Search
  • Follow NativePlanet
Share
» »മഴ നനഞ്ഞ് മഞ്ഞില്‍ക്കുളിച്ച് പാലക്കയവും പൈതല്‍മലയും

മഴ നനഞ്ഞ് മഞ്ഞില്‍ക്കുളിച്ച് പാലക്കയവും പൈതല്‍മലയും

കണ്ണൂരിന്‍റെ പച്ചപ്പും സ്വര്‍ഗ്ഗവും തേടിപ്പോകുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളാണ് പാലക്കയവും പൈതല്‍മലയും. പകരംവയ്ക്കുവാനില്ലാത്ത യാത്ര അനുഭവങ്ങള്‍ പകരുന്ന ഇവിടം കാണാത്താഴ്ചകള്‍ കണ്ടെത്തുന്നവരുടെ സ്വര്‍ഗ്ഗം കൂടിയാണ്.
വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും പോകാമെങ്കിലും മഴക്കാലത്തെ ഈ ഇടങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് നല്കുക. കോടമഞ്ഞും വീശിയടിക്കുന്ന കാറ്റും നിര്‍ത്താതെ പെയ്യുന്ന മഴയും ഒക്കെ ചേര്‍ന്ന് മേളപ്പെരുക്കം കൊട്ടിക്കയറുന്ന കാഴ്ച മണ്‍സൂണ്‍ യാത്രയുടെ രസം ഈ ഇടങ്ങള്‍ക്കു പറഞ്ഞിട്ടുള്ളതാണ്. എത്ര പോയാലും മതിവരാത്ത, കണ്ണൂരിന്‍റെ അതിശയക്കാഴ്ചകള്‍ സമ്മാനിക്കുന്ന പാലക്കയം തട്ടിന്‍റെയും പൈതല്‍മലയുടെയും മഴക്കാല വിശേഷങ്ങളിലേക്ക്...

കണ്ണൂരിലെ മഴക്കാലം

കണ്ണൂരിലെ മഴക്കാലം

കേരളത്തില്‍ ഏറ്റവും മനോഹരമായി മഴക്കാലം ആസ്വദിക്കുവാന്‍ പറ്റിയ നാടുകളിലൊന്നാണ് കണ്ണൂര്‍. തറിയുടെയും തിറയുടെയും കോട്ടകളുടെയും നാടായ ഇവിടം മണ്‍സൂണ്‍ യാത്രകള്‍ക്കിറങ്ങുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടം കൂടിയാണ്. പച്ചപ്പും കോ‌‌ടമഞ്ഞും ‌കാടും മേടും വെള്ളച്ചാട്ടങ്ങളും എല്ലാം ചേരുന്ന കണ്ണൂരിനെ മാറ്റിനിര്‍ത്തിയൊരു മഴയാത്ര ആലോചിക്കുവാന്‍ പോലും സാധിക്കില്ല.

മഴയിടങ്ങള്‍

മഴയിടങ്ങള്‍

കണ്ടുതീര്‍ക്കുവാന്‍ എണ്ണിയാല്‍ തീരാവുന്നതിലധികം ഇടങ്ങള്‍ കണ്ണൂരിന് സ്വന്തമായുണ്ട്. മഴക്കാലത്ത് ജീവന്‍ വയ്ക്കുന്ന വെള്ളച്ചാട്ടങ്ങളും മഴയില്‍ ഒന്നുകൂടി കട്ടിയാവുന്ന പച്ചപ്പുള്ള കാടും കവിഞ്ഞൊഴുകുന്ന ആറുകളും പിന്നെ കടലും കോട്ടയും എല്ലാം ചേര്‍ന്നാലേ കണ്ണൂരിന്‍റെ ചിത്രം പൂര്‍ത്തിയാകൂ. മഴക്കാലത്തെ കണ്ണൂര്‍ സന്ദര്‍ശനങ്ങള്‍ എന്നും മനസ്സില്‍ കയരിക്കിടക്കുവാന്‍ പാകത്തിനുള്ളതാക്കുന്നത് ഈ കാഴ്ചകളെല്ലാമാണ്.

 പാലക്കയം ത‌‌ട്ട്

പാലക്കയം ത‌‌ട്ട്

കണ്ണൂരിന്‍റെ ആകാശക്കാഴ്ച ഏറ്റവും അതിന്‍റെ ഏറ്റവും ഭംഗിയില്‍ കാണുവാന്‍ സാധിക്കുന്ന ഇടമാണ് പാലക്കയം തട്ട്. മലമുകളിലെ പച്ചപ്പിന്റെ കൂടാരത്തിലേക്ക് കയറുന്ന അനുഭവമാണ് പാലക്കയം തട്ട് സഞ്ചാരികള്‍ക്ക് നല്കുക. ഒരിക്കല്‍ നഷ്ടപ്പെട്ടു പോയ ഗ്രാമീണ അന്തരീക്ഷം തിരികെ നല്കുന്ന ഇവിടെ നിന്നാല്‍ കുടകിന്‍റെയും കണ്ണൂര്‍ വിമാനത്താവളത്തിന്‍റെയും പറശ്ശിനിക്കടവ് ക്ഷേത്രത്തിന്‍റെയും പളപട്ടണം പുഴയു‌ടെയുമൊക്കെ കാഴ്ചകള്‍ വ്യക്തമായി കാണാം.

