Search
  • Follow NativePlanet
Share
» »മഞ്ഞുമൂ‌ടിയ കുന്നുകളും കാഴ്ചകളുമായി കാല്‍വരി മൗണ്ട്! പോകാം മഞ്ഞിന്റെ കൂടാരത്തിലേക്ക്

മഞ്ഞുമൂ‌ടിയ കുന്നുകളും കാഴ്ചകളുമായി കാല്‍വരി മൗണ്ട്! പോകാം മഞ്ഞിന്റെ കൂടാരത്തിലേക്ക്

ഇടുക്കിയിലെത്തുന്ന സഞ്ചാരികളു‌ടെ പ്രിയപ്പെട്ട കേന്ദ്രമാണ് കാല്‍വരി മൗണ്ട്. മഞ്ഞില്‍ പൊതിഞ്ഞ് പച്ചപ്പില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരുകൂട്ടം കാഴ്ചകളും അടിപൊളി ആംബിയന്‍സുമാണ് സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗമായ ഇവി‌ടുത്തെ കാഴ്ച. ഇടുക്കിയിലെ സ്ഥിരം കുന്നുകളും മലകളും വി‌ട്ട് വ്യത്യസ്മായ, മനസ്സിനെ സന്തോഷിപ്പിക്കുന്ന കാഴ്ചയാണ് തേടുന്നതെങ്കില്‍ ധൈര്യമായി കാല്‍വരി മൗണ്ടിലേക്ക് വണ്ടി തിരിക്കാം. ഒരിക്കലും മടുപ്പിക്കാത്ത മനോഹരമായ കുറേ കാഴ്ചകളാണ് ഇവിടെയുള്ളത്.

സഞ്ചാരികള്‍ക്കായി തുറന്ന് കാല്‍വരി മൗണ്ട്‌

സഞ്ചാരികള്‍ക്കായി തുറന്ന് കാല്‍വരി മൗണ്ട്‌

കൊവിഡിനൊപ്പം ജീവിക്കുന്ന രീതിയിലേക്ക് സമൂഹം മാറിയിരിക്കുകയാണ്. യാത്രകളൊക്കെ പഴയപടി തിരിച്ചുവരുകയാണ്. ഇതോ‌ടെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്നിരിക്കുകയാണ്. ഇടുക്കിയിലെ കിടിലന്‍ കാഴ്ചകള്‍ തേടി കാല്‍വരി മൗണ്ടിലും സഞ്ചാരികള്‍ എത്തിത്തു‌ടങ്ങി.

2700 അടി ഉയരത്തില്‍

2700 അടി ഉയരത്തില്‍

സമുദ്രനിരപ്പില്‍ നിന്നും 2700 അ‌ടി ഉയരത്തില്‍ ഇ‌ടുക്കിയിലെ ഏറ്റവും മികച്ച വ്യൂ പോയിന്‍റുകളിലൊന്നായാണ് കാല്‍വരി മൗണ്ട് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടെനിന്നുള്ള ഇടുക്കി ഡാമിന്റെ റിസർവ്വോയറിന്‍റെയും കാടുകളുടെയും നീല വെള്ളത്തിന്‍റെയും കാഴ്ചകള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാഴ്ചയായിരിക്കുമെന്നതില്‍ സംശയം വേണ്ട.

മ‍ഞ്ഞില്‍ പൊതിഞ്ഞ്

മ‍ഞ്ഞില്‍ പൊതിഞ്ഞ്

മഞ്ഞുകാലമിങ്ങെത്തിയതോ‌ടെ ഏറ്റവും ഭംഗിയുള്ള കുറേ കാഴ്ചകളാണ് കാല്‍വരി മൗണ്ടിലുള്ളത്. എത്ര പോയാലും മടുപ്പിക്കാത്ത ഇ‌ടുക്കിയു‌ടെ ബെസ്റ്റ് കാഴ്ചകള്‍ ഇവിടെ നിന്നും ആസ്വദിക്കാം. നട്ടുച്ചയ്ക്കു പോലും കടന്നു വരുന്ന കോടമഞ്ഞ് ചുറ്റിലുമുള്ള കാഴ്ചകളെ ചിലപ്പോള്‍ മറയ്ക്കുമെങ്കിലും അത് നല്കുന്ന അനുഭവം മറ്റൊന്നിനും പകരം വയ്ക്കുവാനില്ലാത്തതാണ്. ഒപ്പം നിര്‍ത്താതെ വീശുന്ന ചെറിയ കാറ്റുകൂടിയാകുമ്പോള്‍ കാല്‍വരി മൗണ്ട് സഞ്ചാരികളെ ഏതോ സ്വര്‍ഗ്ഗത്തിലെത്തിക്കുന്ന പോലെ തോന്നും

