Search
  • Follow NativePlanet
Share
» »ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ

ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ

മാഘ മാസത്തിലെ ശുക്ലപക്ഷ ഏകാദശി അറിയപ്പെടുന്നത് , ജയ ഏകാദശി എന്നാണ്. വിഷ്ണുവിനോട് പ്രാർത്ഥിക്കുവാനും വിഷ്ണു ക്ഷേത്രങ്ങള്‍ സന്ദർശിക്കുവാനും ഈ ദിവസം ആളുകൾ തിരഞ്ഞെടുക്കുന്നു.

ഏകാദശി: വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഏകാദശി. ഓരോ ഏകാദശികൾക്കും ഓരോ തരത്തിലാണ് പ്രാധാന്യമുള്ളത്. മാഘ മാസത്തിലെ ശുക്ലപക്ഷ ഏകാദശി അറിയപ്പെടുന്നത് , ജയ ഏകാദശി എന്നാണ്. വിഷ്ണുവിനോട് പ്രാർത്ഥിക്കുവാനും വിഷ്ണു ക്ഷേത്രങ്ങള്‍ സന്ദർശിക്കുവാനും ഈ ദിവസം ആളുകൾ തിരഞ്ഞെടുക്കുന്നു. എന്താണ് ജയ ഏകാദശി എന്നും ഇതിന്റെ പ്രധാന്യം എന്തൊക്കെയാണെന്നും നോക്കാം..

ജയ ഏകാദശി

ജയ ഏകാദശി

വൈഷ്ണവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രാധാന്യമുള്ള ദിവസങ്ങളിലൊന്നാണ് ജയ ഏകാദശി. മഹാവിഷ്ണുവിന്റെ ബഹുമാനാർത്ഥം ആചരിക്കുന്ന ഈ ദിവസം മാഘ മാസത്തിലെ ശുക്ലപക്ഷ ഏകാദശി തിഥിയിലാണ് ആചരിക്കുന്നത്. ഉപവാസത്തോടും പ്രാർത്ഥനകളോടും കൂടി മഹാവിഷ്ണുവിനെ ധ്യാനിക്കുന്ന ദിവസമാണിത്.
ഭൂമി ഏകാദശി എന്നും 'ഭീഷ്മ ഏകാദശി എന്നും ഇത് അറിയപ്പെടുന്നു. കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ആണ് ഈ പേര് പ്രചാരത്തിലുള്ളത്.

ജയ ഏകാദശിയുടെ പ്രാധാന്യം

ജയ ഏകാദശിയുടെ പ്രാധാന്യം

പുരാണങ്ങളിൽ വളരെ പ്രത്യേകതകളോടെ ജയ ഏകാദശിയെ വിശേഷിപ്പിക്കുന്നു. പാണ്ഡവരിലെ മൂത്തവനായ യുധിഷ്ഠിരനോട് ജയ ഏകാദശി ആചരിക്കുന്നതിന്‍റെ മഹത്വവും പുണ്യവും ശ്രീകൃഷ്ണൻ വിവരിക്കുന്ന രീതിയിലാണ് 'പത്മപുരാണം', 'ഭവിഷ്യോത്തര പുരാണ' തുടങ്ങിയവയിൽ പരാമർശിച്ചിരിക്കുന്നത്. വളരെ ശക്തമായ വ്രതമാണ് ജയ ഏകാദശിയുടേത്. ഒരാളെ അയാൾ ചെയ്ത പാപങ്ങളിൽ നിന്നും ബ്രഹ്മഹത്യയിൽ നിന്നും മോചിപ്പിക്കും എന്നാണ് പറയുന്നത്. പരമശിവന്റെയും വിഷ്ണുവിന്റെയും ഭക്തര്‍ ഒരുപോലെ നോക്കുന്ന ഏകാദശിയും കൂടിയാണത്.

