Search
  • Follow NativePlanet
Share
» »വഴി ചോദിച്ചുപോകാം, ഓഫ്റോഡിലെ മാജിക്, മഞ്ഞുപുതച്ച കോരണമല കയറാം

വഴി ചോദിച്ചുപോകാം, ഓഫ്റോഡിലെ മാജിക്, മഞ്ഞുപുതച്ച കോരണമല കയറാം

ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരുപാട് സ്ഥലങ്ങൾ വളരെ കുറഞ്ഞ കാലത്തിനിടയിൽ യാത്രാ ലോകത്തേയ്ക്ക് വന്നിട്ടുണ്ട്. കാഴ്ചകൾകൊണ്ടും യാത്രകൊണ്ടും പച്ചപ്പുനിറഞ്ഞു നിൽക്കുന്ന പ്രകൃതിഭംഗി കൊണ്ടും കടന്നു ചെല്ലുന്നവരെ അത്ഭുതപ്പെടുത്തുന്ന വിധത്തിൽ നിൽക്കുന്ന സ്ഥലങ്ങൾ. എവിടെയാണിതെന്നു ചോദിച്ചാൽ കേരളത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഇല്ലാത്തത് എവിടെയാണെന്ന മറുചോദ്യം ചോദിക്കേണ്ടി വന്നേക്കാം. കുറ്റ്യാടിയും കക്കയവും വയലടയും സ്ഥിരം ഇടംപിടിക്കുന്ന യാത്രാ റൂട്ടില്‍ നിന്നുമാറി പരീക്ഷിക്കുവാൻ പറ്റിയൊരിടമാണി ഇന്ന് പരിചയപ്പെടുത്തുന്നത്- കോരണമല

കോഴിക്കോടുകാർക്കു പോലും അധികം പരിചിതമല്ലാത്ത ഒരിടമാണ് കോരണമല. കുറ്റ്യാടി കരിങ്ങാട് ഗ്രാമത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കോരണമല ഇത്രയും നാൾ പ്രദേശവാസികൾക്കിടയിൽ മാത്രം അറിയപ്പെടുന്ന ഒന്നായിരുന്നു. ഓഫ്റോഡ് യാത്രയും കിടിലന് കാഴ്ചകളും കോടമഞ്ഞും പച്ചപ്പും വേണ്ടവർക്ക് കയറിച്ചെല്ലുവാൻ പറ്റിയ കോരണമല കോഴിക്കോട് നിന്നുള്ള കുഞ്ഞൻ യാത്രകളിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ഭംഗി നിറഞ്ഞ ഒരിടമാണ്.

Koranamamala Viewpoint

ഒരു പകലോ അല്ലെങ്കിൽ വൈകുന്നേരമോ എന്തു ചെയ്യണമെന്നാലോചിച്ചിരിക്കുമ്പോൾ ''എന്നാൽ കോരണമല വരെയൊന്ന് പോയിവന്നാലോ'' എന്ന ചോദ്യം പോലെ ലളിതമാണ് ഇവിടേക്കുള്ള യാത്രയെന്നു കരുതരുത്. അല്ലെങ്കിലും ഒരു വ്യൂ പോയിന്‍റ് തേടിയുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ലല്ലോ. കുറ്റ്യാടി- തൊട്ടിൽപ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കരിങ്ങാട് എന്ന ഗ്രാമത്തിലാണ് കോരണമലയുള്ളത്.

പതിവുപോലെ ഗൂഗിൾ മാപ്പിനെ ആശ്രയിക്കാമെന്നു കരുതിയാൽ ഇവിടെ പണി പാളും. യാത്ര കോരണമലയിലേക്കാണെങ്കിൽ വഴി ചോദിച്ചു പോകുന്നതു തന്നെയാണ് ഏറ്റവും മികച്ചത്. കുറ്റ്യാടിയിൽ നിന്ന് തൊട്ടിൽപ്പാലം വഴി കരിങ്ങാട് വന്ന് ഇവിടെ നിന്നാണ് കോരണപ്പാറയിലേക്കു പോകേണ്ടത്. വ്യൂ പോയിന്‍റിലേക്കുള്ള വഴി ശരിക്കും ഒരു ഓഫ് റോഡാണ്. കല്ലും മണ്ണും മാത്രമല്ല, അത്യാവശ്യം ചെളിയും നിറഞ്ഞ വഴിയായണെങ്കിലും രണ്ടുവശത്തെയും മനോഹരമായ കാഴ്ചകൾ യാത്രയിലെ ബുദ്ധിമുട്ടിനെ ഇല്ലാതാക്കും.

