Search
  • Follow NativePlanet
Share
» »അതിശയിക്കേണ്ട!! തൃശൂരിലുമുണ്ടൊരു കൊല്ലങ്കോട് കൊട്ടാരം!!

അതിശയിക്കേണ്ട!! തൃശൂരിലുമുണ്ടൊരു കൊല്ലങ്കോട് കൊട്ടാരം!!

ഹരിതാഭയും പച്ചപ്പും പോലെതന്നെ കേരളത്തില്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് ഇവിടുത്തെ കൊട്ടാരങ്ങള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥകളും കെട്ടുകഥകളും ഒക്കെയായി ഇന്നും ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൊട്ടാരങ്ങള്‍ ചരിത്ര പ്രേമികളെയും സഞ്ചാരികളെയും ഒരുപോലെ അതിശയിപ്പിക്കുന്നവയാണ്.
പരമ്പരാഗത കേരളീയ നിര്‍മ്മാണ രീതിയോടൊപ്പം കൊളോണില്‍ രീതി കൂടി ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന കൊട്ടാരത്തിന് പ്രത്യേകതകള്‍ പലതാണ്. തൃശൂര്‍ ക‍ൊല്ലങ്കോട് കൊട്ടാരത്തിന്‍റെ പ്രത്യേകതകളിലേക്ക്

പാലക്കാടോ തൃശൂരോ

പാലക്കാടോ തൃശൂരോ

കൊല്ലങ്കോട് കൊട്ടാരമെന്നു കേള്‍ക്കുമ്പോള്‍ പാലക്കാട് ആയിരിക്കും ആദ്യം ഓര്‍മ്മ വരിക. യഥാര്‍ത്ഥത്തില്‍ പാലക്കാടും തൃശൂരം കൊല്ലങ്കോട് കൊട്ടാരമുണ്ട്. ശരിക്കുമുള്ള കൊല്ലങ്കോട് കൊട്ടാരം പാലക്കാട് ആണ്. എന്നാല്‍ കൊല്ലങ്കോട് രാജാവായിരുന്ന വസുദേവ രാജ 1904 ല്‍അദ്ദേഹത്തിന്‍റെ മകള്‍ക്കു സമ്മാനമായി നല്കിയതാണ് ഈ തൃശൂരിലെ കൊട്ടാരം. ക‍ൊല്ലങ്കോട് ഹൗസ് എന്നും ഈ കൊട്ടാരത്തിനു പേരുണ്ട്.
PC:Ranjithsiji

ക‍ൊളോണിയല്‍ ടച്ച്

ക‍ൊളോണിയല്‍ ടച്ച്


യൂറോപ്യന്‍ നിര്‍മ്മാണ രീതിയോട് ഏറെ സാദൃശ്യമുള്ള വിധത്തിലാണ് കൊല്ലങ്കോട് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെയുള്ള വിദേശ ശക്തികള്‍ ഭരണം കീഴടക്കുവാന്‍ തക്കം പാര്‍ത്തിരുന്ന സമയത്തായിരുന്നു ക‍ൊട്ടാരം നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ കേരളീയ നിര്‍മ്മാനണ രീതിയോടൊപ്പം കൊളോണിയല്‍ വാസ്തുവിദ്യയും രീതിയും കൊട്ടാര നിര്‍മ്മാണത്തില്‍ കാണാം. തടിയില്‍ തീര്‍ത്ത വലിയ ജനാലകളും ചെരിഞ്ഞ മേല്‍ക്കൂരയുമെല്ലാം ഇതിന്‍റെ ഭാഗമാണ്.

അല്പം ചരിത്രം

അല്പം ചരിത്രം

കൊല്ലങ്കോട് രാജാവായിരുന്ന വസുദേവ രാജയാണ് കൊട്ടാര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ മകള്‍ക്കു വേണ്ടിയായിരുന്നു ഇത് നിര്‍മ്മിച്ചത്. ഈ കൊട്ടാരത്തിന്‍റെ മാത‍ൃഭവനം തൊട്ടടുത്ത ജില്ലയായ പാലക്കാട് കൊല്ലങ്കോടുള്ള കളരി കോവിലകമാണ്.

