Search
  • Follow NativePlanet
Share
» »കപ്പൽ കയറി, ലുലുമാളിൽ കറങ്ങി വരാം!പിന്നെ വാഗമണ്ണും കുമരകവും! കണ്ണൂർ കെഎസ്ആർടിസി വിനോദ യാത്രകളിതാ

കപ്പൽ കയറി, ലുലുമാളിൽ കറങ്ങി വരാം!പിന്നെ വാഗമണ്ണും കുമരകവും! കണ്ണൂർ കെഎസ്ആർടിസി വിനോദ യാത്രകളിതാ

കണ്ണൂരിൽ നിന്നും കുറഞ്ഞ ചിലവിൽ വിനോദയാത്ര പോകുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജുകളാണിത്.

പുതുവർഷത്തിൽ മികച്ച വ്യത്യസ്തങ്ങളായ യാത്രാ പാക്കേജുകളുമായി കെഎസ്ആർടിസി കണ്ണൂർ ബജറ്റ് ടൂറിസം സെൽ. വാഗമണ്ണും കുമരകവും നെഫിർറ്റിറ്റി ക്രൂസ് യാത്രയും ഉള്‍പ്പെടെയുള്ള വിനോദയാത്രകൾ കണ്ണൂർ ഡിപ്പോ സംഘടിപ്പിക്കുന്നു. കണ്ണൂരിൽ നിന്നും
കുറഞ്ഞ ചിലവിൽ വിനോദയാത്ര പോകുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജുകളാണിത്.

യാത്രകളിൽ എവിടെയൊക്കെ സന്ദർശിക്കണം, താമസസസൗകര്യങ്ങൾ എങ്ങനെ ലഭ്യമാക്കും, ഒരുപാട് തുകയാകുമോ തുടങ്ങിയ പല സംശയങ്ങളും ആശങ്കകളും മാറ്റിനിർത്തി ഒരു യാത്ര പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യത്തോടെ കെഎസ്ആർടിസി ബജറ്റ് യാത്രകൾ തിരഞ്ഞെടുക്കാം.

Cover PV: Avin CP/Unsplash

കണ്ണൂർ-വാഗമൺ യാത്ര

കണ്ണൂർ-വാഗമൺ യാത്ര

2023 ജനുവരിയിൽ കണ്ണൂരിൽ നിന്നും രണ്ട് വാഗമൺ യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഏഴു മണിക്ക് കണ്ണൂരിൽ നിന്നു പുറപ്പെട്ട് ശനിയാഴ്ച രാവിലെ വാഗമണ്ണിലെത്തും. ഓഫ്റോഡ് ജീപ്പ് സഫാരി, എന്നിവയാണ് വാഗമണ്ണിൽ യാത്രക്കാർക്കായി ലഭ്യമാക്കിയിരിക്കുന്നത്. തുടർന്ന് വൈകിട്ടോടെ, റൂമിൽ എത്തി ക്യാംപ് ഫയര്‍ , അത്താഴം എന്നിവ ആസ്വദിക്കാം. പിറ്റേന്ന് ഞായറാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം കുമരകത്തേയ്ക്ക് പോകും. അവിടെ ഹൗസ് ബോട്ടിൽ യാത്ര ചെയ്യാം. ഇതിലെ ഭക്ഷണവും പാക്കേജിന്‍റെ ഭാഗമാണ്. ഹൗസ് ബോട്ടിൽ അഞ്ച് മണിക്കൂർ സമയമാണ് ചിലവഴിക്കുവാൻ സാധിക്കുന്നത്.
PC:Avin CP/Vagamon

ടിക്കറ്റും തിയതിയും

ടിക്കറ്റും തിയതിയും

ജനുവരി 20,27 എന്നീ തിയതികളിലാണ് കണ്ണൂർ-വാഗമൺ-കുമരകം യാത്രയുള്ളത്. ഭക്ഷണവും ടിക്കറ്റ് നിരക്കും താമസസൗകര്യവും ഉള്‍പ്പെടെ ഒരാളില്‍ നിന്നും 3900 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

PC:Sebin Lalu/Unsplash

ഗവിയിലേക്കും

ഗവിയിലേക്കും

കണ്ണൂർ കെഎസ്ആര്‍ടിസിയുടെ ഏറ്റവും കാത്തിരുന്ന യാത്രയായ ഗവി യാത്രയും ജനുവരിയിലുണ്ട്. ഗവി യാത്ര, ബോട്ടിങ്, ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള പാക്കേജാണിത്.
ജനുവരി 21ന് വൈകുന്നേരം ആറു മണിക്ക് കണ്ണൂരിൽ നിന്നു പുറപ്പെട്ട് 22ന് രാവിലെ ഗവിയിലെത്തും. യാത്രകൾക്കു ശേഷം 22 ഞായറാഴ്ച രാത്രി തിരികെ കണ്ണൂരിലേക്ക്. എല്ലാ നിരക്കുകളും ഉൾപ്പെടെ 3550 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

