Search
  • Follow NativePlanet
Share
» »തിരുപ്പതി ബാലാജിയെ ദർശിക്കാം, ഐആർസിടിസിയുടെ ബജറ്റ് തീർത്ഥയാത്ര തിരുവനന്തപുരത്തു നിന്നും

തിരുപ്പതി ബാലാജിയെ ദർശിക്കാം, ഐആർസിടിസിയുടെ ബജറ്റ് തീർത്ഥയാത്ര തിരുവനന്തപുരത്തു നിന്നും

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തീർത്ഥാടന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ആന്ധ്രാ പ്രദേശിലെ തിരുപ്പതി ബാലാജി. കേരളത്തിൽ നിന്നും നിരന്തരം ആളുകള്ഡ പോകുന്ന ഇവിടം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ്. മഹാവിഷ്ണുവിന്‍റെ അവതാരമായ വെങ്കിടേശ്വരനെ ആരാധിക്കുന്ന ഇവിടെ ഒരിക്കലെങ്കിലും ദർശനം നടത്തി പ്രാർത്ഥിക്കണം എന്ന ആഗ്രഹമില്ലാത്ത വിശ്വാസികൾ കാണില്ല. തനിച്ചു പ്ലാൻ ചെയ്തു പോകുന്നതിനു പകരം ആളുകൾ തിരുപ്പതി യാത്രയ്ക്ക് കൂടുതൽ ആശ്രയിക്കുന്നത് പാക്കേജുകളെയാണ്.
ഇപ്പോഴിതാ, ഐആർസിടിസി കേരളത്തിൽ നിന്നും തിരുപ്പതിക്കുള്ള യാത്രകൾക്കായി പുതിയൊരു പാക്കേജ് അവതരിപ്പിക്കുകയാണ്.

IRCTC Thiruvananthapuram -Tirupati Balaji Darshan Package

PC:Wikipedia

തിരുവനന്തപുരം-തിരുപ്പതി ബാലാജി ദർശൻ

തിരുവനന്തപുരം-തിരുപ്പതി ബാലാജി ദർശൻ എന്ന പാക്കേജിൽ തിരുപ്പതി ക്ഷേത്രത്തിലെ ദർശനം മാത്രമല്ല, തിരുപ്പതി ദർശനം പൂർണ്ണമാകണെമങ്കിൽ പോയിരിക്കണം എന്നു വിശ്വസിക്കപ്പെടുന്ന പത്മാവതി ക്ഷേത്രവും ഒപ്പം ശ്രീ കാളഹസ്തി ക്ഷേത്രവും സന്ദർശിക്കുന്നു. രണ്ടു രാത്രിയും മൂന്ന് പകലും നീണ്ടു നിൽക്കുന്ന യാത്ര മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 2ന് മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് ബജറ്റ് തുകയിൽ പോയി വരുവാൻ സാധിക്കുന്ന പാക്കേജാണിത്.

Thiruvananthapuram -Tirupati Balaji Darshan Package

മാർച്ച് 31ന് രാവിലെ 6.45ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കും. ട്രെയിൻ നമ്പർ 17229 ശബരി എക്സ്പ്രസിലാണ് യാത്ര. തിരുവനന്തപുരം സെൻട്രൽ (06:45), കൊല്ലം (07.50), കോട്ടയം (09.40) എറണാകുളം ടൗൺ (11.20), ആലുവ (11.40) തൃശൂർ (12.35), ഷൊർണൂർ (13.50) ഒറ്റപ്പാലം (14.20), പാലക്കാട് (15.10), കോയമ്പത്തൂർ (15.10), 5 , ഈറോഡ് (18.15) എന്നിങ്ങനെയാണ് ട്രെയിൻ ബോർഡിങ് സ്റ്റേഷനുകളിലെത്തുന്ന സമയം.

ഏപ്രിൽ ഒന്നാം തിയതി രാത്രി 12 മണിയോടു കൂടി ട്രെയിൻ തിരുപ്പതിയിലെത്തും. അവിടുന്ന നേരെ ഹോട്ടലിലേക്ക് പോകും. പുലർച്ചെ പ്രഭാത ഭക്ഷണം കഴിച്ച ശേഷം ശ്രീ കാളഹസ്തി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകും. ദർശനത്തിനു ശേഷം തിരികെ ഹോട്ടലിൽ വന്ന് ഭക്ഷണം കഴിച്ച ശേഷം തിരുമല ദർശനത്തിനായി പോകും. മടങ്ങി വരുന്ന സമയം അനുസരിച്ചാണ് പത്മാവതി ക്ഷേത്രദർശനം നടത്തുക. രാത്രി ഭക്ഷണം ഹോട്ടലിൽ നിന്നു കഴിച്ച ശേഷം ചെക്ക് ഔട്ട് ചെയ്ത് റെനിഗുട്ട സ്റ്റേഷനിലേക്ക് പോകും. രാത്രി 11.30ന് ശബരി എക്സ്പ്രസിൽ മടക്ക യാത്ര. ഏപ്രിൽ രണ്ടാം തിയതി വൈകുന്നേരം 6.20ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും.