70 വര്‍ഷങ്ങള്‍ക്കു ശേഷം

70 വര്‍ഷങ്ങള്‍ക്കു ശേഷം

കാലങ്ങളോളം കൊല്ലങ്കോട് രാജവംശത്തിന്റെ കീഴിലായിരുന്ന കൊട്ടാരം സ്വാതന്ത്ര്യത്തിനു ശേഷം 1975 ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു, കൊല്ലങ്കോട് കൊട്ടാരം എന്ന പദവിയില്‍ നിന്നും ജില്ലാ ഹെറിറ്റേജ് മ്യൂസിയം എന്ന പദവിയിലേക്കുള്ള മാറ്റം കൂടിയായിരുന്നു ഇത്. പിന്നീട് 2009 ല്‍ തൃശൂര്‍ മ്യൂറല്‍ ആര്‍ട് മ്യൂസിയവും കൊട്ടാരത്തിന്‍റെ ഭാഗമായി മാറി,

മ്യൂസിയത്തില്‍

മ്യൂസിയത്തില്‍

മ്യൂസിയത്തില്‍ വസുദേവ രാജയുടെ സ്വകാര്യ വസ്തുക്കളും കലാസാമഗ്രികളുമാണ് പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നത്. ഇവിടുത്തെ ഫോക്ലോര്‍ സെക്ഷനില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ പെയിന്‍റിംഗുകള്‍, ചിത്രങ്ങള്‍, അടുക്കള സാമഗ്രികള്‍ തുടങ്ങിയവയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രാജകീയ ഭരണ കാലത്തെ പല കാര്യങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.
PC:Bijuneyyan a

ചുവര്‍ചിത്രങ്ങള്‍

ചുവര്‍ചിത്രങ്ങള്‍

മ്യൂറല്‍ ചിത്രങ്ങളും അവയുടെ ശേഖരങ്ങളുമാണ് മ്യൂസിയത്തിന്റെ മറ്റൊരു പ്രത്യേകത. തൃശൂര്‍, പാലക്കാട്, വയനാട് ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്തങ്ങളാൊ ചുവര്‍ ചിത്രങ്ങളും അവയുടെ മാതൃകകളും കൂടാതെ ക്ഷേത്രങ്ങളുടെ ചെറിയ രൂപങ്ങള്‍, പ്രശസ്തരായ വ്യക്തികളുടെ ശില്പങ്ങള്‍, പനയോലകളിലെ ലിഖിതങ്ങള്‍, കല്ലെ‌ഴുത്തുകള്‍ തുടങ്ങിയവ ഇവിടെ കാണുവാനുണ്ട്.
ഇത് കൂടാതെ നന്നങ്ങാടികള്‍, ചെമ്പു ലിഖിതങ്ങള്‍, പെയിന്‍റിംഗുകള്‍, വാരണാസി, ബദ്രിനാഥ്, കന്യാകുമാരി തുടങ്ങിയ ഇടങ്ങളെക്കുറിച്ചുള്ള അപൂര്‍വ്വങ്ങളായ ചിത്രങ്ങള്‍ തുടങ്ങിയവയും ഇവിടെ കാണാം.
PC:Sivavkm

മീന്‍കുളത്തി ഭഗവതി ക്ഷേത്രം

മീന്‍കുളത്തി ഭഗവതി ക്ഷേത്രം

കൊല്ലങ്കോട് കൊട്ടാരത്തില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടമാണ് മീന്‍കുളത്തി ഭഗവതി ക്ഷേത്രം. പല്ലശ്ശന ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മീനാക്ഷിയെ പ്രധാന ദേവിയായി ആരാധിക്കുന്ന ക്ഷേത്രം കനികേരളീയ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സീതാ ദേവിയെത്തിയ ദേവികുളം!! അറിയാം മൂന്നാറിലെ സ്വര്‍ഗ്ഗത്തെക്കുറിച്ച്സീതാ ദേവിയെത്തിയ ദേവികുളം!! അറിയാം മൂന്നാറിലെ സ്വര്‍ഗ്ഗത്തെക്കുറിച്ച്

ഇനിയുള്ള യാത്രകൾ ആപ്പിലാവാതിരിക്കണോ? ഇതാ '10 ബെസ്റ്റ് ആപ്'ഇനിയുള്ള യാത്രകൾ ആപ്പിലാവാതിരിക്കണോ? ഇതാ '10 ബെസ്റ്റ് ആപ്'

ധര്‍മ്മപുത്രരുടെ സോമേശ്വരം മഹാദേവ ക്ഷേത്രംധര്‍മ്മപുത്രരുടെ സോമേശ്വരം മഹാദേവ ക്ഷേത്രം

Read more about: thrissur palace history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X