Search
  • Follow NativePlanet
Share
» »കാടിനുള്ളിലെ കാഴ്ചകളും താമസവും... ജീവിതത്തിലൊരിക്കലും മറക്കാത്ത യാത്രാനുഭവം നല്കുന്ന ജിം കോർബറ്റ് ദേശീയോദ്യാനം

കാടിനുള്ളിലെ കാഴ്ചകളും താമസവും... ജീവിതത്തിലൊരിക്കലും മറക്കാത്ത യാത്രാനുഭവം നല്കുന്ന ജിം കോർബറ്റ് ദേശീയോദ്യാനം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്ന ഇവിടേയ്ക്ക് പോകുന്നതിനു മുൻപായി സഫാരികളെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചും വിശദമായി വായിക്കാം

പ്രകൃതിഭംഗിയാലും വന്യജീവി സമ്പത്തിനാലും പേരുകേട്ട ജിം കോർബറ്റ് ദേശീയോദ്യാനം സഞ്ചാരികളുടെയും ഫോട്ടോഗ്രാഫർമാരുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഈ ദേശിയോദ്യാനം കോർബറ്റ് കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്.
ഇവിടുത്തെ കടുവകളെക്കുറിച്ചുള്ള കഥകളോ കെട്ടുകഥകളോ എന്നു തിരിച്ചറിയുവാൻ കഴിയാത്ത തരത്തിലുള്ള സംഭവങ്ങാണ് ജിം കോർബറ്റിനെ ഇന്നുകാണുന്ന പ്രശസ്തിയിലേക്ക് എത്തിച്ചിട്ടുള്ളത്.

ഇവിടെ അപ്രതീക്ഷിതമായി മുന്നിൽപ്പെടുന്ന വന്യജീവികളും അതിനുപിന്നിലെ കാടുകളുടെ മാന്ത്രികക്കാഴ്ചകളും ജീം കോർബറ്റിനെ ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട സങ്കേതമാക്കുന്നു. ഇപ്പോൾ ഇതാ വീണ്ടും ഇവിടം സന്ദർശകര്‍ക്കായി തുറന്നിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തുന്ന ഇവിടേയ്ക്ക് പോകുന്നതിനു മുൻപായി സഫാരികളെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചും വിശദമായി വായിക്കാം

 1936-ൽ

1936-ൽ

ജിം കോർബറ്റ് ദേശീയോദ്യാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1936 ൽ ആണ്. ഹെയ്ലി നാഷണൽ പാർക്ക് എന്ന പേരിലായിരുന്നു അന്ന് ഇത് ആരംഭിച്ചത്. പിന്നീട് പലകാലങ്ങളായി ത്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം, രാംരംഗ ദേശീയോദ്യാനം, എന്നിങ്ങനെ പേരുമാറി അവസാനം ജിം കോർബെറ്റ് ദേശീയോദ്യാനമായി മാറുകയായിരുന്നു.എഡ്വേർഡ് ജിം കോർബറ്റ് എന്ന ജിം കോർബറ്റിന്റെ ബഹുമാമാർത്ഥമാണ് ഈ പേരു നല്കിയത്.
1973-ൽ പ്രൊജക്റ്റ് ടൈഗർ ആദ്യമായി തുടങ്ങിയ സ്ഥലം, ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ദേശീയോദ്യാനം എന്നിങ്ങനെ വേറെയും പ്രത്യേകതകളുണ്ട്.

PC:wikipedia

അതുല്യമായ അവധിക്കാലം

അതുല്യമായ അവധിക്കാലം


ലോകത്ത് മറ്റേതു നാടിനും പകരം വയ്ക്കുവാൻ സാധിക്കാത്ത തരത്തിലുള്ള ഏറ്റവും മികച്ച ഒരു അവധിക്കാലമാണ് ജിം കോർബറ്റ് ദേശീയോദ്യാനത്തിലേക്കുള്ള യാത്ര നിങ്ങൾക്ക് നല്കുന്നത്. കാടിനുള്ളിലെ സഫാരിയും വന്യജീവികളെ കാണുന്നതുമെല്ലാം വളരെ പ്രൊഫണലൽ ആയാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. കാടിനുള്ളിൽ താമസിച്ച് കാടിന്റെ കാഴ്ചകളെയും വന്യജീവികളെയും കാണുവാനെത്തുന്നവരാണ് ഇവിടുത്തെ സന്ദർശകരിൽ അധികവും.

