Search
  • Follow NativePlanet
Share
» »കട്ടയ്ക്കു നിൽക്കുന്ന കട്ടപ്പന...ഇത് വേറെ ലെവലാണ്

കട്ടയ്ക്കു നിൽക്കുന്ന കട്ടപ്പന...ഇത് വേറെ ലെവലാണ്

മണ്ണിനോടും മലമ്പാമ്പിനോടും കാലാവസ്ഥയോടും ഒക്കെ മല്ലടിച്ച് ഉയർന്നു വന്ന നാട്... ഇടുക്കിയിലെ മിടുക്കിയായ പട്ടണങ്ങളിലൊന്ന്...കട്ടപ്പന. ഏലത്തിനും കുരുമുളകിനും മാത്രമല്ല, കേരള രാഷ്ട്രീയത്തിനു വരെ മിക മികച്ച വിളഭൂമിയായ നാട്.. മലയോര മണ്ണിന്റെ സ്വര്‍ഗ്ഗമായ കട്ടപ്പനയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. കട്ടയ്ക്കു കട്ടയായി നിൽക്കുന്ന കട്ടപ്പനയുടെ വിശേഷങ്ങൾ

കട്ടപ്പനയെന്ന സ്വര്‍ഗ്ഗം

കട്ടപ്പനയെന്ന സ്വര്‍ഗ്ഗം

ഇടുക്കിയെന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലെത്തുന്ന കുറച്ച് ഇടങ്ങളിലൊന്ന് കട്ടപ്പനയാണ്. തിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്തവരുടെ നാടെന്ന വിശേഷണവും ഇവിടുത്തെ ഏലവും കാപ്പിയും ഒക്കെ ചേരുന്ന ഒരു രസം..അതു തന്നെയാണ് ഈ നാടിന്റെ പ്രത്യേകത.

PC:Swarnavilasam

ഏലത്തിൽ കയറിയ നാട്

ഏലത്തിൽ കയറിയ നാട്

ഒരിക്കൽ ഇവിടെ എത്തുന്നവരെ വീണ്ടും വീണ്ടു വരാൻ തോന്നിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഈ നാടിനുണ്ട്. തനി നാട്ടിൻപുറക്കാഴ്ചകളുള്ള ഇവിടം ഇന്നു കാണുന്ന നിലയിലെത്തിയത് കൃഷിയിലൂടെ മാത്രമാണ്. കുരുമുളക് ,ഏലം, കാപ്പി, കൊക്കോ മുതലായ വിളകളുടെ കൃഷിയെ ആശ്രയിച്ചായിരുന്നു വർഷങ്ങളോളം ഇവിടമുണ്ടായിരുന്നത്.

സ്വാതന്ത്ര്യത്തിനു മുന്നേ 1940 കളിലൊക്കെ ഇവിടം ഒരു ആദിവാി മേഖല ആയിരുന്നു. മന്നാൻ, ഊരാളി തുടങ്ങിയ വിഭാഗക്കാരുടെ മണ്ണായിരുന്നു ഇവിടം. പിന്നീടാണ് തിരുവിതാംകൂറിൽ നിന്നും മറ്റു ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് കുടിയേറ്റം ആരംഭിച്ചത് അതോടെ ഇവിടുണ്ടായിരുന്നവർ ഈ പ്രദേശം ഉപേക്ഷിച്ച് പോയി. കേരളത്തിന്റെ മിക്ക ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് കുടിയേറ്റം നടന്നിട്ടുണ്ട്.

വെറും 50 വർഷത്തെ സാംസ്കാരിക ചരിത്രമേ ഈ നാടിനുള്ളുവെങ്കിലും എഴുതപ്പെടാത്ത ചരിത്രത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. അതിന്റെ അടയാളങ്ങളാണ് ഇവിടെ വിവിധ ഭാഗങ്ങളിൽ കാണുന്ന നന്നങ്ങാടികളും മറ്റും.