കണ്ണൂർ നെഫിർറ്റിറ്റി പാക്കേജ്

കണ്ണൂർ നെഫിർറ്റിറ്റി പാക്കേജ്

ഇപ്പോഴത്തെ യാത്രകളിലെ നിറഞ്ഞുനിൽക്കുന്ന ആകർഷണമായ നെഫിർറ്റിറ്റി ആഢംബര കപ്പലിലെ യാത്രയും കണ്ണൂരിൽ നിന്നും ഒരുക്കിയിട്ടുണ്ട്. കൊച്ചിയിൽ അറബിക്കടലിലൂടെ ആഢംബര കപ്പലിൽ യാത്ര ചെയ്യുവാനും ഡിജെയും ബുഫെയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ആസ്വദിക്കുവാനും ലുലു മാളിൽ പോകുവാനും കഴിയുന്ന തരത്തിലാണ് ഈ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.

രാവിലെ 5.00 മണിക്ക് കണ്ണൂരിൽ നിന്നു പുറപ്പെട്ട് ഉച്ചയോടെ എറണാകുളത്തെത്തി, മൂന്ന് മണിക്ക് ക്രൂസിൽ കയറുവാൻ കഴിയും. തുടർന്ന് രാത്രി 9.00 മണി വരെ കപ്പലിൽ ചിലവഴിക്കാം. ഡിജെ, ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം , സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ നോൺവെജ് & 2 വെജ് ) കൂടാതെ വെൽകം ഡ്രിങ്ക്, ചായ / കോഫീ സ്നാക്സ് തുടങ്ങിയവ കപ്പലിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. സൂര്യാസ്തമയം കാണുവാനും മറ്റു കടൽക്കാഴ്ചകൾ ആസ്വദിക്കുവാനും വേണ്ട സൗകര്യങ്ങളും ഇതിലുണ്ടാവും.

250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ എന്നിവ ഈ ക്രൂസിലുള്ളതിനാൽ സുരക്ഷയുടെ കാര്യത്തിലും സന്ദർശകർക്ക് ആശങ്കപ്പെടേണ്ടതില്ല!

കപ്പലിൽ നിന്നിറങ്ങി ലുലു മാള്‍ കൂടി സന്ദര്‍ശിച്ച് പിറ്റേന്ന് പുലർച്ചെ 5.00 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.

ടിക്കറ്റും തിയതിയും

ടിക്കറ്റും തിയതിയും

ജനുവരി 24, 30 തിയതികളിലാണ് കണ്ണൂരിൽ നിന്നും നെഫ്രിറ്റിറ്റി പാക്കേജ് യാത്രയുള്ളത്. ടിക്കറ്റ് നിരക്കും കപ്പലിലെ ക്രൂസ് ചാർജും ഫോർ സ്റ്റാർ ഭക്ഷണവും ഉൾപ്പെടെ 3850 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും 9496131288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ജനുവരിയിലെ യാത്രകൾ ഇനിയും പ്ലാൻ ചെയ്തിട്ടില്ലാത്തവർക്ക് ഇത് പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യുവാനുള്ള മികച്ച അവസരം കൂടിയായിരിക്കും.

ഇത് കേരളത്തിന് വമ്പൻ അംഗീകാരം; 2023 ൽ കേരളം കാണാൻ മറക്കരുതെന്ന് ന്യൂയോർക്ക് ടൈംസ്,12ാം സ്ഥാനംഇത് കേരളത്തിന് വമ്പൻ അംഗീകാരം; 2023 ൽ കേരളം കാണാൻ മറക്കരുതെന്ന് ന്യൂയോർക്ക് ടൈംസ്,12ാം സ്ഥാനം

കോട്ടയത്തിനുമുണ്ട് സ്വന്തമായി കയാക്കിങ്, ധൈര്യമായി മറവൻതുരുത്തിലേക്ക് പോരെ!കോട്ടയത്തിനുമുണ്ട് സ്വന്തമായി കയാക്കിങ്, ധൈര്യമായി മറവൻതുരുത്തിലേക്ക് പോരെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X