PC:Vikram Gupchup

അഞ്ച് സോണുകൾ

അഞ്ച് സോണുകൾ

മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കോർബറ്റ് നാഷണൽ പാർക്കിനെ അഞ്ച് വ്യത്യസ്ത സോണുകളായി തിരിച്ചിരിക്കുന്നു. സന്ദർശകർക്ക് വന്യജീവി സഫാരിയുടെ ഭാഗമാകാനും സമീപത്ത് മൃഗങ്ങളുടെ കൗതുകകരമായ പെരുമാറ്റം ആസ്വദിക്കാനും കഴിയുന്ന ബഫർ അല്ലെങ്കിൽ കോർ ഏരിയ ഇവയാണ്.

PC:wikipedia

സഫാരി സോണുകൾ

സഫാരി സോണുകൾ

ബിജ്‌റാനി സഫാരി സോൺ

ജിം കോർബറ്റിലെ സന്ദർശകർക്കിടയിൽ പ്രസിദ്ധമായ സോണ്‍ ആണ് ബിജ്‌റാനി സഫാരി സോൺ. പ്രകൃതിമനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.സമൃദ്ധമായ പ്രകൃതി ഭംഗിയും തുറന്ന പുൽമേടുകളും ഇവിടേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു. എളുപ്പത്തിൽ എത്തിച്ചേരാം എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. രാംനഗർ നഗരത്തിൽ നിന്ന് വെറും 01 കിലോമീറ്റർ മാത്രം അകലെയാണ് ബിജ്‌റാനി സഫാരി സോണിന്റെ പ്രവേശന കവാടം.

ജിർന സഫാരി സോൺ

വർഷം മുഴുവൻ സഞ്ചാരികൾക്കായി തുറന്നിരിക്കുന്ന ജിർന സഫാരി സോണും നിരവധി സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന ഇടമാണ്. രാംനഗർ നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ജിർണ ഗേറ്റുള്ളത്.

PC:netlancer2006

കയ്യെത്തുന്ന ഉയരത്തിലെ മേഘവും പടവുകളെ ജലധാരകളാക്കുന്ന കാഴ്ചയും.. മഹാരാഷ്ട്രയിലെ വ്യത്യസ്തമായ യാത്രകള്‍കയ്യെത്തുന്ന ഉയരത്തിലെ മേഘവും പടവുകളെ ജലധാരകളാക്കുന്ന കാഴ്ചയും.. മഹാരാഷ്ട്രയിലെ വ്യത്യസ്തമായ യാത്രകള്‍

ധേല സഫാരി സോൺ

ധേല സഫാരി സോൺ

ഇവിടുത്തെ സഫാരി സോണുകളിൽ താരതമ്യേമേന പുതിയതാണ് ധേല സഫാരി സോൺ. 2014 നവംബറിൽ ആണ് ഈ പുതിയ ഇക്കോ ടൂറിസം സോണ്ഡ വന്നത്. റിസർവിന്റെ ബഫർ സോണിൽ CTR-ൽ വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുന്ന ഒരേയൊരു പ്രദേശമാണിത്.വർഷം മുവുവൻ തുറന്നിരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. രാംനഗർ സിറ്റിയിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയാണിതുള്ളത്.

PC:wikimedia

ധികല സോൺ

ധികല സോൺ

ജിം കോർബറ്റിലെ ഏറ്റവും പ്രസിദ്ധമായ സോണ്‍ ആണ് ധികല സോൺ. കാഴ്ചകലിലെ വൈവിധ്യം തന്നെയാണ് ഇവിടുത്തെ പ്രത്യേകത. കോർബെറ്റിലെ ഏറ്റവും വലിയ സോണും ഇത് തന്നെയാണ്. രാത്രി തങ്ങി വന്യജീവികളെ കാണുവാനുള്ള അവസരം ഇവിടെയുള്ളതിനാൽ കടുത്ത വന്യജീവി പ്രേമികളും ഫോട്ടോഗ്രാഫർമാരുമെല്ലാം ഇവിടമാണ് തിരഞ്ഞെടുക്കുന്നത്.

ദുർഗാദേവി സോൺ

പാർക്കിന്റെ വടക്കുകിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദുർഗാദേവി സോൺ, പക്ഷി നിരീക്ഷണം ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലമാണ്. രാംനഗർ നഗരത്തിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെയാണ് പ്രവേശന കവാടം.

