Search
  • Follow NativePlanet
Share
» »കർക്കടകത്തിലെ ദുരിതം മാറാൻ ഭഗവതി സേവ, വിശ്വസിക്കുന്നവരെ അനുഗ്രഹിക്കുന്ന വെട്ടിക്കാട്ട് ഭഗവതി

കർക്കടകത്തിലെ ദുരിതം മാറാൻ ഭഗവതി സേവ, വിശ്വസിക്കുന്നവരെ അനുഗ്രഹിക്കുന്ന വെട്ടിക്കാട്ട് ഭഗവതി

കർക്കടക മാസം രാമായണ മാസമാണ്. ശ്രീ രാമനും മൂന്ന് സഹോദരങ്ങൾക്കുമായി സമർപ്പിച്ചിരിക്കുന്ന നാലമ്പലങ്ങൾ സന്ദർശിച്ചും രാമായണ പാരായണം നടത്തിയും വിശുദ്ധമാകുന്ന സമയം. എന്നാൽ പലപ്പോഴും കർക്കടക മാസത്തിലെ മറ്റു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനെക്കുറിച്ച് ആളുകൾ അജ്ഞരാണ്. രാമായണ ക്ഷേത്രങ്ങളോളം തന്നെ പ്രത്യേകതകൾ നിറഞ്ഞതാണ് ദേവി ക്ഷേത്രങ്ങളിൽ കർക്കടക മാസത്തിൽ നടത്തുന്ന ദർശനം. അതിൽത്തന്നെ സവിശേഷമായ പ്രധാന്യം തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതിക്കുണ്ട്.

കർക്കടകത്തിൽ ദേവിയെ പ്രീതിപ്പെടുക്കാനും ദുരിതങ്ങളും കഷ്ടകാലവും മാറുവാനും കര്‍ക്കടകത്തിലെ ഭഗവതിസേവ നടത്തുന്നു. വെട്ടിക്കാവിലമ്മയ്ക്ക് ഭഗവതി സേവ നടത്തുന്നതു വഴി ഐശ്വര്യം നിറഞ്ഞ ഭാവി സമ്മാനിക്കുമന്നും ജീവിതത്തിലെ ദുരിതങ്ങളെല്ലാം മാറിപ്പോകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നൂറുകണക്കിന് വിശ്വാസികളാണ് കർക്കിടകത്തിലെ ഓരോ ദിവസവും വെട്ടിക്കാട് ക്ഷേത്രത്തിലേക്ക് എത്തുന്നത്.

Karkidaka Bhagavathi Seva In Vettikkavu Bhagavathi Temple Thrippunithura

കർക്കടകത്തിൽ ദേവിയെ ഭജിക്കുന്നതിനൊപ്പം തന്നെ ഭഗവതി സേവ നടത്തുന്നതും വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. അസാധ്യകാര്യങ്ങള്‍ നടത്തിത്തരുന്ന ദേവി വിശ്വാസികള്‍ക്ക് ആശങ്കകളൊന്നുമില്ലാതെ എത്തിച്ചേരാവുന്ന അഭയസ്ഥാനമാണ്. ആശ്രയം തേടുന്നവരെ ഒരു കാരണവശാലും കൈവെടിയാത്ത ദേവിയുടെ അനുഗ്രഹം നേടിയിട്ടില്ലാത്ത വിശ്വാസികൾ കാണില്ല. ഇവിടെയെത്തുന് ഓരോ ഭക്തനും ദേവിയുടെ മാഹാത്മവും കരുതലും പ്രകടമാക്കുന്ന ഒരനുഭവമെങ്കിലും പറയുവാനുണ്ടാകും.

വെട്ടിക്കാട്ട് ഭഗവതിസേവ 2023

കർക്കടം ആരംഭിക്കുന്ന ജൂലൈ 17 തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 16 വരെയാണ് കർക്കടക ഭഗവതി സേവ ഇവിടെ നടത്തുവാനുള്ള സമയം. ഏറെ വിശിഷ്ടവും വിശുദ്ധവുമായ ഭഗവതി സേവ വഴി ദേവിയെ പ്രീതിപ്പെടുത്തുവാനും അനുഗ്രഹങ്ങൾ നേടുവാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അസാധ്യ കാര്യങ്ങളുടെ ദേവിയെന്ന് കൂടിയാണ് വെട്ടിക്കാട്ട് ഭഗവതി അറിയപ്പെടുന്നത്. ഭഗവസി സേവ നടത്തുന്നതു വഴി വിശ്വാസികളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മാറുകയും ആശ്രിതരെ സംരക്ഷിക്കുകയും അഭവം വേണ്ടവർക്ക് ആലംബമാവുകയും ദേവി ചെയ്യുന്നു.

Karkidaka Bhagavathi Seva In Vettikkavu Bhagavathi Temple Thrippunithura

ശാന്തരൂപിയായ മഹിഷാസുര മര്‍ദ്ദിനീ

മഹിഷാസുരനെ വധിച്ച ശേഷമുള്ള മഹിഷാസുര മര്‍ദ്ദിനീ ഭാവത്തിലാണെങ്കിലും കോപിഷ്ഠയല്ല ഇവിടുത്തെ ദേവി എന്നതാണ് പ്രധാന പ്രത്യേകത. മഹിഷാസുരന്റെ ശിരസ്സിൽ കയറിനിന്ന് ചവിട്ടി കുന്തംകൊണ്ട് നിഗ്രഹിക്കുന്ന രൂപമാണെങ്കിലും ഭാവം ശാന്തവും ധ്യാനത്മകവുമാണത്രെ. അപൂവവ്മാണിതെന്നും കരുതപ്പെടുന്നു. മഹിഷാസുരമര്‍ദ്ദിനി ഭാവത്തിലുളള ഭഗവതിക്ക് തന്നെയാണ് ഭഗവതിസേവ നടത്തുന്നതും.