കി‌ടിലന്‍ അനുഭവം

കി‌ടിലന്‍ അനുഭവം

കുന്നും മലയും കയറി എത്തുന്നവരുടെ മനസ്സിനെയും കണ്ണുകളെയും നിറയ്ക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. സൂര്യോദയവും സൂര്യാസ്തമയക്കാഴ്ചയും മാത്രമല്ല, രാത്രിയായാല്‍ വൈദ്യുതവെളിച്ചത്തില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്ന നഗരക്കാഴ്ചയും റിസോര്‍ട്ടിലെ താമസവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരിക്കുന്ന സാഹസിക വിനോദങ്ങളും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കണ്ണൂരിൽ നിന്നും 50 കിലോമീറ്റർ അകലെ നടുവിൽ പഞ്ചായത്തിൽ പശ്ചിമഘട്ടമലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയംതട്ട്. തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെ നിന്നും മലയിലേക്ക് ജീപ്പ് സർവീസ് ഉണ്ട്. തളിപ്പറമ്പ്-കരുവഞ്ചാൽ-വെള്ളാട് വഴി വന്നാൽ തുരുമ്പിയിൽ നിന്നും പാലക്കയംതട്ടിലേക്ക് ടാക്‌സി ജീപ്പ് സർവീസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.

പൈതല്‍മല

പൈതല്‍മല

പാലക്കയം തട്ട് സഞ്ചാരികള്‍ക്ത് താരതമ്യേന പുതിയ ഇടമാണെങ്കില്‍ പൈതല്‍മല കണ്ണൂരിനോട് ചേര്‍ത്തുവയ്ക്കുന്ന സ്ഥലങ്ങളിലൊന്നാണ്. കണ്ണൂരുകാര്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന അവരുടെ സ്വന്തം ഇടങ്ങളിലൊന്ന്. ട്രക്കിങ്ങും കാഴ്ചകളും ഒക്കെയായി എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ ഇടത്തിന് പ്രത്യേകതകള്‍ ഒരുപാടുണ്ട്.

PC:Kamarukv

കണ്ണൂരുകാരുടെ മൂന്നാര്‍

കണ്ണൂരുകാരുടെ മൂന്നാര്‍

കണ്ണൂരുകാരുടെ മൂന്നാര്‍ എന്നും കേരളത്തിന്‍റെ കൊടൈക്കനാല്‍ എന്നുമൊക്കെയാണ് സഞ്ചാരികള്‍ പൈതല്‍മലയെ സ്നേഹത്തോടെ വിളിക്കുന്നത്. പൈതല്‍മലയുടെ ഹൃദ്യമായ കാലാവസ്ഥയും ചുറ്റും നിറഞ്ഞുനില്ക്കുന്ന പച്ചപ്പും തണുപ്പും മുന്നറിയിപ്പില്ലാതെ ഒഴുകിയെത്തുന്ന കോടമഞ്ഞുമെല്ലാം പൈതല്‍മലയെ മൂന്നാറിനോളം തന്നെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നുണ്ട്.
അത്യപൂര്‍വ്വമായ ചിത്രശലഭങ്ങള്‍, ഔഷധച്ചെടികള്‍, വേനലെത്ര കടുത്താലും വറ്റാത്ത അരുവികള്‍, ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍, പച്ചപ്പുനിറഞ്ഞ പുല്‍മേടുകള്‍ തുടങ്ങിയവയാണ് പൈതല്‍ മലയിലെ കാഴ്ചകള്‍.‌

PC:Imthevimal

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും നടുവില്‍-കുടിയാന്മല-പൊട്ടന്‍പ്ലാവ് വഴി പൈതല്‍ മലയിലെത്താം. ആലക്കോടുനിന്ന് മഞ്ഞപ്പുല്ല് വഴിയും ഇവിടേക്ക് എത്തുവാന്‍ സാധിക്കും.

PC:Kamarukv

മഴയിലെ കാഴ്ചകള്‍

മഴയിലെ കാഴ്ചകള്‍

കണ്ണൂരില്‍ കാലവര്‍ഷം കനത്തതോടെ മഴയുടെ പുതപ്പണിഞ്ഞ് കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് പൈതല്‍മലയും പാലക്കയം തട്ടും. കാലവര്‍ഷത്തിലെ കോടമഞ്ഞും പച്ചപ്പും കാടിന്റെ കാഴ്ചകളും എല്ലാം ഈ രണ്ടിടങ്ങളെയും കൂ‌ടുതല്‍ മനോഹരമാക്കിയിട്ടുണ്ട്.
ലോക്ഡൗണില്‍ അ‌ടച്ചി‌ട്ട ഇവി‌‌ടെ പിന്നീട് പ്രവേശനം പുനരാരംഭിച്ചിട്ടില്ല.

സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്

പ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമംപ്രഗ്നന്‍സി ടൂറിസം- ആര്യതലമുറയ്ക്കായി വംശശുദ്ധി തേടിയെത്തുന്ന ഇന്ത്യന്‍ ഗ്രാമം

കൊറോണ കാലത്തിന് ശേഷമുള്ള യാത്രകള്‍ സുരക്ഷിതമാക്കാംകൊറോണ കാലത്തിന് ശേഷമുള്ള യാത്രകള്‍ സുരക്ഷിതമാക്കാം

കോവിഡിനു ശേഷമുള്ള യാത്രകള്‍- ന്യൂ നോര്‍മല്‍ ഇങ്ങനെ!!<br />കോവിഡിനു ശേഷമുള്ള യാത്രകള്‍- ന്യൂ നോര്‍മല്‍ ഇങ്ങനെ!!

Read more about: monsoon kannur hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X