Search
  • Follow NativePlanet
Share
» »മലബാറിന്‍റെ ഊട്ടി! മഴകാണാൻ കക്കയം വിളിക്കുന്നു.. ഒപ്പം ഉരക്കുഴി വെള്ളച്ചാട്ടവും മുളംചങ്ങാടവും

മലബാറിന്‍റെ ഊട്ടി! മഴകാണാൻ കക്കയം വിളിക്കുന്നു.. ഒപ്പം ഉരക്കുഴി വെള്ളച്ചാട്ടവും മുളംചങ്ങാടവും

കോരിച്ചൊരിയുന്ന മഴയിൽ പച്ചപ്പും കോടമഞ്ഞും നിറഞ്ഞു നിൽക്കുന്ന കാഴ്ചകളിലേക്ക് ഒരു യാത്ര പോകണ്ടെ..കാടിനുള്ളിലൂടെ മഴ നനഞ്ഞ് വെള്ളച്ചാട്ടങ്ങളുടെ കുത്തൊഴുക്കും പച്ചപ്പിന്‍റെ മാറിയ ഭാവങ്ങളും കണ്ട് ഒരു ചെറിയ യാത്ര. മലബാറുകാരുടെ ഊട്ടി എന്നറിയപ്പെടുന്ന കക്കയം ഒരുക്കിയിരിക്കുന്നത് ഈ കാഴ്ചകളൊക്കെയാണ്. കനത്ത മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി വീണ്ടും തുറക്കുകയാണ്. മഴയാത്രകൾ പ്ലാൻ ചെയ്യുന്ന മലബാറുകാര്‍ക്ക് ഇതിലും ബെസ്റ്റ് സ്ഥലം വേറേയില്ല.

കണ്ണിനും മനസ്സിനും ഒരുപോലെ കുളിരേകുന്ന കക്കയത്തെ കാഴ്ചകൾ മഴക്കാലത്ത് തീർച്ചയായും കണ്ടിരിക്കണം. വെള്ളച്ചാട്ടങ്ങളും നേർത്തൊഴുകി മഴക്കാലത്ത് ജീവൻ കിട്ടുന്ന അരുവികളും കുന്നും മലയും കാടും ഒക്കെ ഈ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മൺസൂൺ യാത്രകളിൽ ഇവിടം ഉൾപ്പെടുത്തിയില്ലെങ്കിൽ അതൊരു നഷ്ടമായിരിക്കും.

Kakkayam Eco Tourism

PC: Kerala Tourism

കക്കയത്തെ കാഴ്ചകളോളം തന്നെയുണ്ട് ഇവിടേക്കുള്ള റൂട്ടും. മഴയിൽ നനഞ്ഞു കിടക്കുന്ന, പച്ചപ്പു നിറഞ്ഞു നിൽക്കുന്ന വഴിയിലൂടെയാണ് ഇവിടേക്കുള്ള യാത്ര. കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ ദൂരത്തിൽ ഉള്ള കക്കയത്തേയ്ക്ക് ബാലുശ്ശേരി റോഡ് വഴി എത്തിച്ചേരാം.കക്കയം ഡാം, കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലെ ജലസംഭരണി, പവര്‍ഹൗസ്, കരിയത്താന്‍ മല, ഉരക്കുഴി വെള്ളച്ചാട്ടം എന്നിങ്ങനെ ഇഷ്ടംപോലെ കാഴ്ചകളുണ്ട് ഇവിടെ കാണാൻ.

