മധുര.. വിശ്വാസങ്ങളും ഐതിഹ്യങ്ങളും ചേർന്നു നിൽക്കുന്ന നഗരം. പൗരാണികതയും ആധുനികതയും ഒന്നായി, ആത്മീയ സഞ്ചാരികളെയും ചരിത്രപ്രേമികളെയും സ്വാഗതം ചെയ്യുന്ന മധുരയിലേക്ക് കെഎസ്ആർടിസിയില്‍ ഒരു യാത്ര പോയാലോ. മധുരയെന്ന യാത്രാമോഹം ഉള്ളിലുള്ളവർക്ക് ബജറ്റ് തുകയിൽ പോയി വരാൻ സാധിക്കുന്ന ബസ് സർവീസ് കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളപ്പോൾ കൂടുതൽ ആലോചിക്കേണ്ടല്ലോ..
കണ്ണൂര്‍ കെഎസ്ആർടിസിയാണ് കോഴിക്കോട് വഴി മധുരയിലേക്ക് നേരിട്ടുള്ള പ്രതിദിന ബസ് സർവീസ് നടത്തുന്നത്. മധുരയിലേക്ക് മലബാറിൽ നിന്നുള്ള ഏക ബസ് സർവീസ് കൂടിയാണിത്. ഇതാ കണ്ണൂർ - കോഴിക്കോട്- മധുര
സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് സര്‍വീസിനെക്കുറിച്ചും അതിന്‍റെ സമയം, നിരക്ക്, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

മധുര
കുറഞ്ഞ ചെലവിൽ പോയി വരാൻ ലക്ഷ്യസ്ഥാനങ്ങൾ തേടുന്നവർക്ക് അധികമാലോചിക്കാതെ തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലമാണ് മധുര. തൂങ്കാനഗരം അഥവാ ഉറങ്ങാത്ത നഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത്. മധുര മീനാക്ഷി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. വിശ്വാസികളെ മാത്രമല്ല, ചരിത്രത്തിൽ കൗതുകമുള്ളവരും ഒരിക്കലെങ്കിലും ഇവിടം കണ്ടിരിക്കണം. ശിവപാർവ്വതിമാരെ സുന്ദരേശ്വരനും മീനാക്ഷിയുമായി ആരാധിക്കുന്ന ഇവിടം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണ്.
ക്ഷേത്രം മാത്രമല്ല, ഒരുപാട് കാഴ്ചകൾ ഇവിടെ കാണാനുണ്ട്. തെപ്പക്കുളം, എക്കോ പാർക്ക്, തിരുപ്പുരം കുന്റ്രം , അഴഗർ കോവിൽ, തിരുമലനായ്ക്കര്‍ കൊട്ടാരം, ഗാന്ധി മ്യൂസിയം തുടങ്ങി നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്.
കണ്ണൂർ-മധുര സ്വിഫ്റ്റ് ബസ്
വൈകിട്ട് 6:15 ന് കണ്ണൂരിൽ നിന്നാരംഭിച്ച് 10 മണിക്കൂർ 35 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് പുലർച്ചെ 4:50 ന മധുരയിൽ എത്തിച്ചേരും. 634 രൂപയാണ് സാധാരണ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക്. കണ്ണൂർ - തലശ്ശേരി - വടകര - കോഴിക്കോട് - മലപ്പുറം - പെരിന്തൽമണ്ണ - മണ്ണാർക്കാട് - പാലക്കാട് - പൊള്ളാച്ചി - പഴനി - ഡിണ്ടിഗൽ വഴി ബസ് മധുരൈയിൽ എത്തിച്ചേരും.
06:15 PM കണ്ണൂർ
06:40 PM തലശ്ശേരി
07:10 PM വടകര
08:30 PM കോഴിക്കോട്
09:35 PM മലപ്പുറം
10:00 PM പെരിന്തൽമണ്ണ
10:30 PM മണ്ണാർക്കാട്
11:35 PM പാലക്കാട്
12:40 AM പൊള്ളാച്ചി
02:10 AM പഴനി
03:20 AM ദിണ്ഡിഗൽ ബൈപാസ്
04:50 AM മധുര.
മധുര-കണ്ണൂർ ബസ് സര്‍വീസ്
മധുരയിൽ നിന്നും വൈകിട്ട് 5:01 ന് എടുക്കുന്ന ബസ് 10 മണിക്കൂർ 34 മിനിറ്റ് യാത്ര ചെയ്ത് പുലർച്ചെ 3:35 ന് കണ്ണൂരിൽ എത്തിച്ചേരും. 634 രൂപയാണ് സാധാരണ ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക്. മധുര - ദിണ്ടിഗൽ - പഴനി - പൊള്ളാച്ചി - പാലക്കാട് - മണ്ണാർക്കാട് - പെരിന്തൽമണ്ണ - മലപ്പുറം - കോഴിക്കോട് - വടകര - തലശ്ശേരി വഴി കണ്ണൂരിൽ എത്തിച്ചേരും.
05:01PM മധുര
(മാട്ടുത്താവണി ബസ് സ്റ്റാൻഡ് )
06:30 PM ദിണ്ഡിഗൽ ബൈപാസ്
08:00 PM പഴനി
09:15 PM പൊള്ളാച്ചി
10:35 PM പാലക്കാട്
11:10 PM മണ്ണാർക്കാട്
11:55 PM പെരിന്തൽമണ്ണ
12:20 AM മലപ്പുറം
01:45 AM കോഴിക്കോട്
02:30 AM വടകര
03:10 AM തലശ്ശേരി
03:35 AM കണ്ണൂർ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













