Search
  • Follow NativePlanet
Share
» »കശ്യപമഹർഷിക്കായി വിശ്വകര്‍മ്മാവ് പണിത കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

കശ്യപമഹർഷിക്കായി വിശ്വകര്‍മ്മാവ് പണിത കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

കൊല്ലങ്കോട്‌ കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

വിശ്വാസത്തിന്‍റെ ആഴവും അര്‍ത്ഥവും തേടിയുള്ള യാത്രയില്‍ ഭക്തര്‍ക്ക് കൈത്താങ്ങാവുന്നവയാണ് ക്ഷേത്രങ്ങള്‍. വിശ്വാസത്തിന്റെ പാരമ്യതയില്‍ ദൈവത്തെ കണ്ടു പ്രാര്‍ത്ഥിക്കുവാന്‍ ക്ഷേത്രങ്ങള്‍ സഹായിക്കുന്നു. അത്തരത്തിലൊന്നാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്‌ കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. പാലക്കാ‌ടിന്‍റെ ചരിത്രത്തില്‍ എന്നും പ്രത്യേക സ്ഥാനം അലങ്കരിക്കുന്ന ഈ ക്ഷേത്രം വൈഷ്ണവ വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്. പാലക്കാട്ടെ ഏറ്റവും പുരാതന ക്ഷേത്രമായ ഇതിന് പല പ്രത്യേകതകളുമുണ്ട്.
കൊല്ലങ്കോട്‌ കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

പാലക്കാട് ജില്ലയിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായാണ് കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം അറിയപ്പെടുന്നത്. കശ്യപ മഹര്‍ഷി സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തില്‍ ലക്ഷ്മി ദേവിയോടും ഭൂമി ദേവിയോടും ഒപ്പമുള്ള മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ.

PC:Krish9

ശ്രീരംഗത്തിന് തുല്യം

ശ്രീരംഗത്തിന് തുല്യം

സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പല പ്രത്യേകതകളും ഈ ക്ഷേത്രത്തിനുണ്ട്. പുരാണങ്ങളില്‍ ഏറെ പ്രതിപാദിച്ചിട്ടുള്ള ഇക്ഷുമതിനദിയുടെയും ഗായത്രിനദിയുടെയും ഇടയിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ പ്രസിദ്ധമായ ശ്രീരംഗം ക്ഷേത്രത്തിന് തുല്യമായാണ് ഇതിനെ വിശ്വാസികള്‍ കരുതിപ്പോരുന്നത്.
PC:Krish9

വിശ്വകര്‍മ്മാവ് പണിത ക്ഷേത്രം‌

വിശ്വകര്‍മ്മാവ് പണിത ക്ഷേത്രം‌

വിശ്വാസമനുസരിച്ച് കശ്യപമഹർഷി
സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ഒരിക്കല്‍ വിഷ്ണുവിനെ തപസ്സ് ചെയ്യുവാനായി മഹര്‍ഷി പറ്റിയ ഒരു സ്ഥലം അന്വേഷിച്ചുള്ള യാത്രയിലായിരുന്നു. ഈ വഴി കടന്നു പോയപ്പോള്‍ തന്നെ അദ്ദേഹത്തിന് ഭൂമിയുടെ പ്രത്യേകതകള്‍ മനസ്സിലാവുകയും തപസ്സനുഷ്ഠിക്കുവാന്‍ ഈ പ്രദേശം തിരഞ്ഞെ‌ടുക്കുകയും ചെയ്തു. പിന്നീട് ഏറം നാളത്തെ തപസ്സിനു ശേഷം പ്രത്യക്ഷനായ വിഷ്ണു മഹര്‍ഷിക്ക് വരം നല്കിയപ്പോള്‍ അദ്ദേഹം ആവശ്യപ്പെ‌ട്ടത് ഇവിടെ വസിക്കണമെന്നാണ്. ഭൂലോകവാസികളുടെ നന്മയ്ക്കായി ഭഗവാൻ എന്നും അവിടെ വാഴണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സ്വീകരിച്ച വിഷ്ണു അതനുസരിച്ചുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പിന്നീട് വിശ്വകര്‍മ്മാവാണത്രെ അനന്താസനരൂപത്തിൽ ശ്രീദേവീഭൂദേവീസമേതനായിരിയ്ക്കുന്ന മഹാവിഷ്ണുഭഗവാന്റെ വിഗ്രഹം തടിയിൽ നിർമ്മിച്ചുകൊടുത്തതും ക്ഷേത്രം നിര്‍മ്മിച്ചതും. ക്ഷേത്രമതിലിനകത്തുള്ള ദേവനിർമ്മിതം എന്നു വിശ്വസിക്കുന്ന കൊക്കര്‍ണിയുമുണ്ട്.
PC:Krish9

കശ്യപകുറിശ്ശി കാച്ചാംകുറിശ്ശി ആകുന്നു

കശ്യപകുറിശ്ശി കാച്ചാംകുറിശ്ശി ആകുന്നു

ഗണപതി, ശാസ്താവ്, ശിവൻ തുടങ്ങിയ ദേവന്മാരുടെ രൂപങ്ങളും വിശ്വകര്‍മ്മാവ് തന്നെയാണ് മഹര്‍ഷിക്ക് നിര്‍മ്മിച്ചു കൊ‌ടുത്തത്. ക്ഷേത്രം നിര്‍മ്മിച്ച ശേഷം വിശ്വാസികള്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് 'കശ്യപകുറിശ്ശി' എന്ന് പേരിട്ടു. പിന്നീടത് കാച്ചാംകുറിശ്ശി ആയി മാറുകയായിരുന്നു.
PC:Krish9

