Search
  • Follow NativePlanet
Share
» »ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ വൈസ് ചാന്‍സലറായി ക്ഷണിച്ച കേരളം! പുസ്തകപ്പുഴുക്കളുടെ നാട്..കേരളം@66

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ വൈസ് ചാന്‍സലറായി ക്ഷണിച്ച കേരളം! പുസ്തകപ്പുഴുക്കളുടെ നാട്..കേരളം@66

ഐന്‍സ്റ്റൈനെ വൈസ് ചാന്‍സലറായി ക്ഷണിക്ക കേരളം! പുസ്തകപ്പുഴുക്കളുടെ നാട്!കേരളം@65

കേരളം അങ്ങനെ അറുപത്തിയാറിലേക്ക് എത്തുകയാണ്... മലയാള ഭാഷ സംസാരിക്കുന്നവരുടെ നാടിനെയാകെ ഒന്നിച്ചു ചേര്‍ത്തു നിര്‍ത്തിയ ദീര്‍ഘമായ 66 വര്‍ഷങ്ങള്‍. ഇതിനിടയിലൂടെ എന്തൊക്കെ കടന്നു പോയെന്ത് ഓര്‍മ്മിക്കുക പോലും അസാധ്യമാണ്.

66ലും യൗവ്വനം വിടാതെ കേരളം!!കേരളപ്പിറവിയില്‍ സഞ്ചാരികളറിയണം ഈ കാര്യങ്ങള്‍66ലും യൗവ്വനം വിടാതെ കേരളം!!കേരളപ്പിറവിയില്‍ സഞ്ചാരികളറിയണം ഈ കാര്യങ്ങള്‍

എന്തുതന്നെയായാലും കേരളം അതിശയങ്ങളു‌ടെ നാടാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് ലോകം മുഴുവനും വിളിക്കുന്ന, സഞ്ചാരികളുടെ പ്രിയപ്പെട്ട നാട്. പച്ചപ്പും ഗ്രാമീണ ഭംഗിയും നന്മ നിറഞ്ഞ പെരുമാറ്റവും എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്ന കരുതലുമുള്ള കേരളത്തെക്കുറിച്ച് അധിക അറിയപ്പെടാത്ത വിശേഷങ്ങള്‍ വായിക്കാം....

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണും കേരളവും

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണും കേരളവും

മഴയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന, മഴക്കാലത്ത് പതിന്മടങ്ങ് സുന്ദരിയാവുന്ന കേരളത്തിലാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആദ്യം എത്തുന്നത്. രാജ്യത്തെ മൊത്തത്തിലുള്ള മഴക്കാലത്തിന്‍റെ സൂചന കൂടിയാണ് ഈ മണ്‍സൂണ്‍. ജൂണ്‍ ആദ്യ ആഴ്ചയില്‍ തന്നെ ഈ മഴ പ്രതീക്ഷിക്കാം. മഴയോട് മത്സരിച്ച് ആഞ്ഞുവളരുന് പച്ചപ്പ് ഈ ,മയത്തെ പ്രത്യേക കാഴ്ച തന്നെയാണ്.

സ്വര്‍ണ്ണത്തിന്‍റെ സ്വന്തം നാട്

സ്വര്‍ണ്ണത്തിന്‍റെ സ്വന്തം നാട്

വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം, 2019-ൽ ഇന്ത്യ 830 ടണ്ണിലധികം സ്വർണം ഇറക്കുമതി ചെയ്തു. 18 കാരറ്റും ശുദ്ധത കുറഞ്ഞ സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ 22 കാരറ്റ് സ്വർണാഭരണങ്ങളോട് താൽപ്പര്യമുള്ള കേരളത്തിലാണ് ഇതിന്റെ മൂന്നിലൊന്ന് ഉപഭോഗവും നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിര്രുന്നത്. ഇന്ത്യയുടെ ബാക്കി. ഒരു കേരളീയ സ്ത്രീ ശരാശരി 30 ഗ്രാം സ്വർണം ധരിക്കുമെന്ന് പറയപ്പെടുന്നു.

