കോഴിക്കോട് എന്നാൽ ഓർമ്മ വരിക ഇവിടുത്തെ ഹല്‍വയും ബിരിയാണിയും പിന്നെ മറ്റു രുചികളുമാണ്. ഒരുപാട് കാഴ്ചകൾ കണ്ട്, ഭക്ഷണം കഴിച്ച് ഷോപ്പിങ ഒക്കെ നടത്തി മടങ്ങാൻ സാധിക്കുന്ന ഇടം എന്ന നിലയിൽ സഞ്ചാരികള്‍ക്കും കോഴിക്കോട് പ്രിയ നഗരമാണ്. ഇപ്പോഴിതാ, സുരക്ഷിത യാത്രകൾക്കും കോഴിക്കോട് മികച്ച നഗരമാണെന്നു പറയുകയാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോ.
അതേ, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ പത്ത് സുരക്ഷിത ഇടങ്ങളിൽ കോഴിക്കോടും ഇടംപിടിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും സുരക്ഷിതമഇടമായി തിരഞ്ഞെടുക്കപ്പെട്ടത് സന്തോഷത്തിന്‍റെ നഗരമായ കൊൽക്കത്തയാണ്. തുടർച്ചയായി മൂന്നാം തവണയാണ് കൊൽക്കത്ത ഈ നേട്ടം കൈവരിക്കുന്നത്. പട്ടികയില് ഇടം നേടിയ കേരളത്തില് നിന്നുള്ള ഏക സ്ഥലം കോഴിക്കോടാണ്.
പ്രധാന നഗരങ്ങളിൽ ഒരു ലക്ഷം ജനസംഖ്യയിൽ ഏറ്റവും കുറവ് കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന നഗരങ്ങളെയാണ് ഈ സുരക്ഷിത ലക്ഷ്യസ്ഥാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) വിവിധ വകുപ്പുകൾക്കും പ്രത്യേക പ്രാദേശിക നിയമങ്ങൾക്കും (എസ്‌എൽഎൽ) കീഴിൽ രജിസ്റ്റർ ചെയ്ത ക്രൈം കേസുകളാണ് കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ. ഒരു ലക്ഷം പേരിൽ 397.5 കുറ്റകൃത്യങ്ങളണ് കോഴിക്കോട് രേഖപ്പെടുത്തിയത്. 20 ലക്ഷത്തിലഝികം ജനസംഖ്യയുള്ള നഗരങ്ങളിൽ നിന്നാണ് പട്ടിക തയ്യാറാക്കിയത്.

ഒന്നാം സ്ഥാനം നേടിയ കൊൽക്കത്തയിൽ ലക്ഷം പേരിൽ 78.2 കുറ്റകൃത്യങ്ങൾ മാത്രമാണ് നടക്കുന്നത് എന്നാണ് എൻസിആർബി കണക്ക് പറയുന്നത്. കൊൽക്കത്തയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ പൂനെയും തെലങ്കാനയിലെ ഹൈദരാബാദുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സൂറത്ത്, പൂനെ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, മുംബൈ എന്നിവയാണ് പട്ടികയിലെ മറ്റു നഗരങ്ങൾ.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ
-
കൊൽക്കത്ത
-
ചെന്നൈ
-
കോയമ്പത്തൂർ
-
സൂറത്ത്
-
പൂനെ
-
ഹൈദരാബാദ്
-
ബെംഗളുരു
-
അഹമ്മദാബാദ്
-
മുംബൈ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











