Search
  • Follow NativePlanet
Share
» »കൂടല്‍ക്കടവ് തേടി സഞ്ചാരികള്‍, വയനാട്ടിലെ കാഴ്ചകളിലേക്ക് ഇവിടവും

കൂടല്‍ക്കടവ് തേടി സഞ്ചാരികള്‍, വയനാട്ടിലെ കാഴ്ചകളിലേക്ക് ഇവിടവും

വയനാട്ടിലെ സഞ്ചാരികള്‍ക്ക് വേനല്‍ക്കാലത്തെ പുത്തന്‍ ആകര്‍ഷണമായി കൂടല്‍ക്കടവ്.

വയനാട്ടിലെ സഞ്ചാരികള്‍ക്ക് വേനല്‍ക്കാലത്തെ പുത്തന്‍ ആകര്‍ഷണമായി കൂടല്‍ക്കടവ്. കുറുവ ദ്വീപ് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വേനലിനെ തുടര്‍ന്ന് അടച്ചിട്ടതോടൊണ് കൂടല്‍ക്കടവ് തേടി സഞ്ചാരികളെത്തുവാന്‍ തുടങ്ങിയത്.

പനമരം പുഴയുടേയും മാനന്തവാടി പുഴയുടേയും സംഗമസ്ഥാനമായി അറിയപ്പെടുന്ന കൂടല്‍ക്കടവ് ഒരു കാലത്ത് പുൽപ്പള്ളിയെയും മാനന്തവാടിയേയും ബന്ധിപ്പിക്കുന്ന തോണി കടത്ത് കേന്ദ്രം കൂടിയായിരുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ കബനിയിലാണ് കൂടൽക്കടവുള്ളത്.

dam

Representative Image

2014ൽ ഇവിടെ ചെക്ക് ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കിയതൊടെ വയനാട്ടിലെ നിര്‍ണ്ണായക സ്ഥാനങ്ങളിലൊന്നായി കൂടല്‍ക്കടവ് മാറി. വയനാട്ടിൽ കബനിക്ക് കുറുകെയുള്ള അവസാനത്തേതും ജില്ലയിൽ തന്നെ ഏറ്റവും വലിയതുമാണ്. മാനന്തവാടി പനമരം പുഴകളുടെ സംഗമസ്ഥാനത്ത് നിന്ന് 300 മീറ്റർ മാറിയാണ് തടയണ നിർമ്മിച്ചിട്ടുള്ളത്. വേനലിൽ കബനി വരണ്ട് തുടങ്ങിയതുമുതൽ കബനിയ്ക്ക് കുറുകേ താൽക്കാലിക തടയണ നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച് വിവിധ ജലസേചന പദ്ധതികൾക്കായി ഉപയോഗപ്പെടുത്തി. സ്ഥിരമായി ഒരു ചെക്ക്ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം 2012 ലാണ് കൂടൽക്കടവിൽ തടയണ നിർമ്മാണം ആരംഭിച്ച് 2014ൽ നിർമ്മാണം പൂർത്തീകരിച്ചത്

കൽപ്പറ്റ -പനമരം- കൊയിലേരി വഴിയും, പനമരം- പുഞ്ചവയൽ- ദാസനക്കര വഴിയും, മാനന്തവാടി- കുറുവ ദ്വീപ് റോഡിലൂടെ പയ്യംമ്പള്ളി വഴിയും സഞ്ചാരികൾക്ക് കൂടൽക്കടവിലേക്ക് എത്തിചേരാൻ കഴിയും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: dam wayanad വയനാട്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+