Search
  • Follow NativePlanet
Share
» »കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം

കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം

കൈപ്പത്തി എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക കോണ്‍ഗ്രസ് പാർട്ടിയെയാണ്. എന്നാൽ കോൺഗ്രസിന് ഈ ചിഹ്നം എങ്ങനെ കിട്ടി എന്നു ആലോചിച്ചിട്ടുണ്ടോ? അതിനു പിന്നിലെ കഥ അന്വേഷിച്ചു പോയാൽ എത്തി നിൽക്കുക ഒരു ക്ഷേത്രത്തിലാണ്. അതും കൈപ്പത്തിയെ ആരാധിക്കുന്ന ഒരു ക്ഷേത്രത്തിൽ.

പ്രതിഷ്ഠകൾ‌ക്കും പൂജകൾക്കും ഉപരിയായി ഒരു ആരാധനാലയം ആളുകളുടെ മനസ്സിൽ കയറുന്നത് ചില കഥകൾ കൊണ്ടുകൂടിയാണ്. അത്തരത്തിൽ ആളുകളെ ആകർഷിക്കുന്ന കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രത്തിന്‍റെ കഥ അറിയാം...

എവിടെയാണ് ഈ ക്ഷേത്രം

എവിടെയാണ് ഈ ക്ഷേത്രം

പാലക്കാട് ജില്ലയിൽ കല്ലേക്കുളങ്ങര അകത്തേത്തറ എന്ന സ്ഥലത്താണ് കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതിയുടെ രണ്ട് കൈപ്പത്തികളാണ് ഇവിടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്. കൈപ്പത്തി ആരാധിക്കുന്ന ഇന്ത്യയിലെ തന്നെ ഏക ക്ഷേത്രമാണിത് എന്നാണ് കരുതുന്നത്.

എന്തുകൊണ്ട് കൈപ്പത്തി?

എന്തുകൊണ്ട് കൈപ്പത്തി?

ഈ ക്ഷേത്രത്തിൽ ദേവിയുടെ കൈപ്പത്തി ആരാധിക്കുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും കിലോമീറ്ററുകൾ അകലെ വനത്തിൽ ഒരു ദുർഗ്ഗാ ക്ഷേത്രമുണ്ടായിരുന്നുവത്രെ. കുറൂർ, കൈതമുക്ക് നമ്പൂതിരിമാര്‍ എല്ലാ ദിവസവും ദേവിയോടുള്ള ഭക്തി കാരണം ഇത്രയും ദൂരം സ‍ഞ്ചരിച്ച് കാടു താണ്ടി ഇവിടെ എത്തുമായിരുന്നുവത്രെ. എന്നാൽ കാലം കടന്നു പോകവേ പ്രായാധിക്യം കാരണം നമ്പൂതിരിമാർക്ക് ഇവിടെ എത്താൻ വയ്യാതായി. അങ്ങനെയിരികികേ ഒരു ദിവസം അവർ ക്ഷീണം സഹിക്ക വയ്യാതെ ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനിരുന്നുയ അപ്പോൾ പ്രായമായ ഒരു സ്ത്രീ വന്ന് അവർക്കു കുറച്ച് പഴങ്ങൾ നല്കുകയും അത് കഴിച്ച് അവർ ദേവിയുടെ പക്കലേക്ക് പോവുകയും ചെയ്തു. പിറ്റേദിവസം ഇതുവഴി കടന്നുപോകുമ്പോൾ വൃദ്ധ നിന്ന സ്ഥാനത്ത് ഒരു ആനയെയും സമീപത്ത് ദേവിയെയും കണ്ടു. പിന്നീട് അവർ ആ സ്ഥലം വരം മാത്രം വന്നു പ്രാർഥിച്ചു മടങ്ങാൻ തുടങ്ങി. പ്രായത്തിൻരെ അവശതകൾ പിന്നെയും ബാധിച്ചതോടെ അവിടം വരെയും പോകാൻ അവർക്കു വയ്യാതായി. അങ്ങനെ ഒരു ദിവസം ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് താൻ അടുത്തുള്ള തടാകത്തിൽ കുടികൊള്ളും എന്നറിയിച്ചു.

