Search
  • Follow NativePlanet
Share
» »മണ്ണടിഞ്ഞ ചരിത്രത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ജിന്ദ്

മണ്ണടിഞ്ഞ ചരിത്രത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ജിന്ദ്

ഒന്നുമില്ലായ്മയിൽ നിന്നുപോലും ഓരോ തവണയും ഉയർത്തെഴുന്നൽക്കുന്ന നാട്...ഒരിക്കലും തിരിച്ചുവരവില്ല എന്നു കരുതിയിടത്തു നിന്നും മറ്റേതു നാടിനേക്കാളും ഭംഗിയായി തിരിച്ചുവന്നയിടം...ഇത് ജിന്ദ്... ഹരിയാനയുടെ ഹൃദയം എന്നറിയപ്പെടുന്ന നഗരം. പാണ്ഡവന്മാർ നിർമ്മിച്ചു എന്നു കരുതപ്പെടുന്ന ക്ഷേത്രവും ഖനനത്തിലൂടെ കണ്ടെത്തിയ ചരിത്രങ്ങളും ഒക്കെ നാടിനെ ഏവർക്കും പ്രിയപ്പെട്ടതാക്കുന്നു...

ഹരിയാനയുടെ ഹൃദയം

ഹരിയാനയുടെ ഹൃദയം

ഹരിയാനയില ഏറ്റവും മനോഹര ഇടങ്ങളിലൊന്നായ ജിന്ദ് അറിയപ്പെടുന്നതു തന്നെ ഹരിയാനയുടെ ഹൃദയം എന്നാണ്. ഇവിടുത്തെ ഏറ്റവും പഴയതും വലിയതുമായ നഗരം എന്ന നിലയിൽ അടയാളപ്പെടുത്തിയിരിക്കുന്ന ജിന്ദിന്റെ ചരിത്രവും വിലപ്പെട്ടതു തന്നെയാണ്. ഒന്നും രണ്ടുമല്ല, അഞ്ച് തവണയാണ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടു എന്നു കരുതുന്നിടത്തു നിന്നും ജിന്ദ് ഉയർന്നു വന്നത്..

PC:Thorsten Vieth

ജിന്ദ് എന്നാൽ

ജിന്ദ് എന്നാൽ

എങ്ങനെയാണ് ഈ നാടിന് ജിന്ദ് എന്ന പേര് വന്നത് എന്നതിനു പിന്നിൽ വാമൊഴിയായും അല്ലാതെയും പ്രചരിക്കുന്ന കഥഖൾ ഒരുപാടുണ്ട്. മഹാഭാരത യുദ്ധത്തിനു മുൻപായിപാണ്ഡവന്മാർ വിജയത്തിന്റെ ദേവനായ ഇന്ദ്രനെ അഥവാ ജയന്തിനെ ആരാധിച്ചിരുന്നു. അതിനായി ഈ നാടിനേ അവർ ജയന്താപുര എന്ന പേരു നല്കി. പിന്നീട് അവർ ഇവിടെ ജയ്ന്തി ദേവിക്കായി ഒരു ക്ഷേത്രം നിർമ്മിക്കുകകൂടി ചെയ്തു. മഹാഭാരത യുദ്ധത്തിനു പോകുന്നതിനു മുൻപ് പാണ്ഡവന്മാർ ഇവിടെ എത്തി പ്രാർഥിച്ചിരുന്നുവത്രെ. പിന്നീട് ഈ നഗരം ഈ ക്ഷേത്രത്തിനൊപ്പം വളരുകയും ജിന്ദാപുരി ജിന്ദ് ആയി മാറുകയുമായിരുന്നു.

PC:Ashish ish

രാമൻ കടന്നുപോയ ഇടം

രാമൻ കടന്നുപോയ ഇടം

വിശ്വാസങ്ങൾക്കും മിത്തുകൾക്കും ഇടയിൽ വളരെ പ്രസിദ്ധമായ ഒരു സ്ഥാനം തന്നെ ജിന്ദിനുണ്ട്. ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഇവിടം പ്രസിദ്ധമല്ലെങ്കിലും ഒരു തീർഥാടന കേന്ദ്രം എന്ന നിലയിൽ ജിന്ദ് പ്രസിദ്ധമാണ്. ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിൽ നടന്നിട്ടുള്ള ഇവിടുത്തെ ഖനന പ്രവര്‍ത്തനങ്ങൾ പറയുന്നത് അഞ്ച് തവണയോളം ഈ നാട് നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. എന്നാൽ ഓരോ തവണയും ഇവിടം അത്ഭുതകരമായി ഉയർത്തെഴുന്നേറ്റിട്ടുണ്ട്. സീതയുടെ സ്വയംവരത്തിനായി രാമൻ ഇതുവഴി കടന്നുപോയിട്ടുണ്ട് എന്നുമൊരു വിശ്വാസമുണ്ട്.

