Search
  • Follow NativePlanet
Share
» »മികച്ച പാക്കേജ്, ലഡാക്കിലേക്ക് സൂപ്പർ യാത്രയുമായി ഐആർസിടിസി

മികച്ച പാക്കേജ്, ലഡാക്കിലേക്ക് സൂപ്പർ യാത്രയുമായി ഐആർസിടിസി

സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ എന്നും ഇടം നേടിയിരിക്കുന്ന സ്ഥലമാണ് ലഡാക്ക്. ഉയർന്ന ഭൂമിയും മാറിവരുന്ന കാലാവസ്ഥയും പകരംവയ്ക്കുവാനില്ലാത്ത കാഴ്ചാനുഭവങ്ങളും ആവോളം സാഹസികതയും ലഡാക്ക് വന്നെത്തുന്നവർക്ക് നല്കുന്നു. ലഡാക്കിന്‍റെ ഭംഗി അതിന്‍റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ പറ്റിയ സമയമാണിത്. നിങ്ങളൊരു യാത്ര ലഡാക്കിലേക്ക് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനു പറ്റിയ ഒരു പാക്കേജ് ഐആർസിടിസി അവതരിപ്പിച്ചിട്ടുണ്ട്.

 IRCTC Ladakh Tour Package-

ഡിസ്കവർ ലഡാക്ക് യാത്ര

Discover Ladakh with IRCTC പേരുപോലെ തന്നെ ലഡാക്കിന്‍റെ തനതായ കാഴ്ചകളും അനുഭവങ്ങളും സ്വന്തമാക്കി, സമീപത്തെ നിരവധി ഇടങ്ങളും കൂടി കണ്ട്, എന്നെന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ലഡാക്ക് യാത്രാ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു യാത്രയാണ് ഡിസ്കവർ ലഡാക്ക് യാത്ര. ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ലേ, ഷാം വാലി, നുബ്രാ, തുർതുക, താങ് സീറോ പോയിന്‍റ് പാന്‍ഗോങ് ലേക്ക് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.
ഡൽഹിയിൽ നിന്നാരംഭിക്കുന്ന യാത്ര ഏപ്രിൽ, മേയ് മാസങ്ങളിലെ വ്യത്യസ്ത തിയതികളിലായി നടത്തുന്നു.

 IRCTC Ladakh Tour Package-

യാത്രയിൽ സന്ദർശിക്കുന്ന സ്ഥലങ്ങൾ

ശാന്തി സ്തൂപ, ലേ പാലസ്, ഇന്ത്യൻ ആർമിയുടെ ഹാൾ ഓഫ് ഫെയിം, സോരാവർ ഫോർട്ട്, മാഗ്നറ്റികി ഹിൽ, സന്ഡസ്കാർ നദി. ആൽചി ആശ്രമം, നുബ്പാ വാലി, കർദുങ്ലാ പാസ്, ദിക്ഷിത്, ഹണ്ടർ വില്ലേജ്, തുര്‍തുക്, പാൻഗോങ് തടാകം എന്നീ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.

ടിക്കറ്റ് നിരക്ക്

Discover Ladakh with IRCTC പാക്കേജിന് നിങ്ങൾ തിരഞ്ഞെടുക്കുന്ന താമസസൗകര്യം അനുസരിച്ചാണ് നിരക്ക് വരുന്നത്. സിംഗിൾ ഒക്യുപൻസിയിൽ 46,950 / രൂപ, ഡബിൾ ഒക്യുപൻസിയിൽ 39,900/-രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ 38,990/- രൂപ, 5-11 പ്രായത്തില്‍ ബെഡ് ആവശ്യമുള്ള കുട്ടികൾക്ക് 36,300/- രൂപ, ബെഡ് ആവശ്യമില്ലാത്ത കുട്ടിക്ക് 31,800/- രൂപ, 2-4 പ്രായത്തിലുള്ള കുട്ടിക്ക് 13,350/- രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.
ഒരു യാത്രയിൽ 30 പേർക്കാണ് അവസരം.

 IRCTC Ladakh Tour Package-

യാത്രാ തിയതികളും സമയവും

ഏപ്രിൽ 22, 29 എന്നീ തിയതികളിലും മേയ് മാസത്തിൽ 1, 6, 8, 13, 15, 20, 22, 27 , 29 എന്നീ ഒന്‍പത് ദിവസങ്ങളിലും ഡിസ്കവർ ലഡാക്ക് യാത്ര ഡൽഹിയിൽ നിന്നാരംഭിക്കും. രാവിലെ 8.40ന് G8 225 ഫ്ലൈറ്റ് നമ്പറിൽ ലഡാക്കിലേക്ക് പോകും. 09:55ന് ലഡാക്കിൽ എത്തിച്ചേരും. ആറ് രാത്രിയും ഏഴ് പകലും കഴിഞ്ഞ് G8 220 വിമാനത്തിൽ ലഡാക്കിൽ നിന്ന് രാവിലെ 11.00 മണിക്ക് ഡെൽഹിയിലേക്ക് ഫ്ലൈറ്റ് കയറി 12:40 ന് ഡൽഹി വിമാനത്താവളത്തിലെത്തിച്ചേരും. ഗോ എയർ വിമാനത്തിലായിരിക്കും യാത്രകൾ.

 IRCTC Ladakh Tour Package-

ടിക്കറ്റിൽ ഉൾപ്പെടുന്നത്

ഡൽഹി-ലേ-ഡൽഹി ഗോ എയർ വിമാനടിക്കറ്റ്, നോൺ-എസി വാഹനത്തിൽ സ്ഥലങ്ങൾ കാണുവാനുള്ള യാത്ര, ലേയിലെ മൂന്ന് രാത്രികൾ, നുബ്ര വാലിയിലെ 2 രാത്രികൾ, പാൻഗോങ്ങിനെ മൂന്ന് രാത്രികളിലെ താമസം, ആറ് വീതം പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം എന്നിവ, യാത്രാ ഇൻഷുറൻസ്, ഇന്നർ ലൈൻ പെര്‍മിറ്റ്, വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ, യാത്രയുടെ 2-ാം ദിവസം മുതൽ‌ ആറാം ദീവസം വരെ ഗൈഡിന്റെ സഹായം, അത്യാവശ്യഘട്ടങ്ങളിൽ ഓക്സിജൻ സിലിണ്ടർ എന്നിവയാണ് നിങ്ങളുടെ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+