» »ചരിത്രമുറങ്ങുന്ന മഹാബലിപുരത്തെ വിശേഷങ്ങള്‍

ചരിത്രമുറങ്ങുന്ന മഹാബലിപുരത്തെ വിശേഷങ്ങള്‍

Posted By: Elizabath Joseph

എവിടെ നോക്കിയാലും കല്ലില്‍ തീര്‍ത്ത ശില്പങ്ങള്‍ മാത്രം...ഒറ്റനോട്ടത്തിലറിയാം 

കല്ലില്‍ ചരിത്രമെഴുതിയ നാടാണ് മാമല്ലപുരമെന്ന മഹാബലിപുരമെന്ന്. പഴമയുടെയും സംസ്‌കാരത്തിന്റെയും അടയാളങ്ങള്‍ പേറുന്ന ഇവിടുത്തെ ഓരോ കല്ലിനുമുണ്ട് പറയാനൊരു ചരിത്രം.

നൂറ്റാണ്ടുകളോളം പല്ലവ രാജവംശത്തിന്റെ അധീനതയിലായിരുന്ന മഹാബലിപുരത്തെ ശില്പങ്ങള്‍ വിളിച്ചോതുന്നതും മറ്റൊന്നുമല്ല, പല്ലവകലകളുടെ ഉത്തമോദാഹരണങ്ങളാണ് ഇവിടെ തലയുയര്‍ത്തി നില്ക്കുന്ന ഓരോ സ്മാരക ശില്പങ്ങളും.

അവിടം ഭരിച്ച രാജസിംഹ വര്‍മ്മനു കലയോടുണ്ടായിരുന്ന സ്‌നേഹവും ആദരവുമാണ് ഇന്നുകാണുന്ന മഹാബലിപുരത്തിനു പിന്നില്‍.

ശിലയിലുറങ്ങുന്ന ചരിത്രനഗരം

Image Courtesy

PC:Jean-Pierre Dalbéra

ചെന്നൈയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ കാഞ്ചീപുരം ജില്ലയില്‍ സ്ഥിതിചെയ്യുന്ന മഹാബലിപുരം പ്രാചീന കാലത്തെ പ്രമുഖ തുറമുഖവും വ്യവസായ കേന്ദ്രവുമായിരുന്നു.

യുനസ്‌കോയുടെ ലോകപൈകൃത സ്മാരകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച ഇവിടം ശില്പകലയുടെ ഒരു പാഠപുസ്തകമാണ് അവിടെയെത്തുന്നവര്‍ക്ക് മുന്നില്‍ തുറക്കുന്നത്.

മഹാശിലയെഴുത്തുകള്‍, ഗുഹാക്ഷേത്രങ്ങള്‍, ഗോപുരങ്ങള്‍, ഒറ്റക്കല്‍ മണ്ഡപങ്ങള്‍, രഥക്ഷേത്രങ്ങള്‍ തുടങ്ങിയവ ചരിത്രപ്രേമികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. വിശ്വാസത്തിന്റെ പേരിലും ആളുകള്‍ ഇവിടെ എത്താറുണ്ട്.

ശിലയിലുറങ്ങുന്ന ചരിത്രനഗരം

Image Courtesy

PC: McKay Savage

ബുദ്ധമതത്തിന്റെ രീതികള്‍ ശിലപങ്ങളില്‍ പ്രകടമാണ്. വിവിധ ശൈലിയിലുള്ള ശില്പങ്ങളില്‍ മിക്കവയും പൂര്‍ത്തിയായിട്ടില്ല എന്നതൊരു കുറവായി കാണാന്‍ കഴിയില്ല.

നിര്‍മ്മാണത്തിലെ വൈവിധ്യവും ആദികാല തച്ചുശാസ്ത്രത്തിന്റെ പ്രത്യേകതയും ശില്പങ്ങളില്‍ കാണാന്‍ കഴിയും. മഹാബലിപുരത്തിന്റെ പ്രധാന ആകര്‍ഷണമാണ് സമീപത്തായുള്ള തീരക്ഷേത്രം.

സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിക്കാന്‍ പാകത്തിനി നിര്‍മ്മിച്ച ഈ ക്ഷേത്രം വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. കൊത്തുപണികള്‍ കൊണ്ടു നിറഞ്ഞ പടിഞ്ഞാറു ദര്‍ശനമായി പണിത ഈ ക്ഷേത്രം പിരമിഡ് ആകൃതിയില്‍ കൂര്‍ത്ത സ്തൂപത്തോടുകൂടിയതാണ്.

മൂന്നു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. രണ്ടു ശിവക്ഷേത്രവും ഒരു വിഷ്ണുക്ഷേത്രവും.

ശിലയിലുറങ്ങുന്ന ചരിത്രനഗരം

Image Courtesy

PC: McKay Savage

പഞ്ചപാണ്ഡവന്‍മാര്‍ക്കും ദ്രൗപതിക്കുമായി രഥങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന അഞ്ച് ഒറ്റക്കല്‍ ക്ഷേത്രങ്ങളാണ് കാണാനേറയുള്ള പഞ്ചരഥങ്ങള്‍. ദ്രാവിഡ വാസ്തുവിദ്യയില്‍ അഞ്ച് രഥങ്ങള്‍ക്കും വ്യത്യസ്തമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. കൂട്ടത്തില്‍ മനോഹരമായത് പാഞ്ചാലിയുടെ രഥമാണ്. ബുദ്ധക്ഷേത്ര മാതൃകയിലാണ് ഇവയുടെ നിര്‍മ്മാണം.


അര്‍ജുനന്റെ തപം എന്നറിയപ്പെടുന്ന അന്‍പതടി ഉയരവും നൂറടി നീളവുമുള്ള കരിങ്കല്‍ ഫ്രെയിം കാണാനേറെയുണ്ട്. 90 ശില്പങ്ങളിലായാണ് ഇതി തീര്‍ത്തിരിക്കുന്നത്.

ശിലയിലുറങ്ങുന്ന ചരിത്രനഗരം

Image Courtesy

PC: Vikas Rana

ഗുഹാക്ഷേത്രങ്ങള്‍ ഇവിടുത്തെ വ്യത്യസ്തമായ അനുഭവമാണ്. മഹിഷാസുരനും ദുര്‍ഗാദേവിയും തമ്മിലുള്ള യുദ്ധം ചിത്രീകരിച്ചിരിക്കുന്ന വരാഹഗുഹാക്ഷേത്രമാണ് ഇതില്‍ പ്രധാനം.
കണ്ണന്റെ കയ്യിലെ വെണ്ണ എന്നുപേരുള്ള പാറ, സ്ഥലശയന പെരുമാള്‍ ക്ഷേത്രം, ഗണേശമണ്ഡപം എന്നിവയൊക്കെ തീര്‍ച്ചയായും കാണേണ്ടതുതന്നെയാണ്.

ശിലയിലുറങ്ങുന്ന ചരിത്രനഗരം

Image Courtesy

PC: Liji Jinaraj

ചെന്നൈയില്‍ നിന്നും 54 കിലോമീറ്ററകലെയാണ് മഹാബലിപുരം സ്ഥിതിചെയ്യുന്നത്. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ട്രയിനിനോ ബസിനോ മഹാബലിപുരത്തെത്താം. ട്രെയിനിലാണെങ്കില്‍ ചെങ്കല്‍പേട്ട റെയില്‍വേ സ്റ്റേഷനിലിറങ്ങി ബസിനു കുറച്ചു ദൂരം സഞ്ചരിക്കണം.

Read more about: chennai