PC:Vikram Gupchup

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മഴക്കാലങ്ങളിൽ പല കാരണങ്ങളാൽ ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ സന്ദർശകരെ അനുവദിക്കാറില്ല. അതിനാൽ ഇവിടേക്ക് വരുന്നവർ പ്രവേശനം അനുവദിച്ചിട്ടുണ്ട് എന്നുറപ്പു വരുത്തേണ്ടതാണ്. എല്ലാ സോണുകളും സഞ്ചാരികൾക്കായി തുറന്നിട്ടുള്ള നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ യോജിച്ചത്.

PC:Shyamvs78

ജിം കോർബറ്റിലെ സഫാരി

ജിം കോർബറ്റിലെ സഫാരി

ജിം കോർബറ്റിന്റെ സൗന്ദര്യം ആസ്വദിക്കുവാനും ഇതിലെ വന്യജീവി സമ്പത്തിനെ പരിചയപ്പെടുവാനും സഫാരികള് സന്ദര്‍ശകരെ സഹായിക്കുന്നു. ജീപ്പ് സഫാരിയും കാന്‍ർ സഫാരിയും ഇവിടുത്തെ അഞ്ച് സോണുകളായ അഞ്ച് വ്യത്യസ്ത മേഖലകളായ ബിജ്‌റാനി, ജീർണ, ധികല, ധേല, ദുർഗാദേവി എന്നിവിടങ്ങളിൽ ലഭ്യമാണ്. ഇത് ഓൺലൈനായി ബുക്ക് ചെയ്യാം.

പരമാവധി 6 മുതിർന്നവരെയും 12 വയസ്സിന് താഴെയുള്ള 2 കുട്ടികളെയും ആണ് ഒരു ജീപ്പ് സഫാരിയിൽ ഉൾക്കൊള്ളുന്നത്. ഒരു സഫാരിക്ക് ഒരു ജീപ്പിന് 5000 രൂപ വീതമാണ് ഈടാക്കുന്നത്. വിദേശികൾക്ക് 12000 രൂപയാണ് ഒരു സഫാരിക്ക് വരുന്ന ചാർജ്.
രാവിലെ 6.00 മുതൽ 9.30 വരെയും വൈകിട്ട് 3.00 മുതൽ 6.00 വരെയും ആണ് സഫാരി സമയം.
കാന്‍ർ സഫാരി ധികല സോണിലാണ് നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ളവർക്ക് 1600 രൂപയും വിദേശികൾക്ക് 3500 രൂപയുമാണ് ചാർജ്.
രാവിലെ 6.00 മുതൽ 11.50 വരെയും ഉച്ചകഴിഞ്ഞ് 12.00 മുതൽ 6.00 വരെയും ഇത് നടത്തുന്നു. സഫാരി സമയത്തിൽ സീസൺ അനുസരിച്ച് വ്യത്യാസം വരും.

PC:wikimedia

ദികല ഫോറസ്റ്റ് ലോഡ്ജ്

ദികല ഫോറസ്റ്റ് ലോഡ്ജ്

കാടിനുള്ളിൽ രാത്രി താമസം അനുവദിക്കുന്ന ഇന്ത്യയിലെ ഏക ഏക ദേശീയോദ്യാനമാണിത് ധികല ഫോറസ്റ്റ് ലോഡ്ജിൽ ഇതിനുള്ള സൗകര്യങ്ങള്‌ ലഭ്യമാക്കിയിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച ലോഡ്ജ് ആണിത്, ആഡംബരമല്ലെങ്കിലും കാടിന്റെ നടുവിൽ താമസിക്കുന്ന അനുഭവം അവിസ്മരണീയമായ ഒന്നാണ്. ധികല ഫോറസ്റ്റ് ലോഡ്ജിൽ വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങൾ ലഭ്യമാണ്. ഫോറസ്റ്റ് റെസ്റ്റ് ഹൗസ്, ക്യാബിനുകൾ, ഹട്ട്‌മെന്റ്, അനെക്‌സ് ധികല എന്നിവയ്ക്ക് പുറമെ ലോഗ് ഹട്ടുകളിൽ 24 ബങ്ക് ബെഡ്ഡുകളും ഉണ്ട്.

PC:Kaushik mailbox

പറമ്പിക്കുളം തുറന്നു...കാ‌ടു കയറിക്കാണുവാന്‍ ‌ട്രക്കിങ് പാക്കേജുകള്‍പറമ്പിക്കുളം തുറന്നു...കാ‌ടു കയറിക്കാണുവാന്‍ ‌ട്രക്കിങ് പാക്കേജുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X