കയറ്റിറക്കങ്ങളും കുന്നുകളും മലമ്പാതകളും ഒക്കെയായി മുന്നോട്ട് പോകുന്ന മണാലി-ലേ ഹൈവേ...അറ്റമില്ലാത്ത യാത്രയിൽ വല്ലപ്പോഴും കാണുന്ന ഗ്രാമങ്ങളിൽ കണ്ടെത്തുക വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരിക്കും. ബാഗാ നദിയുടെ തീരത്ത് സമുദ്ര നിരപ്പിൽ നിന്നും 10,500 അടി ഉയരത്തിൽ ഹിമാലത്തിന്റെ എല്ലാ സൗന്ദര്യങ്ങളുമായി നിലകൊള്ളുന്ന ഒരിടം...ജിസ്പ... കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളുമായി നിലകൊള്ളുന്ന ഒരു തനി ഹിമാചൽ ഗ്രാമം. മണാലി-ലേ യാത്രയിൽ തീർച്ചായും കണ്ടിരിക്കേണ്ട ജിസ്പയുടെ വിശേഷങ്ങൾ...
ജിസ്പ
ബാഗാ നദിയുടെ സാമീപ്യവും മഞ്ഞു മൂടി കിടക്കുന്ന ഹിമാലയത്തിന്റെ കാഴ്ചകളും ഒക്കെയായി സഞ്ചാരികളെ ആകർഷിക്കുന്ന ജിസ്പ മണാലിയിലെ ഓഫ്ബീറ്റ് ഇടങ്ങളിലൊന്നാണ്.
മണാലിയിൽ നിന്നും ലേയിയേക്ക്
ഒരു ക്യാന്‍വാസിലെന്നപോലെ
രാത്രി തങ്ങുവാൻ
തനി നാടൻ ഗ്രാമം
ഇവിടുത്തെ ആഡംബരം എന്നു പറയുവാൻ ഒരു ഹെലപ്പാഡും ഒരു പോസ്റ്റ് ഓഫീസും ഒരു മൗണ്ടെയ്നേഴ്സ് ഹട്ടും കൂടാതെ ഓരു ഫോക്ക് മ്യൂസിയവുമാണുള്ളത്.
ജിസ്പാ റൂറൽ ഹൗസിങ്ങ് മ്യൂസിയം
രാത്രി താമസം പോരാ
യാത്രയിൽ ശ്രദ്ധിക്കുവാൻ
ജിസ്പയിൽ നിന്നും 32 കിലോമീറ്റർ അകലെ താണ്ടി എന്ന ഗ്രാമത്തിലാണ് ഏറ്റവും അടുത്തുള്ള പെട്രോൾ പമ്പ്. അതുകൊണ്ടു തന്നെ ആവശ്യത്തിനു പണവും ഇന്ധനവും കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക.
എത്തിച്ചേരുവാന്‍
ഹിമാചൽ റോഡ് ട്രാൻസ്പോർട് കോർപ്പറേഷന്‍റെ ബസുകൾ മണാലി ബസ് സ്റ്റാൻഡിൽ നിന്നും ലഭ്യമാണ്. അല്ലെങ്കിൽ ഷെയർ ടാക്സി തിരഞ്ഞെടുക്കാം. രണ്ടായാലും കീലോങ്ങിലാണ് ഹോൾട്ട് ചെയ്യുയക. ഇവിടെ നിന്നും 20 കിലോമീറ്റർ അകലെയാണ് ജിസ്പ.



Click it and Unblock the Notifications
















