Search
  • Follow NativePlanet
Share
» »വിശാഖ് ബീച്ച് റോഡ് - കുന്നുകൾക്കും കടലിനും മധ്യേ ഒരു യാത്ര

വിശാഖ് ബീച്ച് റോഡ് - കുന്നുകൾക്കും കടലിനും മധ്യേ ഒരു യാത്ര

By Maneesh

സുന്ദരമായ നഗരങ്ങൾ ഇന്ത്യയിൽ നിരവധിയുണ്ട്. പക്ഷെ വിശാഖപട്ടണമെന്ന തുറമുഖ നഗരം അക്കൂട്ടത്തിൽപ്പെടില്ല. സുന്ദരമായ റോഡുകൾ ഇന്ത്യയിൽ നിരവധിയാണ് എന്നാൽ അതിൽ ഒരു റോഡ് വിശാഖപട്ടണത്താണ്. വിശാഖപട്ടണത്തിലെ ബീച്ച് റോഡിലൂടെ യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാം ഇന്ത്യയിലെ സുന്ദരമായ റോഡുകളിൽ ഒന്നാണ് അതെന്ന്.

ഒരു വശത്ത് പച്ചവെൽവെറ്റ് പോലെ പുൽത്തകിടികൾ നിറഞ്ഞ മൊട്ടക്കുന്നുകൾ. മറുവശത്ത് നീലമാർബിൾ ഇട്ടപോലെ കടൽ. അതിന് നടുവിലൂടെ ഒരു റോഡ്. അങ്ങനെ ഒരു റോഡിലൂടെയാണ് നിങ്ങൾ യാത്ര ചെയ്യാൻ കൊതിക്കുന്നതെങ്കിൽ. വിശാഖപട്ടണത്തിലേക്ക് പോകാം.

ആന്ധ്രപ്രദേശിലെ രണ്ടാമത്തെ വലിയ നഗരമായിരുന്നു വിശാഖപട്ടണം. പുതുതായി രൂപംകൊള്ളുന്ന സീമാന്ധ്ര സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായിരിക്കും വിശാഖപട്ടണം. ഒരു വശത്ത് ബംഗാൾ ഉൾക്കടൽ മറുവശത്ത് പശ്ചിമഘട്ടം ഇങ്ങനെ മനോഹരമായ ഒരു ഭൂപ്രകൃതിയാണ് വിശാഖപട്ടണത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ വിശാഖപട്ടണത്തിലെ റോഡിലൂടെയുള്ള യാത്ര അവിസ്മരണീയമായിരിക്കും.

ആർ കെ ബീച്ച് റോഡ്

ആർ കെ ബീച്ച് റോഡ്

ബീച്ച് റോഡിലൂടെയുള്ള യാത്ര നമുക്ക് ആർ കെ ബീച്ചിൽ നിന്ന് തുടങ്ങാം. വിശാഖപട്ടണത്തിലെ മനോഹരമായ ഒരു ബീച്ചാണ് ആർ കെ ബീച്ച്. രാമകൃഷ്ണാ ബീച്ച് എന്നാണ് ഈ ബീച്ചിന്റെ മുഴുവൻ പേര്. വിശാഖപട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ യാത്ര ചെയ്യണം ഇവിടെ എത്താൻ.

കാളി ക്ഷേത്രം, വാടു പാര്‍ക്ക് , അന്തര്‍വാഹിനി മ്യൂസിയം, മത്സ്യ ദര്‍ശിനി , 1971--ലെ ഇന്‍ഡോ -പാക് യുദ്ധ സ്മാരകം തുടങ്ങിയവ ബീച്ചിനു സമീപപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

Photo courtesy: Adityamadhav83

ആല്ലൂരി സീത രാമ രാജു പ്രതിമ

ആല്ലൂരി സീത രാമ രാജു പ്രതിമ

ബീച്ച് റോഡിലൂടെ മുന്നോട്ട് പോകുമ്പോൾ കാണുന്ന ഒരു പ്രതിമയാണ് ഇത്. ബീച്ച് റോഡിലെ സീതമ്മധാര ജംഗ്ഷനിൽ ആണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. രമകൃഷ്ണ ബീച്ചിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ യാത്ര ചെയ്യുമ്പോഴാണ് ഈ പ്രതിമ കാണുക.