ഇന്ത്യയുടെ സ്വർണ്ണാഭരണ ഉപഭോഗത്തിൽ ദക്ഷിണേന്ത്യ ആധിപത്യം പുലർത്തുന്നു, ഇത് മൊത്തം അളവിന്റെ 40 ശതമാനത്തോളം വരും.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈയിനും തിരുവിതാംകൂര്‍ സര്‍വ്വകലാശാലയും

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈയിനും തിരുവിതാംകൂര്‍ സര്‍വ്വകലാശാലയും

കേരള സര്‍വ്വകലാശാലയ്ക്ക് മുന്‍പുണ്ടായിരുന്ന തിരുവിതാംകൂര്‍ സര്‍വ്വകലാശാലയിലേക്ക് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈയിനെ വൈസ് ചാൻസലർ പദവിയിലേക്ക് നിയമിക്കുവാന്‍ ശ്രമിച്ചിരുന്നു എന്നൊരു ചരിത്രമുണ്ട്. അന്നത്തെ
തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ.സി.പി രാമസ്വാമി ആയിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഐൻസ്റ്റീനെ തിരുവിതാംകൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയിലേക്ക് അന്നത്തെ ആറായിരം രൂപ ശമ്പളത്തിൽ നിയമിക്കാൻ ആഗ്രഹിച്ചിരുന്നതായി പറയപ്പെടുന്നു.അതിനുവേണ്ടി രാജാവുമായി നടത്തിയ ചില കത്തുകൾ അതിന്റെ തെളിവായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനുമുമ്പേ അദ്ദേഹം അമേരിക്കയിൽ പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ ചേര്‍ന്നിരുന്നു.

അവലംബം: ചരിത്രാന്വേഷികള്‍ ഫേസ്ബുക്ക് ഗ്രൂപ്പ്

ഇരട്ടകളുടെ ഗ്രാമം

ഇരട്ടകളുടെ ഗ്രാമം

ട്വിൻ വില്ലജ് അഥവാ ഇരട്ടകളുടെ ഗ്രാമം എന്നറിയപ്പെടുന്ന ഒരിടം കേരളത്തിലുണ്ട്. ഇരട്ടക്കുട്ടികളുടെ ജനനം കൊണ്ട് പ്രശസ്തമാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്ക് സമീപമുള്ള കൊടിഞ്ഞി. ലോകത്തിൽ തന്നെ ഇരട്ടകളുടെ ജനന നിരക്കിൽ മുന്നിൽ നിൽക്കുന്ന പ്രദേശമാണിത്. 2016 ലെ കണക്കനുസരിച്ച് ആയിരത്തിലധികമുണ്ട് ഇവിടുത്തെ ഇരട്ടകൾ. കേരളത്തിലെ ഏറ്റവും അധികം ഇരട്ടകളുള്ള പഞ്ചായത്തും കൊടിഞ്ഞിയാണ്.
രാജ്യത്ത് സാധാരണ 1000 പ്രസവത്തിൽ 4 ജോഡി ഇരട്ടകൾ ജനിക്കുമ്പോൾ കൊടിഞ്ഞിയിൽ അത് 45 ആണ്.

ഏഷ്യയിലെ ആദ്യ ശലഭ പാര്‍ക്ക്

ഏഷ്യയിലെ ആദ്യ ശലഭ പാര്‍ക്ക്

ഏഷ്യയിലെ ആദ്യത്തെ ശലഭ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഇടം എന്ന ഖ്യാതിയും കേരളത്തിനുണ്ട്. തെന്മലയിലാണ് ഈ ശലഭ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഏകദേശം 125 ല്‍ അധികം വ്യത്യസ്ത തരത്തിലുള്ല ചിത്രശലഭങ്ങളെ ഇവിടെ കാണാം.

 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനമാണ് കേരളം. 74.9 ആണ് കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. തൊട്ടുപിന്നില്‍ നില്‍ക്കുന്ന ഡല്‍ഹിയിലിത് 73.2 ഉം ജമ്മു കാശ്മീരില്‍ 72.6 ഉം ആണ്.

ജനസംഖ്യാ വളർച്ചയുടെ ഏറ്റവും കുറഞ്ഞ നിരക്ക്

ജനസംഖ്യാ വളർച്ചയുടെ ഏറ്റവും കുറഞ്ഞ നിരക്ക്

ജനസംഖ്യാ വളർച്ചയുടെ അസാധാരണമായ താഴ്ന്ന നിരക്കാണ് കേരളത്തിന്‍റെ മറ്റൊരു പ്രത്യേകത. രാജ്യം ഏകദേശം 17 ശതമാനം വളർച്ച കൈവരിക്കുമ്പോൾ കേരളം വെറും 4 ശതമാനം വളർച്ചയിൽ ആണു നില്‍ക്കുന്നത്.

അവധിക്കാല കേന്ദ്രം

അവധിക്കാല കേന്ദ്രം

ലോകത്തിലെ ഏറ്റവും മികച്ച 5 കുടുംബ അവധിക്കാല കേന്ദ്രങ്ങളിൽ സ്ഥിരം ഉള്‍പ്പെടുന്ന സ്ഥലമാണ് കേരളം. ലോൺലി പ്ലാനറ്റിന്റെ സര്‍വ്വേകളില്‍ മിക്കപ്പോഴും കേരളത്തെ ആവർത്തിച്ച് കാണാം. ശിശുസൗഹൃദ അന്തരീക്ഷം, ഉയർന്ന സാക്ഷരതാ നിരക്ക്, കുടുംബ സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയാൽ കേരളത്തെക്കുറിച്ചുള്ള ഈ വസ്തുത കണ്ടെത്തുന്നതിൽ അതിശയിക്കാനില്ല

പുസ്തകപ്പുഴുക്കളുടെ നാട്!

