» »തമിഴ് സിനിമകളിലെ പുന്നഗൈമന്നന്‍ അരുവി

തമിഴ് സിനിമകളിലെ പുന്നഗൈമന്നന്‍ അരുവി

Posted By:

തമിഴ്‌നാട്ടുകാരുടെ ഇടയില്‍ പുന്നഗൈമന്നന്‍ അരുവി പ്രശസ്തമാണ്. തമിഴില്‍ അരുവി എന്ന് പറഞ്ഞാല്‍ വെള്ളച്ചാട്ടമാണ്. കമലഹാസനെ നായകനാക്കി കെ ബാലചന്ദര്‍ സംവിധാനം ചെയ്ത പുന്നഗൈമന്നന്‍ എന്ന സിനിമയിലൂടെയാണ് ഈ വെള്ളച്ചാട്ടം
പ്രശസ്തമായത്.

ഈ വെള്ളച്ചാട്ടം തേടി ആരും തമിഴ് നാട്ടിലേക്ക് പോകേണ്ട. നമ്മുടെ കേരളത്തില്‍ തന്നെയാണ് ആ വെള്ളച്ചാട്ടം, ചിലര്‍ക്കെങ്കിലും ഇപ്പോള്‍ മനസിലായിട്ടുണ്ടാകും, നമ്മുടെ സ്വന്തം അതിരപ്പള്ളിയാണ് ആ സ്ഥലം. ചാലക്കുടി പുഴയിലാണ് അതിരപ്പള്ളി വെള്ളച്ചാട്ടം രൂപപ്പെട്ടിട്ടുള്ളത്.

പൃഥ്വിരാജ് നായകനായ സെവന്ത് ഡേ, ഉറുമി തുടങ്ങിയ ചിത്രങ്ങളടക്കം നിരവധി മലയാള സിനിമകളിൽ ആതിരപ്പള്ളി വെള്ളച്ചാട്ടം ചിത്രീകരിച്ചിട്ടുണ്ട്. ഒരു പക്ഷെ മണിരത്നം ആയിരിക്കും ഈ വെള്ളച്ചാട്ടം ഏറ്റവും കൂടുതൽ തവണ സിനിമകളി‌ൽ കാണിച്ചിട്ടുള്ളത്.

ആതിരപ്പള്ളി വെള്ളച്ചാട്ടം ചിത്രീകരിച്ചിട്ടുള്ള ചില സിനിമകൾ പരിചയപ്പെടാം

അടടാ മഴടാ ഓർമ്മയില്ലേ

അടടാ മഴടാ ഓർമ്മയില്ലേ

കാർത്തി നായകനായ ലിംഗുസ്വാമി ചിത്രമായ പയ്യയിലെ അടടമഴട എന്ന ഗാനരംഗം ഓർമ്മയില്ലേ. ആതിരപ്പള്ളിയിലാണ് ഈ ഗാനരംഗത്തിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരിച്ചിട്ടുള്ളത്.

Photo Courtesy: Arayilpdas

നമിതയുടെ പ്രകടനങ്ങൾ

നമിതയുടെ പ്രകടനങ്ങൾ

ശരത്കുമാർ നായകനായ ഏയ് എന്ന സിനിമയിലെ അർജുന അർജുന എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ചതും ഇവിടെ വച്ചാണ്. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ നമിതയുടെ പ്രകടനം പ്രേക്ഷകർ ഒരിക്കലും മറക്കില്ല.

Photo Courtesy: Challiyan at ml.wikipedia

രാവൺ

രാവൺ

മണിരത്നം സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് അതിരപ്പള്ളി വെള്ളച്ചാട്ടം. സാധാരണ പാട്ടുകളുടെ ചിത്രീകരണമായിരുന്നു അതിരപ്പള്ളിയുടെ പശ്ചാത്തലത്തിൽ നടത്തിയിരുന്നതെങ്കിൽ രാവണിൽ ഈ വെള്ളച്ചാട്ടം തന്നെ ഒരു കഥാപാത്രമായി മാറുകയായിരുന്നു.

Photo Courtesy: Vssun at ml.wikipedia

ബർസോ രെ മേഘാ

ബർസോ രെ മേഘാ

ഗുരു എന്ന ചിത്രത്തിലെ ബർസോ രെ മേഘ എന്ന ഗാനം ഓർമ്മയില്ലേ. അതിലെ ഐശ്വറായിയുടെ സൗന്ദര്യത്തോടൊപ്പം അതിരപ്പള്ളിയുടെ സൗന്ദര്യവും പ്രേക്ഷകർ ആസ്വദിച്ചിട്ടുണ്ടാവണം.

Photo Courtesy: Vssun at ml.wikipedia

പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ

പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ

ദിൽ സേ എന്ന മണിരത്നം ചിത്രത്തിലെ ജിയ ജലേ എന്ന ഗാനം മലയാളികൾക്കിടയിൽ തരംഗമായത്. പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ എന്ന് തുടങ്ങുന്ന അതിലെ മലയാളം വരികളിലൂടെയാണ്. എന്നാൽ ആലപ്പുഴയുടെ ഹൗസ്ബോട്ടുകളോടൊപ്പം അതിരപ്പള്ളി വെള്ളച്ചാട്ടവും ആ ഗാനത്തിന് വേണ്ടി മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

Photo Courtesy: Vssun at ml.wikipedia

മോഹൻലാൽ ഐശ്വര്യ റായ്

മോഹൻലാൽ ഐശ്വര്യ റായ്

മോഹൻലാലും ഐശ്വര്യ റായും ഒരുമിച്ച് അഭിനയിച്ച ആ സിനിമ ഓർമ്മയില്ലെ? മണിരത്നം സംവിധാനം ചെയ്ത ഇരുവർ. ആ ചിത്രത്തിന്റെ ഒരു ഗാനത്തിലും അതിരപ്പള്ളി ചിത്രീകരിച്ചിട്ടുണ്ട്.

Photo Courtesy: Jan J George

പുന്നഗൈ മകൻ

പുന്നഗൈ മകൻ

1986ൽ പുറത്തിറങ്ങിയ പുന്നഗൈ മകൻ എന്ന കമലഹാസൻ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ അതിരപ്പള്ളിയായിരുന്നു. അതുകൊണ്ടാണ് ഈ വെള്ളച്ചാട്ടം പുന്നഗൈ മകൻ അരുവി എന്ന് അറിയപ്പെടുന്നു.

Photo Courtesy: കാക്കര

ഇനിയും നിരവധി

ഇനിയും നിരവധി

വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ അതിരപ്പള്ളിയാണ്. സമീപകാലത്ത് ഇറങ്ങിയ സെവന്ത് ഡേയുടെ ലൊക്കേഷനും അതിരപ്പള്ളിയാണ്. ഇതുപോലെ നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തലമാകാൻ ഒരുങ്ങുകയാണ് ആതിരപ്പള്ളി.

Photo Courtesy: കാക്കര

Please Wait while comments are loading...