കു‌ഞ്ഞുങ്ങളുണ്ടാകുവാന്‍

കു‌ഞ്ഞുങ്ങളുണ്ടാകുവാന്‍

ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ഒട്ടേറെ ഫലങ്ങളുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. സന്താനദാരിദ്രം അനുഭവിക്കുന്നവര്‍ ക്ഷേത്രത്തില്‍ അന്നദാനമോ അല്ലെങ്കില്ഡ കുട്ടികൾക്ക് പാൽപ്പായസ വിതരണമോ ന‌‌ടത്തി പ്രാര്‍ത്ഥിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുഞ്ഞുങ്ങളുണ്ടാകുമെന്നൊരു വിശ്വാസമുണ്ട്. പ്രാര്‍ത്ഥിച്ച് തൊട്ടില്‍ കെട്ടുന്ന വഴിപാടും ഇവിടെയുണ്ട്.
ക്ഷേത്രത്തില്‍ കുടവും കയറും നടയ്ക്കു സമർപ്പിച്ചാൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾ വലിവ്, ശ്വാസംമുട്ട് തുടങ്ങിയ വരെ മാറി സുഖം പ്രാപിക്കും എന്നും വിശ്വാസമുണ്ട്.
PC:kachamkurissi.com

യാഗത്തിനുള്ള സോമലതയും മാന്‍തോലും

യാഗത്തിനുള്ള സോമലതയും മാന്‍തോലും

കേരളത്തിലെ എല്ലാ യാഗങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രമാണ് കാച്ചാംകുറിശ്ശി. കേരളത്തില്‍ എവിടെ യാഗം നടന്നാലും യാഗത്തിന് ആവശ്യമായ സോമലത, മാൻതോൽ എന്നിവ നൽകുവാനുള്ള അവകാശം കൊല്ലങ്കോട്‌ രാജപരമ്പരയിലുള്ളവർക്കാണ്‌. സൂര്യവംശജരാണെന്ന്‌ ഇവരെന്നാണ് വിശ്വാസം. യാഗസാധനങ്ങൾ യാഗം ചെയ്യാൻ ആഗ്രഹിക്കുന്ന ബ്രാഹ്മണർക്ക്‌ ഈ കശ്യപക്ഷേത്രസന്നിധിയിൽ വെച്ചു മാത്രമേ നൽകുവാൻ പാടുള്ളൂ എന്നുമുണ്ട്. കേരളത്തിൽ എവിടെ യാഗം നടക്കുകയാണെങ്കിലും സോമലത വെങ്കനാട്‌ രാജാവിന്റെ പരമ്പരയിലുള്ളവർ കാച്ചാംകുറിശ്ശി ക്ഷേത്രസന്നിധിയിൽവെച്ചാണ്‌ കൈമാറുന്നത്. അത് ഇന്നുവരെ മാറാത്ത ഒരു പാരമ്പര്യം കൂടിയാണ്.
PC:kachamkurissi.com

മലകള്‍ക്കു നടുവില്‍

മലകള്‍ക്കു നടുവില്‍

പയ്യല്ലൂർ കാച്ചാംകുറിശ്ശി ഗ്രാമത്തിന്റെ നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലുഭാഗത്തും തലയുയര്‍ത്തി നില്‍ക്കുന്ന മലകള്‍ക്കു നടുവിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. ഗോപുരങ്ങളില്ലാത്ത ക്ഷേത്രമാണിത്. കിഴക്കേ നട,ആനക്കൊട്ടില്‍, പഞ്ചലോഹക്കൊടിമരം, വലിയ ബലിക്കല്ല് തുടങ്ങിയവയെല്ലാം ഇവിടെ കാണാം.
കശ്യപത്തറയിൽ തൊഴുതതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കൂ.
PC:kachamkurissi.com

കുഷ്ഠംകുഴിയും സീതാര്‍കുണ്ടും

കുഷ്ഠംകുഴിയും സീതാര്‍കുണ്ടും

പുരാണങ്ങളുമായി ചേര്‍ന്നു കിടക്കുന്ന നിരവധി പ്രദേശങ്ങള്‍ ക്ഷേത്രത്തിനു സമീപത്തായുണ്ട്. കുഷ്ഠംകുഴി, സീതാര്‍കുണ്ട്, ഗോവിന്ദമല തുടങ്ങിയവയാണവ. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കുളമാണ് കുഷ്ഠംകുഴി. ഇവിടെ മുങ്ങിക്കുളിച്ചാല്‍ കുഷ്ഠം പോലും മാറുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു സമീപത്തു തന്നെയാണ് സീതാര്‍കുണ്ട് ഉള്ളത്. സീതാ ദേവി കുളിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന കുളമാണിത്.
PC:kachamkurissi.com

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

പയ്യല്ലൂർ കാച്ചാംകുറിശ്ശിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഊട്ടറ ആണ്. ബസിനു വരുന്നവര്‍ക്ക് പാലക്കാട്ട് നിന്നും ഇലവഞ്ചേരി ബസിൽ കയറി കാച്ചാംകുറിശ്ശി ബസ് സ്റ്റോപ്പിൽ ഇറങ്ങി ക്ഷേത്രത്തിലെത്താം. കൊല്ലങ്കോട് ബസിറങ്ങിയാല്‍ മൂന്നു കിലോമീറ്ററ്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.
PC:kachamkurissi.com

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

ഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രംഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X