പുസ്തകപ്പുഴുക്കളുടെ നാട്!

കേരളീയരുടെ ജീവിതവുമായി വായനാസംസ്കാരം ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ചെറു പ്രായം മുതല്‍ തന്നെ അക്ഷരാഭ്യാസം നല്കുന്നതിനും വായനയുടെ ലോകത്തേയ്ക്ക് നടത്തുന്നതിനും ഇവിടുള്ളവര്‍ ശ്രദ്ധിക്കാറുണ്ട്. ഗ്രാമങ്ങളിലെ ലൈബ്രറികളും ഇതില്‍ മികച്ച പങ്കാണ് വഹിക്കുന്നത്. ദേശീയ ശരാശരിയുടെ ഇരട്ടിയോളം ആണ് കേരളത്തിലെ വായനക്കാരുടെ എണ്ണം.

 പ്രതിശീർഷ മദ്യ ഉപഭോഗ നിരക്ക്

പ്രതിശീർഷ മദ്യ ഉപഭോഗ നിരക്ക്

മദ്യത്തോടുള്ള കേരളത്തിന്റെ അഭിനിവേശം ഏറെ പ്രസിദ്ധമാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എന്നാല്‍ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ പ്രതിശീർഷ മദ്യ ഉപഭോഗം കേരളത്തിലാണ്, പ്രതിവർഷം ഒരാൾക്ക് 8.48 ലിറ്റർ ആണിവിടുത്തെ കണക്ക്.

2018-19, 2017-18 സാമ്പത്തിക വർഷങ്ങളിൽ ഒരാൾക്ക് യഥാക്രമം 18.97 ലിറ്ററും 16.93 ലിറ്ററും നൽകി തെലങ്കാനയാണ് പട്ടികയില്‍ മുന്നിലുള്ളത്. കർണാടക (2018-19ൽ 11.45 ലീറ്ററും 2017-18ൽ 10.92 ലീറ്ററും), ആന്ധ്രാപ്രദേശും (2018-19ൽ 10.90 ലീറ്ററും 2017-18ൽ 9.69 ലീറ്ററും), തമിഴ്‌നാടും (2018-198-ൽ 11.05 ലിറ്ററും. 2017-18 ൽ ലിറ്റർ). ഈ രണ്ട് സാമ്പത്തിക വർഷങ്ങളിലെ കേരളത്തിന്റെ ശരാശരി ഉപഭോഗം യഥാക്രമം 8.48 ലിറ്ററും 8.1 ലിറ്ററുമായിരുന്നു.

കണക്കുകള്‍ക്ക് കടപ്പാ‌ട്: ഇന്ത്യന്‍ എക്സ്പ്രസ് ന്യൂസ്

കേരളവും കളരിപ്പയറ്റും

കേരളവും കളരിപ്പയറ്റും

കേരളത്തിന്റെ സ്വന്തം ആയോധന കല ആയാണ് കളരിപ്പയറ്റ് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ശാസ്ത്രീയ ആയുധാഭ്യാസങ്ങളില്‍ ഒന്നും ആയോധന കലകളുടെ മാതാവും കൂടിയാണ്. കേരളത്തിലേക്ക് വിനോദ സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ കളരിപ്പയറ്റിന് വ്യക്തമായ പങ്കുണ്ട്. ഗുരുക്കള്‍ക്കും ശിഷ്യനും ഇടയില്‍ വാ മൊഴിയായി കയ്യിമാറിവന്ന ഒരു രഹസ്യ കല ആയിരുന്നിതെന്നാണ് ചരിത്രം പറയുന്നത്.

ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകത്തിന്റെ അതിര്‍ത്തികള്‍ ‍ഒന്നാവുന്ന ഹാലോവീന്‍.., ചരിത്രത്തിലൂടെജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകത്തിന്റെ അതിര്‍ത്തികള്‍ ‍ഒന്നാവുന്ന ഹാലോവീന്‍.., ചരിത്രത്തിലൂടെ

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ രാജ്യം....കാസിനോകളുടെ കേന്ദ്രം... പക്ഷേ!ലോകത്തിലെ ഏറ്റവും സമ്പന്നരുടെ രാജ്യം....കാസിനോകളുടെ കേന്ദ്രം... പക്ഷേ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X