തടാകത്തിലെ ദേവി

തടാകത്തിലെ ദേവി

ദേവിയുടെ സ്വപ്നത്തിലെ അരുളിപ്പാണ് ഓർമ്മിയിൽ വെച്ച കുറൂർ നമ്പൂതിരി സുഹൃത്തായ കൈതമുക്കിനൊപ്പം അതിരാവിലെ തടാകത്തിലെത്തി. അപ്പോൾ തടാകത്തിൽ നിന്നും രണ്ടു കൈകൾ ഉയർന്നു വരുനന്ത് അവര്‍ കണ്ടു. അത് ദേവിയുടേതാണെന്ന് മനസ്സിലാക്കിയ അവർ പെട്ടന്ന അവിടേക്ക് നീന്തി ചെന്ന് ആ കയ്യിൽ പിടുത്തമിട്ടു. പെട്ടന്നു തന്നെ ആ കൈകൾ രണ്ടും കല്ലായി മാറിയത്രെ. അങ്ങനെ ഈ സ്ഥലത്തിന് കല്ലേക്കുളങ്ങര എന്നു പേരു വരുകയും ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് കൈകൾ പ്രതിഷ്ഠയായി ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

അതാ കണ്ടു

അതാ കണ്ടു

ദേവിയുടെ കൈപ്പത്തി പ്രതിഷ്ഠയെക്കുറിച്ച് മറ്റൊരു കഥയും ഇവിടെ പ്രചാരത്തിലുണ്ട്. സ്വപ്നത്തിൽ ദേവി പ്രത്യേക്ഷപ്പെട്ടപ്പോൾ തൻറെ പൂർണ്ണ രൂപം ദർശിച്ചതിനു ശേഷം മാത്രമേ സംസാരിക്കുവാൻ പാടുള്ളൂ എന്നു പറഞ്ഞിരുന്നുവത്രെ. എന്നാൽ ആദ്യം കൈകൾ ഉയർന്നു വന്നപ്പോൾ തന്നെ കുറൂർ നമ്പൂതിരി അതാ കണ്ടു എന്നു വിളിച്ചു പറയുകയും അത് കേട്ട് ദേവി കൈകൾ മാത്രം ദർശനം നല്കി അപ്രത്യക്ഷയാവുകയും ചെയ്തുവത്രെ. അങ്ഹനെ സ്വയംഭൂവായ ദേവിയുടെഅനുഗ്രഹിക്കുന്ന രീതിയിലുള്ള രണ്ടു കൈകളാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

പരശുരാമന്റെ നാലു അംബികാലയങ്ങളിലൊന്ന്

പരശുരാമന്റെ നാലു അംബികാലയങ്ങളിലൊന്ന്

പരശുരാമൻ പ്രതിഷ്ഠ നടത്തിയ നാലു അംബികാലയങ്ങളിലൊന്നു കൂടിയാണ് ഈ ക്ഷേത്രം. ഏമൂർ ഭഗവതിക്ഷേത്രം എന്നും ഇതിനു പേരുണ്ട്. കേരളത്തിൻരെ നന്മമ്ക്കായി പരശുരാമൻ സ്ഥാപിച്ച ക്ഷേത്രമാണിതെന്നും ഒരു വിശ്വാസമുണ്ട്.

കന്യാകുമാരിയിൽ ബാലാംബിക, വടകര ലോകനാർകാവിൽ ലോകാംബിക കൊല്ലൂരിൽ മൂകാംബിക കല്ലേക്കുളങ്ങരയിൽ ഹേമാംബിക എന്നിങ്ങനെ നാലു അംബികാ ക്ഷേത്രങ്ങളാണ് പരശുരാമന്‍ സ്ഥാപിച്ചത്.

പാലക്കാട് രാജാവിന്റെ കുലദേവത

പാലക്കാട് രാജാവിന്റെ കുലദേവത

കാലം കടന്നു പോകവേ ഇവിടുത്തെ ദേവി പാലക്കാട് രാജാവിന്റെ കുലദേവത ആയി മാറി എന്നാണ് വിശ്വാസം. ചേന്നാസ് നമ്പൂതിരിപ്പാട് എന്ന ആളുടെ സഹായത്തോടെ ചേവിയുടെ കൈകൾ പ്രത്യേക്ഷപ്പെട്ട തടാകം നികത്തി ഇവിടെ രാജാവാണ് ഈ ക്ഷേത്രം നിർമ്മിച്ചതും എന്നും ഒരു വിശ്വാസമുണ്ട്. പിന്നീട് ദേവി രാജാവിന്റെ കുലദേവത ആയി മാറുകയായിരുന്നു.

