Search
  • Follow NativePlanet
Share
» »മൂന്നാറിലേക്ക് ഡബിള്‍ ബെല്ലടിച്ച് കണ്ണൂര്‍ കെഎസ്ആര്‍ടിസി... കുറഞ്ഞ ചിലവില്‍ ഉഗ്രന്‍ യാത്ര

മൂന്നാറിലേക്ക് ഡബിള്‍ ബെല്ലടിച്ച് കണ്ണൂര്‍ കെഎസ്ആര്‍ടിസി... കുറഞ്ഞ ചിലവില്‍ ഉഗ്രന്‍ യാത്ര

കണ്ണൂര്‍-മൂന്നാര്‍ യാത്ര കുറഞ്ഞ ചിലവില്‍ മലബാറില്‍ നിന്നും മൂന്നാറിലെ കാഴ്ചകള്‍ കാണുവാന്‍ പോകുവാനുള്ള മികച്ച അവസരമാണ്.

കണ്ണൂരില്‍ നിന്നും ഹൈറേഞ്ച് കാഴ്ചകളിലേക്ക് കണ്ണുംനട്ടിരിക്കുന്ന സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്‍ അവതരിപ്പിക്കുന്ന കണ്ണൂര്‍-മൂന്നാര്‍ യാത്ര കുറഞ്ഞ ചിലവില്‍ മലബാറില്‍ നിന്നും മൂന്നാറിലെ കാഴ്ചകള്‍ കാണുവാന്‍ പോകുവാനുള്ള മികച്ച അവസരമാണ്.

ഫെബ്രുവരി 27 മുതല്‍

ഫെബ്രുവരി 27 മുതല്‍

കണ്ണൂരില്‍ നിന്നും വയനാ‌ട്ടിലേക്കുള്ള ഏകദിന വാരാന്ത യാത്ര സഞ്ചാരികള്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസി മൂന്നാര്‍ യാത്ര പ്രഖ്യാപിച്ചത്. ഫെബ്രുവരി 27 മുതല്‍ കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും.

തേയില ഫാക്ടറി മുതല്‍ ഫ്ലവര്‍ ഗാര്‍ഡന്‍ വരെ

തേയില ഫാക്ടറി മുതല്‍ ഫ്ലവര്‍ ഗാര്‍ഡന്‍ വരെ


മൂന്നാറിലെ വ്യത്യസ്തങ്ങളായ ഇടങ്ങളാമ് യാത്രയില്‍ ഉള്‍പ്പെ‌ടുത്തിയിരിക്കുന്നത്. തേ​യി​ല ഫാ​ക്ട​റി, ടീ ​മ്യൂ​സി​യം, ടോ​പ് സ്റ്റേ​ഷ​ൻ, കു​ണ്ട​ള ത​ടാ​കം, , ഇ​ക്കോ പോ​യ​ന്റ്, മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ട്, ഫ്ല​വ​ർ ഗാ​ർ​ഡ​ൻ എന്നിവ കാണാം.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്


ടിക്കറ്റ് ചാര്‍ജും മൂന്നാറില്‍ എസി സ്ലീപ്പര്‍ ബസിലെ രാത്രി താമസവും ഉള്‍പ്പെടെ ഒരാള്‍ക്ക് 1850 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ ഭക്ഷണ ചിലവും യാത്രയില്‍ സന്ദര്‍ശിക്കുന്ന ഇടങ്ങളിലേക്കുള്ള പ്രവേശന നിരക്കുകളും ഈ തുകയില്‍ ഉള്‍പ്പെട്ടിട്ടില്ല. അത് യാത്രക്കാര്‍ സ്വയം വഹിക്കേണ്ടതാണ്.

കുറഞ്ഞ ചിലവില്‍ കാണാം

കുറഞ്ഞ ചിലവില്‍ കാണാം

ചെറിയ ചിലവിലുള്ള വിനോദ യാത്രകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍ സംഘടിപ്പിക്കുന്നത്. ഒറ്റയ്ക്കും ചെറിയ കൂട്ടമായും യാത്രകള്‍ ചെയ്യുന്നവര്‍ക്ക് യാത്ര പ്ലാന്‍ ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളും ആശങ്കകളുമില്ലാതെ പോയി വരാം എന്നതാണ് ഈ യാത്രകളുടെ മെച്ചം.

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍


9496131288, 8089463675 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യുകയും മറ്റു വിശദാംശങ്ങള്‍ അന്വേഷിക്കുകയും ചെയ്യാം. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​മ​ണി വ​രെയാണ് വിളിക്കുവാനുള്ള സമയം. അതിനു ശേഷം ഇതിലെ വാ‌ട്സ് ആപ്പ് സൗകര്യം ഉപയോഗപ്പെ‌ടുത്താം.

 കണ്ണൂര്‍-വയനാ‌ട് യാത്ര

കണ്ണൂര്‍-വയനാ‌ട് യാത്ര

കണ്ണൂരില്‍ നിന്നും വയനാട്ടിലേക്കുള്ള ഏകദിന യാത്ര സഞ്ചാരികള്‍ക്കിടയില്‍ ഏറെ ഹിറ്റായിരുന്നു. കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് കണ്ണൂരില്‍ നിന്നും വയനാട്ടിലേക്കുള്ള ഏകദിന യാത്രയില്‍ അഞ്ച് സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും ഒപ്പം തന്നെ പൊതു അവധി ദിനങ്ങളിലും ആയിരിക്കും യാത്രയുണ്ടാവുക. 50 പേര് ഉള്‍പ്പെടുന്ന ഗ്രൂപ്പിന് വണ്ടി മൊത്തത്തില്‍ ബുക്ക് ചെയ്തും പൊതുഅവധികളില്‍ യാത്ര പോകാം. കണ്ണൂര്‍-വയനാട് പാക്കേജിന് ആയിരം രൂപയാണ് ഒരാള്‍ക്കുള്ള ചാര്‍ജ്. ടിക്കറ്റും പോകുന്ന ഇടങ്ങളിലേക്കുള്ള പ്രവേശന ചാര്‍ജും നാലു നേരത്തെ ഭക്ഷണവും ഉള്‍പ്പെടെയുള്ള തുകയാണിത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും.

രാവിലെ 6.00 മണിക്ക് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും ബസ് പുറപ്പെട്ട് രാത്രി പത്തിന് തിരികെ എത്തുന്ന വിധത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.

ആനവണ്ടിയില്‍ കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് ആനന്ദയാത്ര...ആയിരം രൂപ ചിലവില്‍ പോയിവരാംആനവണ്ടിയില്‍ കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് ആനന്ദയാത്ര...ആയിരം രൂപ ചിലവില്‍ പോയിവരാം

വനിതാ ദിനം: സ്ത്രീകള്‍ക്ക് ബജറ്റ് യാത്രയുമായി കെഎസ്ആര്‍ടിസി, കേരളത്തിലങ്ങോളമിങ്ങോളം കറങ്ങാംവനിതാ ദിനം: സ്ത്രീകള്‍ക്ക് ബജറ്റ് യാത്രയുമായി കെഎസ്ആര്‍ടിസി, കേരളത്തിലങ്ങോളമിങ്ങോളം കറങ്ങാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X