പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് കേരളത്തില്‍ ആണെങ്കിലും, സഞ്ചാരികള്‍ക്ക് അവിടെ എത്തിച്ചേരാന്‍ തമിഴ് നാട്ടിലെ പൊള്ളാച്ചി വഴി പോകണം. പാലക്കാട് നിന്ന് വളരെ അടുത്തായാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പാലക്കാട് നിന്ന് പൊള്ളാച്ചി വഴി പറമ്പിക്കുളത്ത് എത്തിച്ചേരാം. പറമ്പിക്കുളത്തേക്കുറിച്ച് വായിക്കാം
താമസിക്കാന്‍
പറമ്പിക്കുളത്ത് ഒരു ദിവസം തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരള വനം വകുപ്പ് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ താല്‍പര്യങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുക്കാന്‍ മൂന്ന് പാക്കേജുകളാണ് ഇവിടെയുള്ളത്.
ഫ്ലൈറ്റ് ബുക്കിംഗില്‍ 8000 രൂപ വരെ ലാഭം നേടാം
01. ടെന്റഡ് നിച്
പ്രകൃതിയെ അടുത്തറിയാന്‍ വനം വകുപ്പ് ഒരുക്കുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പിംഗ് ആണ് ഇത്. ഭക്ഷണം താമസം എന്നിവ കൂടാതെ ജംഗിള്‍ സഫാരി, ബാംബൂ റാഫ്റ്റിംഗ്, പക്ഷി നിരീക്ഷണം, ട്രെക്കിംഗ്, ട്രൈബല്‍ സിംഫണി എന്നിവകൂടി സഞ്ചാരികള്‍ക്ക് ആസ്വദിക്കാം
02. ഹണികോമ്പ് കോംപ്ലക്സ്
പറമ്പിക്കുളത്തെ പഴയ പൈതൃക കെട്ടിടത്തില്‍ ഒരു രാത്രി സന്ദര്‍ശകര്‍ക്ക് തങ്ങാനുള്ള അവസരം ഒരുക്കുന്നതാണ് ഈ പാക്കേജിന്റെ പ്രധാന പ്രത്യേതക. ഇതുകൂടാതെ ബാംബൂ സഫാരി, ട്രൈബല്‍ സിംഫണി, പക്ഷി നിരീക്ഷണം, ട്രെക്കിംഗ്, ജംഗിള്‍ സഫാരി എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കികൊടുക്കും.
03. ട്രീ ടോപ്പ് ഹട്ട്, തുന്നക്കടവ് & പറമ്പിക്കുളം
മരച്ചില്ലയില്‍ ഒന്ന് ഒരു രാത്രി തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുന്നക്കടവിലും പറമ്പിക്കുളത്തും ട്രീ ഹൗസുകള്‍ ഒരുക്കിയിട്ടുണ്ട്.
04. ഐലന്റ് നെസ്റ്റ്
പറമ്പിക്കുളത്തെ ചെറിയ ഒരു തുരുത്തില്‍ ഇരുന്ന് സൂര്യസ്തമയം കാണാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്‍ക്ക് ചെറിയ ഒരു തുഴവഞ്ചിയില്‍ ഇവിടെ എത്തിച്ചേരാം. ഉച്ച കഴിഞ്ഞ് ഒരു മണിക്കാണ് ചെക്ക് ഇന്‍ സമയം. രാവിലെ പത്ത് മണിയാണ് ചെക്ക് ഔട്ട് സമയം. മേല്‍പ്പറഞ്ഞ പാക്കേജുകളൊക്കെ മുന്‍കൂട്ടി ബുക്ക് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പറമ്പിക്കുളത്തെ കാഴ്ചകള്‍ കാണാം
പറമ്പിക്കുളത്തേക്കുള്ള വഴി
കവാടം
ടോപ് സ്ലിപ്
കരിമല ഗോപുരം
കന്നിമരം
ബാംബു റാഫ്റ്റിംഗ്
ടെന്റഡ് നിച്
Photo Courtesy: നിരക്ഷരന്‍
ട്രീ ടോപ് ഹട്ട്
Photo Courtesy: Viki.red
മ്യൂസിയം
കാട്ടുപോത്തുകള്‍



Click it and Unblock the Notifications