ഏതു സമയത്തും വരാൻ പറ്റിയ സ്ഥലമാണെങ്കിലും കോരണമല അതിന്റെ മുഴുവൻ ഭംഗിയിലും ആസ്വദിക്കണെമങ്കില്‍ ഒന്നെങ്കിൽ പുലർച്ചെയെ അല്ലെങ്കിൽ വൈകുന്നേരമോ വരണം. പുലർച്ചെയുള്ള യാത്രയുടെ പ്രത്യേകത തണുപ്പും കോടമഞ്ഞും ഒപ്പം സൂര്യോദയ കാഴ്ചകളുമാണ്. പിന്നെ, വെയിലില്ലാതെ, ക്ഷീണമൊട്ടും ഇല്ലാതെ കയറിയെത്തുകയും ചെയ്യാം. വൈകിട്ടാണെങ്കിലും കാഴ്ചകൾക്കൊട്ടും കുറവില്ല. സൂര്യാസ്തമയം കണ്ട് മലയിറങ്ങാം

koranamala

ഇത്രയുമൊക്കെ കഷ്ടപ്പെട്ട് ഇവിടെ വന്നാൽ ഇത്രയും മാത്രമേയുള്ളൂ എന്നല്ലേ? തീർന്നിട്ടില്ല. കോരണമല വ്യൂ പോയിന്‍റിനു മുകളിൽ ഇഷ്ടംപോലെ കാഴ്ചകളാണ് കാത്തിരിക്കുന്നത്. വയനാട് ചുരവും കുറ്റ്യാടി ടൗണും പെരുവണ്ണാമുഴി അണക്കെട്ടും ഒക്കെ ഇവിടെ നിന്നാൽ അകലക്കാഴ്ചയിൽ കാണാം. ഇത് കൂടാതെ മേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന മലനിരകളും ചെറിയ വെള്ളച്ചാട്ടങ്ങളും കാഴ്ചകളുടെ ഭംഗി കൂട്ടുന്നു.

ചുറ്റും പച്ചപ്പും കോടമഞ്ഞും എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാനൊരുങ്ങി നിൽക്കുന്ന മഴയമുള്ള മഴക്കാലം തന്നെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം. പുതുമ നിറഞ്ഞ കാഴ്ചകളാണ് ഈ കാലത്ത് കാത്തിരിക്കുന്നത്. എന്നാൽ മഴക്കോട്ടും കുടയും തെന്നാത്ത ചെരുപ്പും ഒക്കെ ഈ മഴക്കാലത്തെ യാത്രകളിൽ കരുതണം. പാറകൾ വഴുക്കി കിടക്കുന്ന സമയമാണ് മഴക്കാലമെന്നതിനാൽ നടത്തത്തിൽ നല്ലപോലെ ശ്രദ്ധിക്കണം. കൂടാതെ നവംബർ- ഡിസംബർ മാസങ്ങളിലും ഇവിടേക്ക് വരാം.
ഇത് കൂടാതെ ഉറിതൂക്കിമല എന്നൊരു വ്യൂ പോയിൻറു ഇതിനടുത്തായുണ്ട്. കുറ്റ്യാടിയിൽ നിന്ന് 15.3 കിലോമീറ്റർ ദൂരെയാണിത്.

how to reach koranamala

കുറ്റ്യാടിയിൽ നിന്നു തൊട്ടിൽപ്പാലം കരിങ്ങാട് വഴി കോരണപ്പാറയിലേക്ക് 27.9 കിലോമീറ്ററാണ് ദൂരം. വ്യൂ പോയിന്‍റിൽ എത്തണമെങ്കിൽ ബാക്കി ദൂരം നടന്നു കയറണം. കോഴിക്കോട് നിന്ന് വരുമ്പോൾ കോരണപ്പാറയിലേക്ക് 79 കിലോമീറ്റർ ദൂരമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+