Search
  • Follow NativePlanet
Share
» »കോടമഞ്ഞ് പൊതിഞ്ഞ, കാറ്റിൽ കുളിരുള്ള കൊടികുത്തിമല.. പോകാം കൊച്ചിയിൽ നിന്നും മിനി ഊട്ടിയിലേക്ക്

കോടമഞ്ഞ് പൊതിഞ്ഞ, കാറ്റിൽ കുളിരുള്ള കൊടികുത്തിമല.. പോകാം കൊച്ചിയിൽ നിന്നും മിനി ഊട്ടിയിലേക്ക്

കൊച്ചിയിൽ നിന്നും ഊട്ടിയിലേക്ക് ഒരു യാത്ര.. സംഭവം വന്‍ പൊളി ആണെങ്കിലും ദൂരവും സമയവും വേണ്ടി വരുന്ന അവധിയും നോക്കുമ്പോൾ പെട്ടന്നു പോയി വരാൻ പറ്റുന്ന യാത്രയയാിരിക്കില്ല. അടുത്തത് എങ്കില് എവിടം പിടിക്കുമെന്നല്ലേ... ഊട്ടി പോയാൽ പിന്നെ മിനി ഊട്ടി ഉണ്ടല്ലോ.. കൊച്ചിയിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ, ഒറ്റ ദിവസത്തിൽ പോയി വരാൻ സാധിക്കുന്ന ഇടമാണ് മലപ്പുറം ജില്ലയിലെ കൊടികുത്തിമല. മലപ്പുറംകാരുടെ മിനി ഊട്ടി എന്നാണ് കൊടികുത്തിമലയുടെ മറ്റൊരു പേര്...

എറണാകുളത്തു നിന്നും പ്ലാൻ ചെയ്തു പോകാൻ പറ്റുന്ന ഏകദിന യാത്രകളിൽ ധൈര്യമായി ചേർക്കാൻ പറ്റിയ ഇടമാണ് കൊടികുത്തിമല. കോടമഞ്ഞും ചെറിയ കാറ്റും പിന്നെ കണ്ണുനിറയെ കാണുന്ന പച്ചപ്പും കൂടിച്ചേരുന്ന കൊടികുത്തിമല വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ കയറിപ്പറ്റിയത്. മലപ്പുറം ജില്ലയിലെ കൂൾ ഹിൽ സ്റ്റേഷൻ എന്നാണ് കൊടികുത്തിമല അറിയപ്പെടുന്നത്.

Kochi One Day Trip: Visit Kodikuthimala In Malappuram

രാവിലെ മുതൽ വൈകിട്ടു വരെ സമയം പോലെ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാമെങ്കിലും കുറച്ച് കയറ്റവും നടത്തവും ഇവിടേക്കുള്ളതിനാൽ വെയിൽ വീഴുന്നതിനു മുൻപേ കൊടികുത്തിമലയുടെ മുകളിൽ കയറാൻ പാകത്തിൽ വേണം യാത്ര പുറപ്പെടാൻ. കൊച്ചിയിൽ നിന്ന് അമ്മിണിക്കാട് കൊടികുത്തിമലയിലേക്ക് 154 കിലോമീറ്ററാണ് ദൂരം. ഏകദേശം നാലര മണിക്കൂർ സമയം യാത്രയ്ക്ക് വേണ്ടിവരും. നാലര- അ‍ഞ്ച് മണിക്ക് യാത്ര തുടങ്ങിയാൽ പത്ത് മണിയോടെ കൊടികുത്തിമലയിലെത്താം. അല്ലെങ്കിൽ ഉച്ചയ്ക്ക് ശേഷം കയറി സൂര്യാസ്തമയം കൂടി കണ്ടിറങ്ങാൻ കഴിയുന്ന വിധത്തിൽ വേണം പോകാൻ.

