവാഹ പഞ്ചമി എന്നിവയാണ് രാമക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ.

PC:Abhishek Dutta

 ഗംഗാസാഗറും സ്വര്‍ഗ്ഗധ്വാറും

ഗംഗാസാഗറും സ്വര്‍ഗ്ഗധ്വാറും

ജനക്പൂരിലെ പുണ്യതീര്‍ത്ഥമാണ് ഗംഗാസാഗര്‍. ഇതിലേ ജലം ഗംഗയില്‍ നിന്നും വന്നതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്വർഗ്ഗദ്വാരം
ഗംഗാസാഗറിന്റെ പടിഞ്ഞാറൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മരിച്ചവരുടെ സ്വർഗത്തിലേക്കുള്ള കവാടമായി ആണ് ഇവിടം അറിയപ്പെടുന്നത്. ജനക്പൂരിലെത്തുന്നവര്‍ ഇവിടെ കൂടി സന്ദര്‍ശിച്ചു മാത്രമേ തിരികെ മടങ്ങാറുള്ളൂ.
PC:Bijaya2043

കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍<br />കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍

പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം<br />പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X