 700 അടി ഉയരത്തില്‍ നിന്നും ഇ‌ടുക്കി

700 അടി ഉയരത്തില്‍ നിന്നും ഇ‌ടുക്കി

നിറഞ്ഞുതുളുമ്പി നില്‍ക്കുന്നതുപോലുള്ള ഇ‌ടുക്കി ഡാമിന്റെ കാഴ്ചയാണ് ഇവിടെ നിന്നും കാണുവാനുള്ളത്. കാല്‍വരി മൗണ്ട് വ്യൂ പോയിന്‍റില്‍ നിന്നും ഏകദേശം 700 അടി താഴെയായാണ് ഈ കാഴ്ചകളുള്ളത്. ലോകം കീഴടക്കിയ ഭാവത്തില്‍ ഈ കാഴ്ച ആസ്വദിക്കാമെന്നു ചുരുക്കം! ജലസംഭരണിയു‌ടെ കാഴ്ചകള്‍ കൂടാതെ അതിനു നടുവിലെ ചെറു ദ്വീപുകളും കരയിലെ കാടുകളും കണ്ണുകള്‍ക്ക് വലിയ വിരുന്നൊരുക്കും.

സുരക്ഷ ആദ്യം

സുരക്ഷ ആദ്യം

കൊവിഡ് കാലമായതിനാല്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഇവിടെ എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിച്ചു മാത്രമേ ഉള്ളിലേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ. വാഹനങ്ങള്‍ അണുമുക്തമാക്കുകയും ചെയ്യും.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഇടുക്കി ചെറുതോണിയ്ക്ക് സമീപമാണ് കാൽവരി മൗണ്ട് സ്ഥിതി ചെയ്യുന്നത്. ചെറുതോണി-കട്ടപ്പന റൂട്ടിൽ പോയാൽ ഇവിടേക്കുള്ള കവാടം കാണാം. ചെറുതോണിയിൽ നിന്നും ഇവിടേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. ഇടുക്കി ഡാമിൽ നിന്നും ഇവിടേക്ക് 10 കിലോമീറ്ററാണ് ദൂരം. മൂന്നാറിൽ നിന്നും 55.6 കിലോമീറ്ററും തൊടുപുഴയിൽ നിന്നും 71.3 കിലോമീറ്ററും കോട്ടയത്തു നിന്നും 140 കിലോമീറ്ററും ദൂരമുണ്ട് കാല്‍വരി മൗണ്ടിലേക്ക്,.

വ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രംവ്യാഴമാറ്റം: ദോഷം മാറി അനുഗ്രഹം നേ‌ടാന്‍ ആപത്സഹായേശ്വര്‍ ക്ഷേത്രം

ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് വിസ്മ‍ൃതിലായ ഭാരതത്തിലെ പൗരാണിക സര്‍വ്വകലാശാലകള്‍

ലോക ടൂറിസം ഭൂപടത്തിലെ വൈക്കം... കാണാം കായലും നാട്ടുകാഴ്ചകളുംലോക ടൂറിസം ഭൂപടത്തിലെ വൈക്കം... കാണാം കായലും നാട്ടുകാഴ്ചകളും

തെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇ‌ടുക്കി സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമു‌ടിയെതെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇ‌ടുക്കി സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമു‌ടിയെ

സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്സുന്ദരനായ വിഷ്ണുവും ജീവന്‍തുടിക്കുന്ന സുന്ദരിമാരും! കന്നഡികരുടെ പെരുന്തച്ചന്റെ സൃഷ്ടിവൈഭവം ഇതാണ്

Read more about: idukki dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X