മഴക്കാലം വന്നതോടെ മഴക്കാല യാത്രകൾക്കും ആവശ്യക്കാർ കൂടിയിരിക്കുകയാണ്. കാടും മലയും കയറിയുള്ള യാത്രകൾ മാത്രമല്ല,മഴക്കാലത്ത് മാത്രം ദര്‍ശനം സാധ്യമാ കുന്ന കൊട്ടിയൂര്‍ വൈശാഖോത്സവം കാണാനും ഉൾപ്പെടെയുള്ള യാത്രകൾക്കാണ് ഇപ്പോൾ സഞ്ചാരികൾ മുൻഗണന നല്കുന്നത്. ഇതെല്ലാം കണക്കിലെടുത്ത് ഈ ജൂൺ മാസത്തിൽ എല്ലാതരത്തിലുമുള്ള യാത്രക്കാർക്കായി മികച്ച കുറേ യാത്രകളാണ് കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്.
കണ്ണൂരിൽ നിന്നുള്ള യാത്രക്കാരുടെ സ്ഥിരം ആവശ്യങ്ങളിലൊന്നായ കൊല്ലൂര്‍-മൂകാംബിക തീര്‍ഥാടന യാത്ര, കൊട്ടിയൂർ തീർത്ഥ യാത്ര എന്നിവയിൽ പങ്കെടുക്കുന്നവർക്ക് സമീപത്തെ നിരവധിയായ ക്ഷേത്രങ്ങളും സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ ചെലവിൽ ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ബജറ്റ് യാത്രകളുടെ പ്രത്യേകത. ഇതാ ജൂൺ മാസത്തിൽ കണ്ണൂരിൽ നിന്നുള്ള ബജറ്റ് യാത്രകൾ നോക്കാം.

കൊല്ലൂര്‍- കുടചാദ്രി യാത്ര
കണ്ണൂരിൽ നിന്നുള്ള കൊല്ലൂർ കുടചാദ്രി യാത്ര ഈ മാസം പോകാൻ പറ്റിയ ഏറ്റവും മികച്ച യാത്രയാണ്. ജൂണ്‍ 14, 21, 28 എന്നീ വെള്ളിയാഴ്ചകളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന യാത്രപിറ്റേന്ന് രാവിലെ 4.00 മണിയോടെ കൊല്ലൂരിൽ എത്തും. മൂകാബിക ക്ഷേത്ര ദർശനം കൂടാതെ കുടജാദ്രി ജീപ്പ് ട്രെക്കിങ്, വൈകിട്ട് വീണ്ടും മൂകാംബിക ദർശനം എന്നിവ ഒരുക്കിയിട്ടുണ്ട്. അന്ന് രാത്രി കൊല്ലൂരിൽ താമസിച്ച് പിറ്റേന്ന് രാവിലെ തിരിക്കും. മടക്ക യാത്രയില്‍ ഉഡുപ്പി, മധൂര്‍, അനന്തപുര തടാക ക്ഷേത്രം തുടങ്ങിയവയും സന്ദർശിക്കും.
തിരികെ ഞായാറാഴ്ച വൈകിട്ട് 7.00 മണിയോടെ കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം. സെമി സ്ലീപ്പര്‍ സൂപ്പര്‍ എക്‌സ്പ്രസ് ബസിലുള്ള യാത്രയായതിനാൽ രാത്രിയിലെ ഉറക്കത്തെ യാത്ര ബാധിക്കില്ല.ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
കൊട്ടിയൂർ തീര്‍ത്ഥാടനം
അക്കരെ കൊട്ടിയൂർ വൈശാഖോത്സവം 2024 ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി കണ്ണൂർ കെഎസ്ആർടിസി പ്രത്യേക പാക്കേജ് ഒരുക്കിയിട്ടുണ്ട്. കൊട്ടിയൂരും സമീപത്തെ ക്ഷേത്രങ്ങളും ദർശിച്ച് വരാൻ സാധിക്കുന്ന യാത്രയാണിത്. ജൂണ്‍ ഒന്ന്, എട്ട് എന്നീ തിയതികളിൽ രാവിലെ .30-ന് കണ്ണൂരില്‍നിന്ന് യാത്രപുറപ്പെടും. മാമാനത്തമ്പലം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല അമ്പലം, കൊട്ടിയൂര്‍ ക്ഷേത്രം എന്നിവയാണ് സന്ദർശിക്കുന്നത്. വൈകിട്ട് 7.30 ന് കണ്ണൂരില്‍ മടങ്ങിയെത്തുന്ന യാത്രയ്ക്ക് 630 രൂപയാണ് നിരക്ക്.
പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട്
കണ്ണൂരിലെ മൺസൂൺ ലക്ഷ്യസ്ഥാനങ്ങളായ പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിച്ച് വരുന്ന ഏകദിന പാക്കേജും കണ്ണൂരിൽ നിന്നുണ്ട്. ജൂണ്‍ ഒന്‍പത്, 23 തീയതികളില്‍ ആണ് യാത്ര പുറപ്പെടുന്നത്.
ജാനകിക്കാട്- കരയാത്തുംപാറ
കോഴിക്കോട് ജില്ലയിലെ പച്ചത്തുരുത്തുകളായ ജാനകിക്കാട്- കരയാത്തുംപാറ എന്നിവിടങ്ങൾ കണ്ടുവരുന്ന ഏകദിന പാക്കേജും കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിനുണ്ട്. ജാനകിക്കാട് ഇക്കോ ടൂറിസം കോഴിക്കോട്ടെ ഏകദിന യാത്രകൾക്ക് പറ്റിയ സ്ഥമാണ്. മരുതോങ്കര പഞ്ചായത്തിൽ കുറ്റ്യാടി പുഴയുടെ തീരത്തായാണ് ഇവിടമുള്ളത്. പക്ഷി നീരീക്ഷണത്തിനും പറ്റി സ്ഥലമാണിത്. ജൂണ്‍ രണ്ട്, ഒന്‍പത് 16, 30 എന്നീ തിയതികളാണ് ജാനകിക്കാട്- കരയാത്തുംപാറ യാത്ര.
റാണിപുരം യാത്ര
മലബാറുകാരുടെ ഊട്ടി- റാണിപുരം. കേരളത്തിലെ അറിയപ്പെടുന്ന ട്രെക്കിങ് ലക്ഷ്യസ്ഥാനമാണ് കാസർകോഡ് ജില്ലയിലെ റാണിപുരം. കാടും പുൽമേടും പാറക്കെട്ടുകളും കയറിയുള്ള ട്രെക്കിങ് ആണ് ഇവിടുത്തെ ആകർഷണം. ജൂണ്‍ 23-ന് ആണ് കണ്ണൂരിൽ നിന്നുള്ള ഏകദിന റാണിപുരം യാത്ര.
വയനാട് യാത്ര
കണ്ണൂരിൽ നിന്ന് ഒറ്റ ദിവസത്തിൽ വയനാട്ടിലെ പ്രധാന സ്ഥലങ്ങളെ കോർത്തിണക്കിയുള്ള പാക്കേജും ഉണ്ട്. തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, ലക്കിടി വ്യൂ പോയിന്റ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.
കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് വഴിയാണ് യാത്ര, എല്ലാ ഞായറാഴ്ചയും ഈ പാക്കേജുണ്ട്.
ഇത് കൂടാതെ ജൂണ്‍ 7, 21 തീയതികളില്‍ വാഗമണ്‍-മൂന്നാര്‍ യാത്രയും ജൂണ്‍ 7, 28 തീയതികളില്‍ വാഗമണ്‍-കാന്തല്ലൂര്‍ യാത്രകളും കണ്ണൂരിൽ നിന്ന് പുറപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9497007857 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