ജയ ഏകാദശി 2023

ജയ ഏകാദശി 2023

2023 ലെ ജയ ഏകാദശി ഫെബ്രുവരി 1-ാം തിയതി ബുധനാഴ്ചയാണ് വരുന്നത്. വ്യാഴാഴ്ച ദിവസം ജയ ഏകാദശി വരുന്നത് വളരെ സവിശേഷമായാണ് കരുതുന്നത്. ഈ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ പാപങ്ങളിൽ നിന്നു മോചനം ലഭിക്കുമെന്നും തത്ഫലമായി മോക്ഷഭാഗ്യം കൈവരുവെന്നുമാണ് വിശ്വാസം. കഷ്ടപ്പാടുകൾ മാറുവാനും ദുഖദുരിതങ്ങൾ വിട്ടുപോകുവാനു ഈ ഏകാദശി നോക്കുന്നത് സഹായിക്കുമത്രെ.

കേരളത്തിലെ വിഷ്ണു ക്ഷേത്രങ്ങൾ

കേരളത്തിലെ വിഷ്ണു ക്ഷേത്രങ്ങൾ

മഹാവിഷ്ണുവിനെയും അദ്ദേഹത്തിന്‍റെ അവതാരങ്ങളെയും ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം,തിരുനെട്ടൂർ മഹാദേവക്ഷേത്രം,പുഴവാത് വൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം തുടങ്ങിയവ അതിൽ പ്രസിദ്ധമായ ചില ക്ഷേത്രങ്ങളാണ്. ഈ ജയ ഏകാദശി ദിവസത്തിൽ വിശ്വാസികൾക്ക് സന്ദർശിക്കുവാന് സാധിക്കുന്ന, അത്ര പ്രസിദ്ധമല്ലാത്ത വിഷ്ണു ക്ഷേത്രങ്ങൾ പരിചയപ്പെടാം...

അനന്തപുര തടാകക്ഷേത്രം, കാസർകോഡ്

അനന്തപുര തടാകക്ഷേത്രം, കാസർകോഡ്

തിരുവനന്തപുരംകാർക്ക് പത്മനാഭസ്വാമി ക്ഷേത്രം എങ്ങനെയാണോ അതുപോലെയാണ് കാസർകോഡുകാർക്ക് അനന്തപുര തടാകക്ഷേത്രം ഉള്ളത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലക്ഷേത്രമായി കരുതപ്പെടുന്ന ഇത് ഒരു തടാകത്തിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. പത്മനാഭ സ്വാമി ഇവിടെ വസിച്ചിരുന്നു എന്നും പിന്നീട് ഇവിടെ ക്ഷേത്രത്തിനു പുറകിലുള്ള ഗുഹ വഴി തിരുവനന്തപുരത്തെ ക്ഷേത്രത്തിലേക്ക് പോയി എന്നാണ് വിശ്വാസം.

PC:Official Site

മീനങ്ങാടി മത്സ്യാവതാര മഹാവിഷ്‌ണു ക്ഷേത്രം

മീനങ്ങാടി മത്സ്യാവതാര മഹാവിഷ്‌ണു ക്ഷേത്രം

മഹാവിഷ്ണുവിന്‍റെ മത്സ്യാവതാരത്തെ പൂജിക്കുന്ന ക്ഷേത്രാണ് വയനാട് മീനങ്ങാടി മത്സ്യാവതാര മഹാവിഷ്‌ണു ക്ഷേത്രം. പ്രളയം ബാധിച്ച ലോകത്തെ രക്ഷിക്കുവാനായി പ്രജാപതിയുടെ കൈക്കുമ്പിളിൽ മത്സ്യം ആയി അവതരിച്ച വിഷ്ണുവാണ് മത്സ്യാവതാര ക്ഷേത്രത്തിലുള്ളത്.