ജീവിതത്തിലൊരിക്കലെങ്കിലും വരാം

വെട്ടിക്കാട്ട് ഭഗവതിക്ക് ജീവിതത്തിലൊരിക്കലെങ്കിലും കർക്കടകത്തിൽ ഭഗവതി സേവ നടത്തണമെന്നാഗ്രഹിക്കാത്ത വിശ്വസികൾ കാണില്ല. എന്നാൽ എത്ര ആഗ്രഹിച്ചാലും ഇത് നടക്കണമെന്നില്ലെന്നും മറിച്ച് ദേവിയുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രമേ ഭഗവതിസേവ നടത്താന്‍ സാധിക്കുകയുള്ളുവെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. വളരെ ദൂരദേശങ്ങളിൽ നിന്നുപോലും വിശ്വാസികൾ ഇവിടേക്ക് ഭഗവതി സേവയ്ക്കായി വരുന്നു.

വേദമന്ത്രങ്ങളും മുറജപങ്ങളും

അമിതമായ ആചാരങ്ങളോ വിശ്വാസങ്ങളോ ഒന്നുംതന്നെ ഇവിടെ കണ്ടെത്താൻ സാധിക്കില്ല. മറിച്ച് ക്ഷേത്രവിധിപ്രകാരമുള്ള പൂജകളും പ്രാർത്ഥനകളും മാത്രമാണ് ഇവിടെ നടക്കുന്നത്. വേദമന്ത്രങ്ങളിലും മുറജപങ്ങളിലും മാത്രം അധിഷ്ഠിതമാണ് ഇവിടുത്തെ പൂജകളും വിശ്വാസങ്ങളും. ത്രികാലപൂജ, ഉദയാസ്തമായ പൂജ, ഗുരുതി എന്നിവയാണ് വെട്ടിക്കാട്ട് ഭഗവതിക്കുള്ള പ്രധാന വഴിപാടുകൾ.

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന വെട്ടിക്കാട്ട് ഭഗവതിയുടെ അനുഗ്രഹം ആഗ്രഹിക്കാത്ത വിശ്വാസികൾ കാണില്ല. കാരുണ്യപൂർവ്വം കടാക്ഷിച്ച് അനുഗ്രഹിക്കുന്ന ദേവി വിശ്വാസികൾക്ക് ഒരു അഭയസ്ഥാനം കൂടിയാണ്. ഇവിടെയെത്തിയാൽ മഹിഷാസുരമര്‍ദ്ദിനി സ്‌തോത്രം ജപിച്ചു പ്രാർത്ഥിക്കുന്നതും ഒഴിവാക്കരുതാത്ത കാര്യമാണ്.

സാമ്പത്തിക ബുദ്ധിമുട്ടുകളും ബാധ്യതകളും അനുഭവിക്കുന്നവര്‍, സന്താനഭാഗ്യമില്ലാത്തവർ, തൊഴിലിന് തടസ്സങ്ങൾ നേരിടുന്നവർ, എന്നിങ്ങനെ ഏതു തരത്തിലുള്ള വിഷമങ്ങൾക്കും വെട്ടിക്കാട്ട് ഭഗവതിയോട് പ്രാർത്ഥിച്ചാൽ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

Karkidaka Bhagavathi Seva In Vettikkavu Bhagavathi Temple Thrippunithura

ഇവിടുത്തെ ജന്മനക്ഷത്ര പൂജയും പ്രസിദ്ധമാണ്. ഒരിക്കലെങ്കിലും വെട്ടിക്കാട്ട് ഭഗവതി ക്ഷേത്രത്തിലെത്തി ജന്മനക്ഷത്ര പൂജ നടത്തിയാൽ അതിന്റെ അനുഗ്രഹം ജീവിതകാലം മുഴുവനും ലഭിക്കുമെന്നണ് വിശ്വാസം. എല്ലാദിവസവും ജന്മനക്ഷത്രപൂജ നടത്തുന്ന അപൂർവ്വ ക്ഷേത്രമാണിത്. നിരവധി ആളുകൾ ഈ പൂജ നടത്താൻ മാത്രമായും ഇവിടെ ക്ഷേത്രത്തിലെത്തുന്നു. ജീവിതവിജയവും ഐശ്വര്യവും പ്രാർത്ഥനയിലൂടെ സാധ്യമാക്കുന്ന ക്ഷേത്രമാണിത്. ജീവിതത്തിലെ ദോഷങ്ങളും കഷ്ടപ്പാടുകളും അകറ്റാൻ ഗുരുകി പൂജയും ഇവിടെ നടത്തുന്നു.

കര്‍ക്കടകത്തിലെ ഭഗവതി സേവയെക്കുറിച്ച് കൂടുതലറിയുവാനും മുൻകൂട്ടി ബുക്ക് ചെയ്യുവാനും 8547178755, 9249796100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ചിത്രങ്ങൾക്ക് കടപ്പാട്: Vettikkavu Bhagavathi Temple Facebook Page

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple mystery ernakulam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+