ആന്ധ്രപ്രദേശിലെ ചരിത്ര പുരുഷനായ സീതരാമരാജുവിനോടുള്ള ആദരവസൂചകമായിട്ടാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
Photo courtesy: Adityamadhav83

കൈലാസഗിരി

കൈലാസഗിരി

ബീച്ച് റോഡിലൂടെ പോകുമ്പോൾ നമുക്ക് സന്ദർശിക്കാവുന്ന ഒരു ഹില്‍ സ്റ്റേഷന്‍ ആണ് കൈലാസ ഗിരി. റോപ്പ് വേ ട്രോളികളിൽ യാത്ര ചെയ്യാൻ ഇവിടെ അവസരമുണ്ട്. റോപ്പ് വേയിൽ നിന്ന് നോക്കിയാൽ സുന്ദരമായ ബീച്ച് റോഡ് കാണാം. രാമകൃഷണ ബീച്ചിന്റേയും ഋഷികൊണ്ട ബീച്ചിന്റെയും മധ്യത്തിലാണ് ഈ മലനിര സ്ഥിതി ചെയ്യുന്നത്. 65 രൂപയാണ് റോപ്പ് വേ യാത്രയ്ക്കുള്ള ചിലവ്.

Photo courtesy: Sureshiras

തെന്നേറ്റി പാർക്കിൽ നിന്നുള്ള ബീച്ച് റോഡിന്റെ ദൃശ്യം

തെന്നേറ്റി പാർക്കിൽ നിന്നുള്ള ബീച്ച് റോഡിന്റെ ദൃശ്യം

ബീച്ച് റോഡിന് അരികിലായി നിരവധി പാർക്കുകൾ സ്ഥിതി ചെയ്യുന്നുണ്ട് അതിൽ ഒരു പാർക്കാണ് തെന്നേറ്റി പാർക്ക്. കൈലാസഗിരിയുടെ അടിവാരത്തായിട്ടാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. നിരവധി തമിഴ്, തെലുങ്ക് സിനിമകൾ ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്.

Photo courtesy: Adityamadhav83

തെന്നേറ്റി പാർക്കിൽ നിന്ന് മറ്റൊരു കാഴ്ച

തെന്നേറ്റി പാർക്കിൽ നിന്ന് മറ്റൊരു കാഴ്ച

തെന്നേറ്റി പാർക്കിൽ നിന്ന് ബീച്ച് റോഡിന്റെ മറ്റൊരു കാഴ്ചയാണ് ഇത്. കൈലാസഗിരിയിൽ നിന്ന് 2 കിലോമീറ്റർ യാത്രയുണ്ട് ഇവിടേക്ക്.Photo courtesy: Adityamadhav83

സാഗർ നഗറിൽ നിന്ന് ഒരു കാഴ്ച

സാഗർ നഗറിൽ നിന്ന് ഒരു കാഴ്ച

തെന്നേറ്റി പാർക്കിൽ നിന്ന് മൂന്ന് കിലോമീറ്റർ മുന്നോട്ട് നിങ്ങിയാൽ എത്തുന്ന സ്ഥലമാണ് സാഗർനഗർ. ഇവിടുത്തെ ബീച്ച് വളരെ പ്രശസ്തമാണ്.

Photo courtesy: Adityamadhav83

ബീച്ച് റോഡ് 3

ബീച്ച് റോഡ് 3

സാഗർ നഗറിൽ നിന്ന് നാല് കിലോമീറ്റർ അകലെ നിന്നുള്ള കാഴ്ചയാണ് ഇത്.

Photo courtesy: Sureshiras

ഋഷികോണ്ട ബീച്ച്

ഋഷികോണ്ട ബീച്ച്

വിശാഖപട്ടണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചാണ് ഇത്. ഏത് സമയത്തും ഇവിടെ നിരവധി ആളുകളെ കാണാം. ഇവിടെ നിന്നാൽ കൈലാസഗിരി കാണാം.

Photo courtesy: Adityamadhav83

ശേഷം മാപ്പിൽ

ശേഷം മാപ്പിൽ

വിശാഖപട്ടണത്തിലെ ബീച്ച് റോഡിലൂടെ നമ്മൾ നടത്തിയ യാത്ര മപ്പിൽ കാണാം. വിശാഖപട്ടണത്തിലെ രണ്ട് പ്രമുഖ ബീച്ചുകളായ് ആർ കെ ബീച്ച് മുതൽ ഋഷികോണ്ട ബീച്ചുവരേയാണ് നമ്മുടെ യാത്ര. മാപ്പ് കാണാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X