കാച്ചാംകുറിച്ചി മഹാവിഷ്ണു ക്ഷേത്രം

കാച്ചാംകുറിച്ചി മഹാവിഷ്ണു ക്ഷേത്രം

തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം . ലക്ഷ്മീദേവി, ഭൂമീദേവീ സമേതനായ മഹാവിഷ്ണുവിനെ ആരാധിക്കുന്ന ക്ഷേത്രമാണ്. ഇവിടെ ദർശനം നടത്തി പ്രാർത്ഥിക്കുന്നത് പ്രസിദ്ധ മഹാവിഷ്ണു ക്ഷേത്രമായ ശ്രീരംഗം ക്ഷേത്രത്തിൽ പോകുന്നതിന് തുല്യമാണത്ര. ഇക്ഷുമതിനദിയുടെയും ഗായത്രിനദിയുടെയും നടുവിലായി സ്ഥിതി ചെയ്യുന്നതിനാലാണ് ശ്രീരംഗത്തിന് തുല്യമായി കണക്കാക്കുന്നതെന്നാണ് വിശ്വാസം. വിശ്വകർമ്മാവാണ് ക്ഷേത്രത്തിലെ വിഗ്രഹം തടിയിൽ നിർമ്മിച്ചതെന്നും കശ്യപമഹർഷി പ്രതിഷ്ഠ നടത്തി എന്നുമാണ് വിശ്വാസം..

PC:Krish9

പൂതൃക്കോവ് മഹാവിഷ്ണുക്ഷേത്രം

പൂതൃക്കോവ് മഹാവിഷ്ണുക്ഷേത്രം

മഹാവിഷ്ണു ക്ഷേത്രമെന്ന് അറിയപ്പെടുമ്പോഴും ശിവനും നരസിംഹത്തിനും തുല്യപ്രാധാന്യം നല്കുന്ന ക്ഷേത്രമാണ് പൂതൃക്കോവ് മഹാവിഷ്ണുക്ഷേത്രം. കിഴക്കോട്ട് ദർശനമായാണ് ഇവിടെ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറ് ദിശയിലേക്ക് ദർശനം നല്കി ശിവനും നാലമ്പലത്തിനു പുറത്ത് നരസിംഹമൂർത്തിയെയും ഇവിടെ കാണാം.

PC:Dvellakat

പുണ്ഡരീകപുരം ക്ഷേത്രം

പുണ്ഡരീകപുരം ക്ഷേത്രം

കോട്ടയം തലയോലപ്പറമ്പിന് സമീപം മൂവാറ്റുപുഴയാറിന്‍റെ തീരത്തായാണ് പുണ്ഡരീകപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണു പ്രധാന പ്രതിഷ്ഠ ആയുള്ള ക്ഷേത്രം അതിന്റെ ചുവർചിത്രങ്ങൾക്ക് പ്രസിദ്ധമാണ്. പുരാണങ്ങളിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഇവിടുത്തെ ചുവരുകളിലെ ചുവർചിത്രങ്ങൾ ഉള്ളത്. ബലിക്കൽപ്പുരയിൽ ശിലാവിഗ്രഹങ്ങളും കാണാം. സർപ്പദോഷമകറ്റുവാൻ വിശ്വാസികൾ ഇവിടെ വന്നു പ്രാർത്ഥിക്കാറുണ്ട്.

PC:Sivavkm

ഗുരുവായൂരപ്പന്‍റെ ഓരോ ദര്‍ശനത്തിന്‍റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന്‍ അനുഗ്രഹിക്കുംഗുരുവായൂരപ്പന്‍റെ ഓരോ ദര്‍ശനത്തിന്‍റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന്‍ അനുഗ്രഹിക്കും

തുറക്കാത്ത വാതിലും ആദ്യകിരണം വിഷ്ണുവിന് സമർപ്പിക്കുന്ന സൂര്യനും.. ഗുരുവായൂർ ക്ഷേത്രത്തിലെ വിചിത്ര വിശേഷങ്ങൾതുറക്കാത്ത വാതിലും ആദ്യകിരണം വിഷ്ണുവിന് സമർപ്പിക്കുന്ന സൂര്യനും.. ഗുരുവായൂർ ക്ഷേത്രത്തിലെ വിചിത്ര വിശേഷങ്ങൾ

Read more about: temple festival vishnu temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X