സഞ്ചാരികള്‍ക്കെന്നും കാഴ്ചകളുടെയെും അനുഭവങ്ങളുടെയും സാധ്യതകള്‍ തുറക്കുന്ന നാടാണ് തിരുവനന്തപുരം. എത്ര പോയാലും മതിവരാത്ത ക്ഷേത്രങ്ങളും എത്ര പകര്‍ത്തിയാലും തീരാത്ത കാഴ്ചകളും നാവില്‍ കപ്പലോടിക്കുന്ന രുചി വൈവിധ്യങ്ങളുമെല്ലാമായി എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശം. പല തവണ പോയാലും പിന്നീടുള്ള ഓരോ യാത്രയിലും ഇവിടം കാത്തുവെയ്ക്കുന്ന അനുഭവങ്ങള്‍ തീര്‍ത്തും വ്യത്യസ്തങ്ങളാണ്. അത്തരത്തില്‍ സഞ്ചാരികള്‍ക്ക് അത്രപെട്ടന്നൊന്നും പിടി കൊടുക്കാത്ത കുറേയിടങ്ങള്‍ ഇവിടെയുണ്ട്. അതിലൊന്നാണ് കൊട്ടൂര്‍.
അഗസ്ത്യാര്‍കൂടത്തിന്‍റെ കൈത്തണ്ടയില്‍ കാടുകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കൊട്ടൂര്‍ സഞ്ചാരികള്‍ക്കായി വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് കരുതിയിരിക്കുന്നത്.
ചിത്രങ്ങള്‍ക്ക് കടപ്പാട്- കേരളാ ടൂറിസം
കൊട്ടൂര്‍
കാട് കാണം
ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങളും വൈവിധ്യങ്ങളായ സസ്യജന്തു ജാലങ്ങളും ഒക്കെച്ചേരുന്ന കൊട്ടൂര്‍ അഗസ്ത്യാര്‍കൂടം ബയോളജിക്കല്‍ പാര്‍ക്കിന്‍റെ ഒഴിവാക്കുവാനാകാത്ത ഭാഗമാണ്. വനത്തിലെ 1.5 കിലോമീറ്റര്‍ ദൂരം മാത്രമേ സഞ്ചാരികള്‍ക്കു പോകുവാന്‍ അനുമതിയുള്ളൂ. ഈ കുറഞ്ഞ ദൂരത്തിനുള്ളിലും മനോഹരങ്ങളായ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുമെന്നതാണ് കൊട്ടൂരിന്റെ പ്രത്യേകത. തോട്ടുംപാറ, കതിരുംമുണ്ടി, അഗസ്ത്യാര്‍കൂടം, പാണ്ടിപ്പത്ത് തുടങ്ങിയ ഇടങ്ങളുടെയും പൊന്മുടി ഹില്‍ സ്റ്റേഷന്‍റെയും മനംമയക്കുന്ന കാഴ്ചകള്‍ ഇവിടെ കാണാം.
കൊട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം
കാട്ടില് താമസിക്കാം
ജംഗിള്‍ സഫാരികള്‍
നെയ്യാറിലൂടെ 30 മിനിട്ടോളം നീളുന്ന ബാംബൂ റാഫ്ടിങ്, പെഡല്‍ ബോട്ടിങ്, കുട്ട വഞ്ചി തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.



Click it and Unblock the Notifications













