ഏതൊരു സഞ്ചാരിയും കൊതിക്കുന്ന കുറച്ചിടങ്ങളുണ്ട്... കുറച്ചു കാടും ഒരു വെള്ളച്ചാട്ടവും പിന്നെ പ്രകൃതിമനോഹരമായ കുറേ കാഴ്ചകളും ഒക്കെയുള്ള സ്ഥലം. നമ്മുടെ കേരളത്തിൽ ഇതുപോലെയുള്ള ഇടങ്ങൾ ഒരുപാടുണ്ടെങ്കിലും അതിൽത്തന്നെ കണ്ണുംപൂട്ടി സൂപ്പർ എന്നു പറയുവാൻ സാധിക്കുന്ന ഒരു സ്ഥലമുണ്ട്, കല്ലാർ. കല്ലാർ എന്ന പേരിൽ ഇടുക്കിയിലെ അടിമാലിയിലും മൂന്നാറിലും കോട്ടയം ജില്ലയിലും പിന്നെ തിരുവന്തപുരത്തും സ്ഥലങ്ങളുണ്ട്. മൂന്നിടങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നതാണെങ്കിലും നമ്മള്‍ ഇന്നു പോകുന്നത് തിരുവനന്തപുരം ജില്ലയിലെ കല്ലാറിലേക്കാണ്.
ഒരു ചിത്രകാരൻ ക്യാൻവാസിൽ പൂർത്തിയാക്കിയ ചിത്രം പോലെ അതിമനോഹരമാണ് ഈ ഗ്രാമം. തിരുവനന്തപുരത്ത് അറിഞ്ഞതും അറിയാത്തതുമായ ഇടങ്ങൾ ഏറെയുണ്ടെങ്കിലും പ്രകൃതി ഒളിപ്പിച്ച മനോഹര കാഴ്ചകളുള്ള കല്ലാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്. തിരുവനന്തപുരം യാത്രയിൽ ഒരിക്കലും ഒഴിവാക്കരുതാത്ത, ഒന്നു പോയാൽ വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കല്ലാറിന്‍റെ വിശേഷങ്ങളിലേക്ക്!!
പൊന്മുടിയിലേക്കുള്ള വഴിയിൽ
കല്ലും ആറും ചേർന്ന കല്ലാർ
പക്ഷി നിരീക്ഷണം മുതൽ ട്രക്കിങ്ങ് വരെ
ചുറ്റിയടിച്ചു കാണാം
കല്ലാർ വെള്ളച്ചാട്ടം
കല്ലാറിനോട് ചേർന്നു സന്ദര്‍ശിക്കുവാൻ പറ്റിയ ഏറ്റവും പ്രസിദ്ധമായ ഇടമാണ് മീൻമുട്ടി വെള്ളച്ചാട്ടം. കല്ലാർ പാലത്തിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിക്കണം മീൻമുട്ടിയിലെത്തുവാൻ. നെയ്യാർ അണക്കെട്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മീൻമുട്ടി തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരത്തിലാണുള്ളത്. കാടിനുള്ളിലെ വെള്ളച്ചാട്ടത്തിന്റെ കാഴ്ച മാത്രമല്ല, രണ്ടു കിലോമീറ്റർ ദൂരം വനത്തിലൂടെ നടന്നുള്ള യാത്രയും മീന്‍മുട്ടി ട്രക്കിങ്ങിന്‍റെ ആകര്‍ഷണങ്ങളാണ്. ഈ വെള്ളച്ചാട്ടത്തിന്‍റെ മുകളിലേക്ക് ട്രക്ക് ചെയ്തു പോകുവാനും സൗകര്യമുണ്ട്. അഗസ്ത്യാർകൂടത്തിലൂടെയാണ് ഇവിടേക്ക് പോകേണ്ടത്.
മീൻമുട്ടിയിലെത്തുമ്പോള്‍ നീരൊഴുക്കുള്ളതിമാൽ വനംവകുപ്പ് അധികൃതരുടെയും ഗൈഡിന്‍റെയും നിർദ്ദേശങ്ങൾ അനുസരിക്കണം. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം എന്നുമിതിനു പേരുണ്ട്. ഇവിടേക്കുള്ള ട്രക്കിങാണ് കല്ലാർ യാത്രയുടെ മറ്റൊരു ആകർഷണം.
കല്ലാർ കാണണം...കാരണമിതാണ്
സന്ദര്‍ശിക്കുവാൻ പറ്റിയ സമയം



Click it and Unblock the Notifications