PC:Pratheepps

തേക്കടിയുടെ കവാടം

തേക്കടിയുടെ കവാടം

ഇടുക്കിയിലെ ഒട്ടുമുക്ക പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും അടുത്തായാണ് കട്ടപ്പന സ്ഥിതി ചെയ്യുന്നത്. തേക്കടിയും മൂന്നാറുമാണ് അതിൽ പ്രധാനം. കല്യാണത്തണ്ട്,അഞ്ചുരുളി, നിർമ്മലാ സിറ്റി, അമ്പലപ്പാറ, മേട്ടുക്കുഴി, നരിയംപാറ തുടങ്ങി പ്രാദേശികമായി മാത്രം പ്രശസ്തമായ ഇടങ്ങളും ഇവിടെയുണ്ട്. പട്ടുമല മാതാ തീർത്ഥാടനകേന്ദ്രം, നാലുമുക്ക് തീർഥാടന കേന്ദ്രം, പള്ളിക്കുന്ന് സി എസ് ഐ പള്ളി തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Kattapana

അഞ്ചുരുളി

അഞ്ചുരുളി

കട്ടപ്പനയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ അഞ്ചുരുളി.ഇടുക്കി ഡാമിന്റെ തുടക്കം ഇവിടെ നിന്നാണ്. ഇരട്ടയാർ ഡാമിൽ നിന്നുള്ള വെള്ളം എത്തിക്കുന്ന ടണൽ ആണ് ഇവിടുത്തെ പ്രധാന ആകർഷണം. രണ്ട് കിലോമീറ്റർ നീളമുള്ള ഈ ടണലിലൂടെയാണ് ഇരട്ടയാർ ഡാമിൽ നിന്ന് ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നത്.

ഇടുക്കി അണക്കെട്ടിന്റെ ജലസംഭരണിയുമായിൽ മുങ്ങി നി‌ൽക്കുന്ന അഞ്ച് മലകളിൽ നിന്നാണ് അഞ്ചുരുളിക്ക് ആ പേര് ‌ലഭിച്ചത്. ഈ മലകൾ കാഴ്ചയിൽ ഉരുളി കമഴ്ത്തി വച്ചത് പോലെ തോന്നിക്കുന്നതിനാലാണ് അഞ്ചുരുളി എന്ന പേര് വന്നത്. ഇവിടുത്തെ ആദിവാസികളാണ് അഞ്ചുരുളിക്ക് ആ പേരിട്ടത്.

കട്ടപ്പനയ്ക്ക് അടുത്തുള്ള കാഞ്ചിയാർ ഗ്രാമത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കോട്ടയം - കട്ടപ്പന റോഡിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥല‌ത്തേക്ക് കട്ടപ്പനയിൽ നിന്ന് 9 കിലോമീറ്റർ ദൂരമുണ്ട്

Libni thomas

അമ്പലപ്പാറ

അമ്പലപ്പാറ

കട്ടപ്പനയുടെയും കാഞ്ചിയാറിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരിടമാണ് അമ്പലപ്പാറ. വളരെ ചെറിയ ഒരു ഗ്രാമമാണെങ്കിലും ഇതിന്റെ ഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കട്ടപ്പനയിൽ നിന്നും കോട്ടയത്തോട്ടുള്ള ഹൈവേ പാതയ്ക്കുള്ളിലാണ് നരിയംപാറ സ്ഥിതി ചെയ്യുന്നത്.

ഇരട്ടയാർ അണക്കെട്ട്

ഇരട്ടയാർ അണക്കെട്ട്

കട്ടപ്പനയിൽ കാണാനുള്ള മറ്റൊരു കാഴ്ചയാണ് ഇരട്ടയാർ അണക്കെട്ട്, പ്രധാനമായും ഇടുക്കി അണക്കെട്ടിലേക്കു ജലം എത്തിക്കാനുള്ള ഡൈവേർഷൻ ഡാമായാണ് ഇത് പ്രവർത്തിക്കുന്നത്.

PC:Arunrs

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കോട്ടയത്തുനിന്നും പാലാ തൊടുപുഴ ഇടുക്കി വഴിയും, പാലാ ഈരാറ്റുപേട്ട വാഗമൺ വഴിയും കാഞ്ഞിരപ്പള്ളി മുണ്ടക്കയം കുട്ടിക്കാനം ഏലപ്പാറ വഴിയും ഇവിടെ എത്താം. എറണാകുളത്തു നിന്നും വരുന്നവർക്ക് , കോതമംഗലം, കരിമ്പൻ, തങ്കമണി, നാലുമുക്ക്, ഇരട്ടയാർ വഴിയും അല്ലെങ്കിൽ തൊടുപുഴ വഴിയും ഇവിടെ എത്താം.

കോട്ടയം, ആലുവ, മധുര, തേനി റെയിൽ‌വേ സ്റ്റേഷനുകൾ ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

മംഗലാപുരത്തു നിന്നും കൂർഗിലേക്കൊരു വീക്കെൻഡ് യാത്ര

ഡെൽഹി കറങ്ങാൻ ഒരൊറ്റ ദിവസം...പരമാവധി കാഴ്ചകൾ ഇങ്ങനെ കാണാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more