PC:Shaz.syed13

ഹാൻസ് ദേഹാർ

ഹാൻസ് ദേഹാർ

ജിന്ദിലെ ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ് ഹാൻസ് ദേഹാർ. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഒട്ടേറെ പ്രത്യേകതകൾ ഈ നാടിനുണ്ട്. മഹാഋഷിയുടെ വിവാഹത്തിന് ബ്രഹ്മാവ് അരയന്നങ്ങളുടെ ചിറകിലേറി ഇവിടെ വന്നിട്ടുണ്ട് എന്നു വിശ്വസിക്കപ്പെടുന്നു. ഒരു ശിവക്ഷേത്രവും മറ്റൊരു തീർഥവും ഇവിടെ കാണാം. തീർഥത്തിലിറങ്ങി കുളിക്കുവാൻ ഒരുപാട് ആളുകൾ ഇവിടെ എത്തുന്നു.

PC:wikimedia

നർവാന

നർവാന

നിർവാണ എന്ന വാക്കിൽ നിന്നുമാണ് നർവാന വരുന്നത്. സൂഫിവര്യനായിരുന്ന ഹസ്രത് ഗയ്ബി സാഹിബ് ഇവിടെ നിന്നും ഭൂമിക്കടിയിലേക്ക് അന്തര്‍ദാനം ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് ഇവിടെയൊരു ശവകുടീരം വെള്ളത്തിനു നടുവിലായി നിർമ്മിച്ചിരിക്കുന്നു. ഒരുപാട് വിശ്വാസികൾ ഇവിടെ എത്താറുണ്ട്.

PC:Narendra Singh Pal

രാംറായ്

രാംറായ്

ജിന്ദ്-ഹാന്സി റോഡിൽ ജിന്ദിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് രാംറായ് സ്ഥിതി ചെയ്യുന്നത്. ക്ഷത്രിയ വംശത്തെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായി അവരെ കൊന്നൊടുക്കിയ പരശുരാമൻറെ കഥയുമായി ബന്ധപ്പെട്ട ഇടമാണിത്. അഞ്ച് കുളങ്ങളിലായി താൻ കൊന്നൊടുക്കിയവരുടെ രക്തം പരശുരാമൻ നിറച്ചത് ഇവിടെയാണത്ര. പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോൾ ഇവിടം ഒരു തീർഥാടന കേന്ദ്രമായി മാറുകയും പരശുരാമനായി ഒരു ക്ഷേത്രം ഇവിടെ ഉയരുകയും ചെയ്തു. രാമഹർദ എന്നും ഈ പ്രദേശം അറിയപ്പെടുന്നു.

PC:Vishal14k

പിണ്ഡാര

പിണ്ഡാര

പാണ്ഡവന്മാർ മഹാഭാരത യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്കും ബന്ധുക്കൾക്കുമൊക്കെയയാി ബലിതർപ്പണം നടത്തുവാനെത്തിയ ഇടമായാണ് പിണ്ഡാര അറിയപ്പെടുന്നത്. അവർക്ക് മോക്ഷം നല്കുവാനായി ബലിയ അർപ്പിക്കുവാൻ പതിറ്റാണ്ചുകളായി ആളുകൾ ഇവിടെ എത്താറുണ്ട്. ജിന്ദ്-ഗോഹാന റോഡിൽ ജിന്ദിൽ നിന്നും 6.5 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Karantsingh

ദണ്ഡൻ സാഹിബ്

ദണ്ഡൻ സാഹിബ്

രാമായണത്തിന്റെ കർത്താവായ വാത്മികി മഹർഷിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് ദണ്ഡൻ സാഹിബ്. ഇവിടെ വെച്ചുതന്നെയാണ് ശ്രീരാമൻ അശ്വമേധയാഗം നടത്തിയത് എന്നും വിശ്വസിക്കപ്പെടുന്നു.

ഇന്ത്യൻ റെയിൽവേയിലെ പുതിയ സൗകര്യങ്ങളിതാ.. ഇനി യാത്ര ട്രെയിനിൽ തന്നെ!

ആയുസ്സ് നീട്ടിക്കിട്ടിയ ക്ഷേത്രം...ഇവിടെ വിശ്വാസങ്ങളിങ്ങനെ

PC:Harvinder Chandigarh

Read more about: haryana ഹരിയാന
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more