എവിടുന്നു വന്നാലും കക്കയം അങ്ങാടിയിലെത്തി അവിടുന്ന് തിരിഞ്ഞ് വേണം കക്കയം ഡാമിലേക്ക് വരാൻ. ചെറിയ ഒരു ചുരം കയറിയുള്ള യാത്ര ഒരു സൂചന മാത്രമാണ്. തലയാട് കഴിഞ്ഞാണ് ചുരം പാത വരുന്നത്. ഇനി വരാൻ പോകുന്ന കാഴ്ചകളിലേക്കുള്ള ഒരു ട്രെയിലര്‍ മാത്രമാണിത്. ചുരം കയറിയെത്തുന്ന യാത്ര ചെല്ലുന്നത് കക്കയം ഡാം ചെക്ക് പോസ്റ്റ് വരെയാണ്. വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ.

ഇവിടുന്ന് ഒരു പത്ത് മിനിറ്റ് ദൂരം നടക്കാനേയുള്ള ഡാം സൈറ്റിലേക്ക്. ഇവിടുത്തെ ഹൈഡൽ ടറിസം സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്. പ്രകൃതിഭംഗി നിറഞ്ഞ കാഴ്ചകൾക്കു പുറമേ ഡാമിൽ സ്പീഡ് ബോട്ടും മുളംചങ്ങാടവും കാണാം. ചങ്ങാടത്തില് കയറി ഡാമിലൂടെയിരിക്കും. മാത്രമല്ല, ഇഷ്ടംപോലെ കാഴ്ചകൾ പകർത്തുവാനും സാധിക്കും. ഭാഗ്യമുണ്ടെങ്കിൽ ഡാമിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കാണാനും കഴിയും.

ഡാം സൈറ്റിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം നടന്നാല് ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്താം. കേരളത്തിലെ ഏറ്റവും അപകടം നിറഞ്ഞ വെള്ളച്ചാട്ടം എന്ന പേരിൽ കുപ്രസിദ്ധമാണ് ഉരക്കുഴി വെള്ളച്ചാട്ടം. പാറക്കെട്ടിൽ നിന്ന് കാലൊന്നു വഴുതി വീണാൽ പോലും ഇവിടെ തിരിച്ചുവരവില്ല എന്നാണ് പറയുന്നത്. നിറയെ പാറക്കൂട്ടങ്ങളുള്ള വെള്ളച്ചാട്ടം തിരച്ചിൽ പോലും ഇല്ലാത്ത ഇടമാണ്. ഇവിടെ വീണാൽ പിന്നെയൊരു മടങ്ങിവരവ് ഇല്ലെന്നു ചുരുക്കും.

കാലാകാലങ്ങളായി വെള്ളം വീണുവീണ് പാറക്കെട്ടിൽ നിറയെ കുഴികളാണ്. ഉരലുപോലെ ഇങ്ങനെ കുഴികളുള്ളതിനാലാണ് ഇത് ഉരക്കുഴി വെള്ളച്ചാട്ടം എന്നറിയപ്പെടുന്നതെന്നാണ് പറയുന്നത്. കാടിനുള്ളിലെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായ ഒരു ആംബിയൻസാണ് ഊരക്കുഴി വെള്ളച്ചാട്ടവും പരിസരവും നല്കുന്നത്.
കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക്-തലയാട് വഴി കക്കയം ടൗണിലേക്ക് വരാം. ഈ റൂട്ടിൽ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

നേരത്തെ ജനുവരി 20-ന് കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടര്‍ന്ന്. കക്കടം ടൂറിസം സെന്‍റർ അടച്ചിട്ടിരുന്നു 100 ദിവസങ്ങൾക്ക് ശേഷം തുറന്നെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും മഴ കാരണം അടയ്ക്കുകയായിരുന്നു. ജൂൺ 14 വെള്ളിയാഴ്ച മുതൽ കക്കയം ഇക്കോ ടൂറിസം സെന്‍റർ തുറന്നു പ്രവർത്തിക്കും. കോഴിക്കോട്ടെ തന്നെ മികച്ച മഴയാത്രായിടമായ കക്കയം ഇത്തവണത്തെ മൺസൂൺ കാലത്ത് സന്ദർശിക്കാൻ മറക്കരുത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kozhikode monsoon waterfalls dam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+