സമ്പന്നമായ പച്ചപ്പിന്‍റെ മേലങ്കിയിട്ട നാട്, കൂട്ടിന് ഹിമാലയ കാഴ്ചകളും... ഉത്തരാഘണ്ഡിന്‍റെ കാഴ്ചകളിലേക്ക് സഞ്ചാരികളെ കൈപിടിച്ചു നടത്തുന്ന നാടാണ് കക്രിഘാട്ട്. കുറേ യാത്ര ചെയ്ത് കുറെ സ്ഥലങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളെക്കാള്‍ ഒരു ധ്യാനത്തിന്റെ രീതിയില്‍ യാത്രകളെ സമീപിക്കുന്നവര്‍ക്കാണ് ഈ ഇടം യോജിച്ചത്. ശാന്തമായ അന്തരീക്ഷത്തില്‍ ഈ ലോകത്തിലെ യാതൊരു ബഹളങ്ങളും കടന്നുപോകാത്ത, ഭൂമിയില്‍ നിന്നും സ്വര്ഗ്ഗത്തിന്റെ അനുഭവം നല്കുന്ന കാക്രിഘട്ടിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം....
സ്ഥിരം അടിച്ചുപൊളി യാത്രകളേക്കാള്‍ ശാന്തതയും സമാധാനവും തേടി യാത്രകള്‍ ചെയ്യുന്നവര്‍ക്ക് പറ്റിയ ഇടമാണ് കാക്രിഘട്ട്. ഉത്തരാഘണ്ഡിലെ ഓരോ ഇടങ്ങളും സഞ്ചാരികളെ അത്ഭുതപ്പെടുത്തുമെങ്കിലും കാക്രിഘട്ട് അത്ഭുതത്തോടൊപ്പം സമാധാനവും നല്കുമെന്നാണ് സഞ്ചാരികളുടെ അനുഭവം. പച്ചപ്പും മലനിരകളും പിന്നെ ഹിമാലയന്‍ കാഴ്ചകളും ശാന്തതയുമാണ് ഇവിടെ സഞ്ചാരികള്‍ക്ക് അനുഭവിക്കുവാനുള്ളത്.
PC:Pradeepwb
ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്
നീം കരോലി ബാബാ ആശ്രമം തന്നെയാണ്. സോംബാരി ബാബ മഹ സമാധിയും അതിനോടു ചേര്‍ന്നുള്ള പഴയ കുടിലുകൾ, രാജ് ആസൻ, ശിവലിംഗം, വിശുദ്ധ മരങ്ങൾ എന്നിയെല്ലാം ഇവിടെ സംരക്ഷിക്കപ്പെടുന്നു. നീം കരോലി ബാബയുടെ കൈഞ്ചി ധാം ആശ്രമത്തിന്‍റെ കീഴിലാണ് ഇതുള്ളത്. നീം കരോലി ബാബ തന്റെ ഗുരുവിന്റെ മാർഗനിർദേശപ്രകാരം ഈ സ്ഥലത്ത് താമസിക്കുകയും ധ്യാനിക്കുകയും ചെയ്തു
1890 കാലഘട്ടത്തിൽ സ്വാമി വിവേകാനന്ദൻ ഹിമാലയത്തിലേക്കുള്ള യാത്രയ്ക്കിടെ ഈ സ്ഥലത്ത് ഒരു ആൽ മരത്തിനടിയിൽ ധ്യാനിച്ചിുന്നതായും ചരിത്രം പറയുന്നു. .



Click it and Unblock the Notifications













