Search
  • Follow NativePlanet
Share
» » ത‌ട്ടേക്കാടും ഭൂതത്താന്‍കെ‌ട്ടും കാണാം.. ഒപ്പം ബോ‌ട്ടിങ്ങും തൂക്കുപാല സന്ദര്‍ശനവും.. 850 രൂപയ്ക്കൊരു യാത്ര

ത‌ട്ടേക്കാടും ഭൂതത്താന്‍കെ‌ട്ടും കാണാം.. ഒപ്പം ബോ‌ട്ടിങ്ങും തൂക്കുപാല സന്ദര്‍ശനവും.. 850 രൂപയ്ക്കൊരു യാത്ര

വളരെ കുറഞ്ഞ ചിലവില്‍ കെഎസ്ആര്‍ടിസി ബസില്‍ നവ്യമായ കാടനുഭവങ്ങള്‍ സമ്മാനിക്കുകയാണ് ഈ യാത്ര വഴി കെഎസ്ആര്‍ടിസി ലക്ഷ്യം വയ്ക്കുന്നത്.

കെഎസ്ആര്‍‌ടിസിയുടെ ‌ടൂറിസം സെല്‍ ബജറ്റ് യാത്രയില്‍ ശ്രദ്ധേയമായ പല യാത്രകളും സംഘടിപ്പിക്കുന്ന ഡിപ്പോയാണ് കോട്ടയം. ഇപ്പോഴിതാ കാടിന്റെ കാഴ്ചകളിലേക്ക് ക‌ടന്നുചെല്ലുവാന്‍ താല്പര്യമുള്ളവര്‍ക്കായി ഡിപ്പോ ഒരുക്കുന്ന യാത്രയാണ് ഇഞ്ചത്തൊ‌ട്ടി ഭൂതത്താന്‍കെ‌ട്ട് യാത്ര. വളരെ കുറഞ്ഞ ചിലവില്‍ കെഎസ്ആര്‍ടിസി ബസില്‍ നവ്യമായ കാടനുഭവങ്ങള്‍ സമ്മാനിക്കുകയാണ് ഈ യാത്ര വഴി കെഎസ്ആര്‍ടിസി ലക്ഷ്യം വയ്ക്കുന്നത്.

Kottayam KSRTCs Inchathotty Trip:

PC:Shijan Kaakkara

അത്രയെളുപ്പത്തിലൊന്നും കാണുവാന്‍ കിട്ടാത്ത ഗ്രാമീണഭംഗി സഞ്ചാരികളെ ഇഞ്ചത്തൊട്ടിയിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ കാഴ്ചയിലെ വ്യത്യസ്തതയുമായി കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലവും ഇവിടെയുണ്ട്. കോതമംഗലത്തിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇഞ്ചത്തൊ‌ട്ടി മെല്ലെ ‌ടൂറിസം ഭൂപ‌ടത്തില്‍ എത്തിച്ചേരുന്നതേയുള്ളൂ.

ഇഞ്ചത്തൊട്ടി കൂടാതെ തട്ടേക്കാട് പക്ഷിസങ്കേതം, ഭൂതത്താൻകെട്ട് അണക്കെട്ട്, പൂയംകൂട്ടി, കുട്ടമ്പുഴ ബോട്ടിംഗ്, മണികണ്ഠൻചാൽ തുടങ്ങി സാധാരണ ഗതിയില്‍ എളുപ്പത്തില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരുവാന്‍ സാധിക്കാത്ത ഇ‌ടങ്ങളും ഈ യാത്രയില്‍ ഉള്‍പ്പെ‌ടുത്തിയിട്ടുണ്ട്.

കെ എസ് ആർ ടി സി ബഡ്ജജ്റ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ 16/04/2022 ശനിയാഴ്ചയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 7.30ന് ഡിപ്പോയില്‍ നിന്നും പുറപ്പെ‌ട്ട് രാത്രി 8.00 ന് തിരികെ വരുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ഭക്ഷണം, ബോട്ടിംഗ് ഉൾപ്പെടെ എന്നിവ ഉള്‍പ്പെ‌ടെ 850 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. 30 മിനിറ്റ് ഡാം സന്ദര്‍ശനം, ഒരു മണിക്കൂര്‍ ബോ‌ട്ടിങ്, 30 മിനിറ്റ് ഇഞ്ചത്തൊ‌ട്ടി തൂക്കുപാല സന്ദര്‍ശനം എന്നിവയും പാക്കേജിന്റെ ഭാഗമാണ്. ബുക്കിങ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങൾക്ക് 9495876723, 8547832580 നമ്പരുകളിൽ നിന്നും ലഭിക്കും.

തൂക്കുപാലം കണ്ട് കാടുകയറിയിറങ്ങി പോകാം.. ഇഞ്ചത്തൊട്ടി വഴി തട്ടേക്കാട് യാത്രയുമായി കെഎസ്ആര്‍ടിസിതൂക്കുപാലം കണ്ട് കാടുകയറിയിറങ്ങി പോകാം.. ഇഞ്ചത്തൊട്ടി വഴി തട്ടേക്കാട് യാത്രയുമായി കെഎസ്ആര്‍ടിസി

വേനല്‍ക്കാലത്തെ ചിലവുകുറഞ്ഞ യാത്രാ സ്ഥാനങ്ങള്‍... മണാലി മുതല്‍ മതേരാന്‍ വരെവേനല്‍ക്കാലത്തെ ചിലവുകുറഞ്ഞ യാത്രാ സ്ഥാനങ്ങള്‍... മണാലി മുതല്‍ മതേരാന്‍ വരെ

Read more about: kottayam travel ksrtc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X