ഈറോഡ് (06.10) കോയമ്പത്തൂർ (08.02) പാലക്കാട്, (09:20) ഒറ്റപ്പാലം (09:45) ഷൊർണൂർ (10.40), തൃശൂർ, (11.35) ആലുവ (12.25) എറണാകുളം ടൗൺ (12.55), കോട്ടയം (14.10), കൊല്ലം (14.47) , തിരുവനന്തപുരം സെൻട്രൽ (18.20) എന്നിങ്ങനെയാണ് ഡീ ബോർഡിങ് സമയം.

Thiruvananthapuram -Tirupati Balaji Darshan Package

സ്റ്റാൻഡേർഡ് വിഭാഗത്തിൽ സ്ലീപ്പർ ക്ലാസിലാണ് യാത്ര. 60 സീറ്റുകളാണ് ഈ യാത്രയ്ക്ക് ലഭ്യമായിട്ടുള്ളത്. യാത്രയിൽ സിംഗിൾ ഒക്യുപൻസിയിൽ ഒരാള്‍ക്ക് 8,770/ രൂപയും ഡബിൾ ഒക്യൂപൻസിയിൽ 7,100/- രൂപയും ട്രിപ്പിൾ ഒക്യൂപൻസിയിൽ 7,000/-രൂപയുമാണ് ടിക്കറ്റ് നിരക്ക്. 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടികൾക്ക് 6,170/- രൂപയും ബെഡ് ആവശ്യമില്ലാത്തവർക്ക് 5,920/- രൂപയും നിരക്ക് വരും,

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും https://www.irctctourism.com/pacakage_description?packageCode=SER036

തിരുപ്പതി ബാലാജി ക്ഷേത്രം
തിരുപ്പതി ബാലാജിയെ ഒരിക്കലെങ്കിലും ദർശിക്കുന്നത് ജീവിത സാഫല്യമാണെന്നാണ് വിശ്വാസികൾ കരുതുന്നത്. ഓരോ വിശ്വാസിയുടെയും അർഹത് നോക്കിയാണത്രെ ഭഗവാൻ അനുഗ്രഹിക്കുന്നത്. മോക്ഷം ലഭിക്കുവാൻ തിരുപ്പതിയിൽ ദർശനം നടത്തിയാല്‍ മതിയെന്നും പണ്ടുമുതലേ പറയപ്പെടുന്നു. ശനിയുടെ ദോഷങ്ങൾ മാറുവാനും ഇവിടെയെത്തിയുള്ള പ്രാര്‍ത്ഥനകൾ സഹായിക്കും. ഒരുപാട് ക്ഷേത്രങ്ങൾ സന്ദർശിച്ച് വഴിപാടുകളും പൂജകളും ചെയ്യുന്ന ഫലം നല്കുവാൻ ഒരൊറ്റ തിരുപ്പതി ദർശനത്തിന് സാധിക്കും.

IRCTC Thiruvananthapuram -Tirupati Balaji Darshan Package
PC:Vedamurthy.j

പത്മാവതി ക്ഷേത്രം
ലക്ഷ്മി ദേവിയെ പത്മാവതി ആയി ആരാധിക്കുന്ന ഈ ക്ഷേത്രം കൂടി ദർശിച്ചാലെ തിരുപ്പതി യാത്ര പൂർണ്ണമാകൂ എന്നാണ് വിശ്വാസം. തിരുപ്പതിയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ തിരുച്ചനൂരിലാണ് പത്മാവതി അമ്മാവാരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

IRCTC Thiruvananthapuram -Tirupati Balaji Darshan Package
PC:Krishna Kumar Subramanian

ശ്രീ കാളഹസ്തി ക്ഷേത്രം
ആന്ധ്രയിലെ മറ്റൊരു പ്രസിദ്ധ തീർത്ഥാടന കേന്ദ്രമാണ് ദക്ഷിണകൈലാസം എന്നറിയപ്പെടുന്ന കാളഹസ്തി. രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനം ആണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. സ്വര്‍ണ്ണമുഖി നദീതീരത്തെ ഈ ക്ഷേത്രത്തിലെ ദർശനം ശനിദോഷവും സർപ്പദോഷവും അകറ്റുമെന്നാണ് വിശ്വാസം. ശ്രീ (ചിലന്തി), കാള (സര്‍പ്പം), ഹസ്തി (ആന) എന്നീ മൂന്നു ജീവികളിൽ നിന്നാണ് ക്ഷേത്രത്തിന് ഈ പേര് ലഭിക്കുന്നത്. ഇവർ ഇവിടെയെത്തി ക്ഷേത്രത്തിൽ ശിനനോട് പ്രാർത്ഥിച്ച് മോക്ഷം നേടിയെന്നാണ് വിശ്വാസം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+