Search
  • Follow NativePlanet
Share
» »കേരളത്തിലും ഒരു ഓർക്കിഡ് ഗാർഡൻ!

കേരളത്തിലും ഒരു ഓർക്കിഡ് ഗാർഡൻ!

By Maneesh

രണ്ട് ദിവസം ലീവ് കിട്ടിയാൽ സഞ്ചാരിക്കാനുള്ള സ്ഥലങ്ങൾ തേടുന്ന ന്യൂജനറേഷൻ സഞ്ചാരികളോട് വാഗമണ്ണിനേക്കുറിച്ച് വർണ്ണിച്ച് പറയേണ്ട ആവശ്യമില്ല. കാരണം ഇതിനോടകം നിരവധി തവണ വാഗമൺ സഞ്ചരിച്ചിട്ടുണ്ടാകും പലരും. അതിനാൽ വാഗമണ്ണിനെക്കുറിച്ച് ചോദിച്ചാൽ ഒരു ടൂറിസ്റ്റ് ഗൈഡ് പറഞ്ഞു തരുന്നതിനേക്കൾ വിശദമായി ഇവർ നമ്മളോട് പറഞ്ഞുതരും.

ട്രെക്കിംഗിന് ബെസ്റ്റാ, ഹണിമൂൺ വാഗമണിലാണെങ്കിൽ സൂപ്പറാ, അവിടെയൊരു മൂൺപാറയുണ്ട് സൂയിസൈഡ് പൊയന്റാ ഇങ്ങനെ തുടങ്ങുന്ന വാഗമൺ വിശേഷം പറച്ചിലുകൾക്കിടയിൽ ഇനി ഒരു പുതിയ കാര്യം കൂടിയുണ്ട്. ഇത് കേൾക്കുമ്പോൾ വാഗമണിൽ നിരവധി തവണ പോയിട്ടുള്ളവർക്കും ഒന്നുകൂടി പോകാൻ തോന്നും. പക്ഷെ അത്ര തിടുക്കത്തിൽ അങ്ങ് പോകണ്ട. 2014 ജനുവരി പകുതിവരെ ക്ഷമിച്ച് നിൽക്കണം. അത് കഴിഞ്ഞ് വാഗമണ്ണിൽ പോകാം. വാഗമണ്ണിന്റെ പുതുമയറിയാൻ.

ചിത്രത്തിന് കടപ്പാട് : mshameers

സംഗതി ഓർക്കിഡാ

ഓ.. ഓർക്കിഡോ എന്നല്ല ഓർക്കിഡ് തന്നെ. തനി നാടൻ ഓർക്കിഡ് ഗാർഡൻ. ഹോട്ടൽ മുറിയിലെ ഫ്ലവർ വേയ്സിൽ വെള്ളത്തിലിട്ട് വച്ച ഒന്നോ രണ്ടോ ഓർക്കിഡ് പൂക്കൾ കാണുന്ന അനുഭവമാണോ ഒരായിരം ഓർക്കിഡ് പൂക്കൾ പൂത്ത് നിൽക്കുന്നത് കാണുമ്പോൾ ഉണ്ടാകുക. എത്ര മനോഹരമായ കാഴ്ചകൾ എന്ന് തന്നെ പറയേണ്ടിവരും. വാഗമണ്ണിന്റെ സൗന്ദര്യം ഒന്ന് കൂടി കൂടിയത് പോലെ തോന്നും.

വാഗമണ്ണിൽ എവിടെയാ?

കോലഹലമേട് എന്ന് കേട്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടങ്കിൽ ഓർക്കിഡ് ഗാർഡൻ കാണൻ അവിടെ പോയാൽ മതി. ഇനി കേട്ടിട്ടില്ലാത്തവർ വാഗമണ്ണിൽ നിന്ന് പുള്ളിക്കാനം റോഡിലൂടെ നേരെ യാത്രയായൽ കോലഹലമേട്ടിൽ എത്തും. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 15 ഹെക്ടർ സ്ഥലത്താണ് ഓർക്കിഡ് ഉദ്യാനം നിർമ്മിക്കുന്നത്.