മൂന്നു ഭാവങ്ങൾ

മൂന്നു ഭാവങ്ങൾ

ദിവസത്തിൽ മൂന്നു ഭാവങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്. രാവിലെ സരസ്വതിയായും ഉച്ചയ്ക്ക് ലക്ഷ്മിയായും വൈകീട്ട് ദുർഗ്ഗയായുമാണ് ഹേമാംബികാദേവി പൂജിക്കപ്പെടുന്നത്. ജലത്തിൽ പ്രത്യക്ഷപ്പെട്ടതിനാലാണ് ഹേമാംബിക എന്നു വിളിക്കുന്നത്.

കുട്ടിയും തൊട്ടിയും

കുട്ടിയും തൊട്ടിയും

രോഗശാന്തി, സന്താനലബ്ദി, വിദ്യാപുരോഗതി തുടങ്ങിയ അനുഗ്രഹങ്ങൾക്കായി കേരളത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്താറുണ്ട്. കുട്ടികളില്ലാത്ത ദമ്പതിമാർ ഇവിടെ എത്തി പ്രാർഥിച്ചാൽ കുഞ്ഞുണ്ടാകുമെന്നും കുഞ്ഞുണ്ടായി ആറു മാസത്തിനു ശേഷം ഇവിടെ എത്തി അടിമ കിടത്തണമെന്നും കൂടാതെ തൊട്ടിൽ സമർപ്പിക്കണമെന്നുമാണ് വിശ്വാസം. കുട്ടിയും തൊട്ടിയും എന്നാണ് ഈ വഴിപാട് അറിയപ്പെടുന്നത്.

വിശേഷ ദിവസങ്ങൾ

വിശേഷ ദിവസങ്ങൾ

നവരാത്രി, ഓണം, മണ്ഡലകാലം, സിവരാത്പി, മീനത്തിലെ ലക്ഷാർച്ചന, കർക്കിടക പൂജകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. നവരാത്രിക്കാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ വിശ്വാസികളും തീർഥാടകരും എത്താറുണ്ട്.

PC: Official Page

ഇന്ദിരാഗാന്ധിയും കല്ലേക്കുളങ്ങര ക്ഷേത്രവും

ഇന്ദിരാഗാന്ധിയും കല്ലേക്കുളങ്ങര ക്ഷേത്രവും

1982 ൽ കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനു ശേഷം ഇന്ദിരാഗാന്ധി ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുവത്രെ. ലീഡർ കെ കരുണാകൻരെ ഒപ്പമായിരുന്നു അന്ന് ഇന്ദിരാഗാന്ധി ഇവിടം സന്ദർശിച്ചത്.

PC:Unknown

അനുഗ്രഹിക്കുന്ന കൈപ്പത്തി

അനുഗ്രഹിക്കുന്ന കൈപ്പത്തി

ഇവിടെ എത്തിയ ഇന്ദിരാ ഗാന്ധിയെ ഏറ്റവും ആകർഷിച്ചത് അനുഗ്രഹിക്കുന്ന രൂപത്തിലുള്ള കൈപ്പത്തിയുടെ പ്രതിഷ്ഠ തന്നെയാണ്. കോൺഗ്രസ് പാർട്ടിയുടെ പിളർപ്പിനു ശേഷം ഇവിടുത്തെ പ്രതിഷ്ഠയിൽ നിന്നുമാണ് കൈപ്പത്തി ചിഹ്നം കോണ്‍ഗ്രസിനു നല്കുവാൻ ഇവർ തീരുമാനിച്ചത് എന്നൊരു കഥ പ്രചാരത്തിലുണ്ട്. എന്തുതന്നെയായാലും ഇന്ദിരാഗാന്ധി ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഇവിടെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പാലക്കാട് കല്ലേക്കുളങ്ങര എന്ന സ്ഥലത്ത് അകത്തേത്തറ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ വടക്കു മാറി സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

വിചാരിക്കുന്ന നേരത്ത് മഴ പെയ്യിക്കുന്ന അയ്യനാർ..പക്ഷേ..!!

നീലിയെയല്ല...ദേവിയെ തന്നെ തളച്ചിരിക്കുന്ന ക്ഷേത്രം!!

പമ്പ ഒലിച്ച് പോയൊന്നുമില്ല, അയ്യപ്പനെ കാണാം പക്ഷെ ചില നിയന്ത്രണങ്ങള്‍ ഉണ്ട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more