പാലക്കാട് മലപ്പുറം ജില്ലകളുടെ അതിർത്തിയിലായി സമുദ്രനിരപ്പിൽ നിന്നും 522 മീറ്റർ ഉയരത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. വെട്ടത്തൂർ, താഴെക്കോട് എന്നീ വില്ലേജുകളുടെ ഭാഗമാണിത്. പശ്ചിമഘട്ട മലനിരകളിലെ അമ്മിനിക്കാടൻ മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മല കൂടിയാണ് കൊടികുത്തിമല. കൊടികുത്തിമലയുടെ താഴ്വാരം വരെ മാത്രമേ വണ്ടികൾ പോവുകയുള്ളൂ.

kochi-kodikuthimala

മുകളിലേക്ക് നടന്നുതന്നെ കയറണമെങ്കിലും മുകളിലെത്തിയാൽ കാത്തിരിക്കുന്ന കാഴ്ചകൾ എത്ര വലിയ നടത്തത്തിന്‍റെ ക്ഷീണം തീർക്കാൻ പര്യാപ്തമാണ്. നടന്നു കയറുമ്പോൾ ഇച്ചിരെ കയറ്റം ഒക്കെയുണ്ടെങ്കിലും കോമഞ്ഞും കാഴ്ചകളും നിങ്ങളെ ക്ഷീണിക്കാൻ അനുവദിക്കില്ല എന്നതാണ് യാഥാർത്ഥ്യം. മുകളിലേക്ക് ഒരു കിലോമീറ്ററിനടുത്ത് ദൂരം മാത്രമേ നടക്കാനുള്ളൂ.

ഇരുന്നു ക്ഷീണം മാറ്റാനും കാഴ്ചകൾ കാണാനും പറ്റിയ ഇരിപ്പിടങ്ങൾ, വിശ്രമകേന്ദ്രം, അകലക്കാഴ്ച കാണാൻ സഹായിക്കുന്ന നിരീക്ഷണ ഗോപുരത്തിൽ നിന്നാൽ അങ്ങ് പാലക്കാട് വരെയുള്ള കാഴ്ചകൾ ഒറ്റനിൽപ്പിൽ കാണാം. പെരിന്തൽമണ്ണ, ഇവിടുത്തെ ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ ഒക്കെ വളരെ രസകരമായി ഒരു ആകാശക്കാഴ്ചയുടെ ഭംഗിയിൽ ഇവിടെ നിന്നാസ്വദിക്കാം.

kodikuthimala travel

രാവിലെ എട്ടു മണി മുതൽ പ്രവേശനം ആരംഭിക്കും. വൈകിട്ട് നാല് മണി വരെ മാത്രമേ കൊടികുത്തിമലയിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാൻ കഴിയു. തുടർന്ന് ആറു മണിവരെ ഇവിടെ നിൽക്കാം. നാല്പത് രൂപയാണ് ഒരാൾക്കുള്ള പ്രവേശന ഫീസ്. ക്യാമറ കൊണ്ടുപോകുന്നുണ്ടെങ്കിൽ 100 രൂപയുടെ ഫീസ് അടയ്ക്കണം. മലമുകളിൽ പ്ലാസ്റ്റിക്കിന് വിലക്കുണ്ട്. പ്ലാസ്റ്റിക് കുപ്പിയുമായി മുകളിലേക്ക് പോകണമെങ്കിൽ 150 രൂപ നല്കി കൊണ്ടുപോകാം. തിരിച്ചു വരുമ്പോൾ കുപ്പി കാണിച്ച് 100 രൂപ തിരികെ മേടിക്കാം. തിങ്കളാഴ്ച അവധിയായിരിക്കും.

കൊച്ചി-കൊടികുത്തിമല യാത്ര

കൊച്ചിയിൽ നിന്ന് യാത്ര ആരംഭിക്കുമ്പോൾ ‌എൻ എച്ച് 544 വഴി 154 കിലോമീറ്റർ ദൂരത്തിലാണ് കൊടികുത്തിമലയുള്ളത്.
പെരിന്തല്‍മണ്ണയില്‍ നിന്ന് മേലാറ്റൂര്‍ റോഡിൽ എത്തി കാര്യാവട്ടം - വെട്ടത്തൂര്‍ റോഡ് തേലക്കാട് കയറി പോബ്സൺ എസ്റ്റേറ്റിലൂടെ കൊടികുത്തിമലയിൽ വരാം. അമ്മിണിക്കാട് നിന്നുംകരിങ്കല്ലത്താണി റോഡ് മാട്ടറക്കല്‍ വഴിയും കൊടികുത്തിമലയിലേക്ക് വഴിയുണ്ട്. അഞ്ച് കിലോമീറ്ററാണ് ഇരുവഴികളിലൂടെയുമുള്ള ദൂരം, ദേശീയപാത വഴി വരുമ്പോൾ എത്തിച്ചേരുവാൻ ഏറ്റവും എളുപ്പം അമ്മിണിക്കാട് വഴിയാണ്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kochi one day trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+