വനംവകുപ്പിന്റെ കീഴിലുള്ള കേരള വനം വികസന കോർപ്പറേഷനാണ് ഇത്തരത്തിൽ ഒരു ഉദ്യാനം നിർമ്മിക്കുന്നത്. കർണാടക വനംവകുപ്പ് ടൂറിസം മേഖലയിൽ തിളങ്ങി നി‌ൽക്കുമ്പോൾ ദൈവത്തിന്റെ സ്വന്തം വനംവകുപ്പിന് എന്തെങ്കിലും ചെയ്യാതെ പറ്റില്ലല്ലോ. ഇപ്പോൾ തന്നെ മൂന്നാറിന് കിട്ടേണ്ട കപ്പ് കൂർഗ് അടിച്ചോണ്ട് പോയത് കണ്ടതല്ലേ. അപ്പോൾ മൂന്നാറിൽ പോയത് വാഗമണ്ണിൽ എങ്കിലും തിരിച്ച് പിടിക്കേണ്ടെ. അതിന് ഓർക്കിഡ് ഉദ്യാനം തുണയാകുമോയെന്ന് കണ്ടറിയാം.

ചിത്രത്തിന് കടപ്പാട് : Vanischenu

കേരളത്തിലെ ആദ്യത്തെ ഓർക്കിഡ് ഉദ്യാനം

ഇന്ത്യയിൽ ഉദ്യാനങ്ങൾ നിരവധിയുണ്ട് ഓർക്കിഡ് ഉദ്യാനങ്ങളും നിരവധി. എന്നാൽ വാഗമണ്ണിൽ നിർമ്മിക്കുന്ന ഉദ്യാനം ആയിരിക്കും കേരളത്തിലെ ആദ്യത്തെ ഓർക്കിഡ് ഉദ്യാനം. കേരളത്തിലെ പശ്ചിമഘട്ട വനമേഖലകളിൽ കാണപ്പെടുന്ന അപൂർവയിനം ഓർക്കിഡുകളാണ് ഈ ഉദ്യാനത്തിൽ പോറ്റി വളർത്തുന്നത്. ഇത്തരത്തിൽ ശേഖരിക്കപ്പെട്ട മുന്നൂറിൽപ്പരം ഓർക്കിഡുകൾ ഇവിടെ കാണാം.

ഇവയെ സംരക്ഷിക്കുന്നതിനോടൊപ്പം സഞ്ചാരികളെ ആകർഷിപ്പിക്കാൻ ചൈന, താ‌യ്‌വാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹൈബ്രീഡ് ഓർക്കിഡുകളും ഈ ഉദ്യാനത്തിൽ ഉണ്ടാകും.

ഓർക്കിഡ് ഉദ്യാനം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് വാഹനം പാർക്ക് ചെയ്യാനും മറ്റുമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. റെസ്റ്റോറെന്റ്, റെസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. പ്രകൃതിക്ക് കോട്ടം വരുത്താതെയാണ് ഈ സൗകര്യങ്ങളോക്കെ ഏർപ്പെടുത്തുന്നത്.

കേരളത്തിലും ഒരു ഓർക്കിഡ് ഗാർഡൻ!

ചിത്രത്തിന് കടപ്പാട് : Clare Bell

ആയിരം ആയിരം റോസാപ്പൂക്കൾ

ഓർക്കിഡ് ഉദ്യാനത്തിന് പുറമെ ഇവിടെ റോസ് ഗാർഡനും ഒരുക്കുന്നുണ്ട്. പീച്ചിയിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഓർക്കിഡ് ചെടികൾ ശേഖരിക്കുന്നതെങ്കിൽ, റോസ് ഗാർഡന് വേണ്ടി ചെടികൾ ശേഖരിക്കുന്നത്. കാർഷിക യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പാമ്പാടും പാറ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ ആണ്.

ഇവിടുത്തെ ഉദ്യാനങ്ങളിലെ ജലസേചനത്തിനായി ഒരു ചെക്ക് ഡാം നിർമ്മിച്ചിട്ടുണ്ട്. പാലങ്ങളുടെയും മതിലുകളുടേയും മിനിയേച്ചർ രൂപങ്ങളും ചാരുബഞ്ചുകളും ഡാമിന് ചുറ്റും നിർമ്മിച്ച് സഞ്ചാരികളെ ആകർഷിപ്പിക്കാനും പദ്ധതിയുണ്ട്.

സ്വപനങ്ങൾ വിൽക്കാനുണ്ട്...

ഒർക്കിഡ് ചെടിയും റോസാ ചെടിയും വാങ്ങാൻ വല്ല പദ്ധതിയും ഉണ്ടെങ്കിൽ തത്ക്കാലം രക്ഷയില്ല. ഉദ്യാന നിർമ്മാണത്തിന്റെ രണ്ടാംഘട്ടത്തിലാണ് വിൽപ്പന ആരംഭിക്കുക. ഇതിനായി ഒരു നഴ്സറിയും കോർപ്പറേഷൻ ആരംഭിക്കും. അപ്പോൾ സ്വപനങ്ങൾ കാണാം. കണ്ടകാര്യങ്ങൾ കമ‌ന്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കേണ്ട!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X