Search
  • Follow NativePlanet
Share
» »ഗവി, മൂന്നാർ, കുമരകം, തിരുവനന്തപുരത്തു നിന്ന് കിടുക്കൻ യാത്രകൾ, കെഎസ്ആർടിസി ഒരുങ്ങി, നിങ്ങളോ!

ഗവി, മൂന്നാർ, കുമരകം, തിരുവനന്തപുരത്തു നിന്ന് കിടുക്കൻ യാത്രകൾ, കെഎസ്ആർടിസി ഒരുങ്ങി, നിങ്ങളോ!

തിരുവനന്തപുരത്തു നിന്നും ഈ മാസം എങ്ങോട്ടേയ്ക്ക് പോകണമെന്ന് ചോദ്യത്തിനുള്ള ഒരുപിടി ഉത്തരങ്ങളിതാ...

ജനുവരി പകുതിയാകുന്നു, യാത്രകളൊക്കെ എന്തായി? ഇഷ്ടംപോലെ യാത്രകൾ പോകണമെന്നുള്ള പുതുവർഷ തീരുമാനങ്ങൾ പാലിക്കുവാൻ തുടങ്ങിയോ? അതോ എവിടെ പോകണം എന്ന ആശങ്കയിലാണോ? എന്തായാലും ജനുവരി മാസം അടിച്ചുപൊളിക്കുവാന്‍ കുറച്ചധികം പാക്കേജുകൾ തിരുവനന്തപുരം നെയ്യാറ്റിൻകര കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. അതും സഞ്ചാരികൾ ഒരുപോലെ ഏറ്റെടുത്ത ഗവിയും കുമരകവും അടക്കമുള്ള പാക്കേജുകൾ. തിരുവനന്തപുരത്തു നിന്നും ഈ മാസം എങ്ങോട്ടേയ്ക്ക് പോകണമെന്ന് ചോദ്യത്തിനുള്ള ഒരുപിടി ഉത്തരങ്ങളിതാ...

ഗവിയും പരുന്തുംപാറയും

ഗവിയും പരുന്തുംപാറയും

ഗവിയുടെ കാഴ്ചകളിലേക്ക് സഞ്ചാരികളെയും കൂട്ടി തിരുവനന്തപുരത്തുനിന്നുള്ള പാക്കേജ് ഒരടിപൊളി ട്രിപ്പാണ്. ഗവിയുടെ പച്ചപ്പും കാടും ആസ്വദിച്ച് കാടിനുള്ളിലെ വഴിയിലൂടെ ഒരാനവണ്ടിയിൽ കയറിച്ചെല്ലുന്ന സുഖം ഒരിക്കലും വിവരിച്ചുനല്കുവാനാകില്ല. ഭാഗ്യം കൂടെയുണ്ടെങ്കിൽ യാത്രയിൽ കാട്ടുമൃഗങ്ങളെയും കാണാം. അഞ്ചര മണിക്കൂർ നേരം കാടിനുള്ളിലൂടെ കടന്നുപോകുന്ന യാത്ര നിർബന്ധമായും ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒന്നാണ്.
ഇടുക്കിയിലെ പരുന്തുപാറ കൂടി കണ്ടിറങ്ങുന്ന വിധത്തിലാണ് ഡിപ്പോയുടെ ഗവി യാത്ര ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 19-നാണ് നെയ്യാറ്റിൻകരയിൽ നിന്നും ഗവിയിലേക്കുള്ള യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 2000 രൂപ

PC:Manu Mathew Keerampanal

മൂന്നാറിലേക്ക്

മൂന്നാറിലേക്ക്

തിരുവനന്തപുരത്തു നിന്നു ഏറ്റവും എളുപ്പത്തിൽ ഒരു മൂന്നാർ യാത്ര പോകുവാൻ ധൈര്യത്തോടെ നെയ്യാറ്റിൻകര ഡിപ്പോയുടെ മൂന്നാർ പാക്കേജ് തിരഞ്ഞെടുക്കാം. രണ്ടു ദിവസത്തെ യാത്രയില്‍ മൂന്നാറിലെയും പരിസരത്തെയം പ്രധാന ഇടങ്ങളെല്ലാം സന്ദർശിക്കും. കാന്തല്ലൂർ മറയൂർ, ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്‍റ്, ടോപ്പ് സ്റ്റേഷൻ, രാജമല, മുനിയറ, മാട്ടുപ്പെട്ടി, മറയൂർ തുടങ്ങിയ സ്ഥലങ്ങൾ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 28നാണ് യാത്ര പുറപ്പെടുന്നത്. 2250 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

പൊന്മുടിക്ക് പോകാം

പൊന്മുടിക്ക് പോകാം

തിരുവനന്തപുരത്തായിട്ടും പൊന്മുടിയുടെ ഭംഗി ഇതുവരെയും ആസ്വദിച്ചിട്ടില്ലെങ്കിൽ അതിനുള്ള അവസരവും നെയ്യാറ്റിൻകര ഡിപ്പോ നല്കുന്നു. പൊന്മുടിയിൽ പോയി അവിടുത്തെ കാഴ്ചകളെല്ലാം ആസ്വദിച്ച് തിരികെ വരുന്ന യാത്രയ്ക്ക് ഭക്ഷണവും ടിക്കറ്റ് നിരക്കും ഉൾപ്പെടെ 550 രൂപയാണ് ഈടാക്കുന്നത്. ജനുവരി 22, 29 തിയതികളിൽ ഈ പാക്കേജ് ലഭ്യമാണ്.

PC:Muhammed Suhail

കുട്ടനാടൻ ലഞ്ച് പാക്കേജ്

കുട്ടനാടൻ ലഞ്ച് പാക്കേജ്

കുട്ടനാട് വരെ പോയി, ഒരു കിടിലൻ ഊണ് കഴിച്ചു വന്നാലോ? അതും നല്ല മീനും കറിയും ഒക്കെക്കൂട്ടിയുള്ള നാടൻ ഊണ്. അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ കുമരകം ഹൗസ് ബോട്ടിംഗ് കുട്ടനാടൻ ലഞ്ച് പാക്കേജ് തിരഞ്ഞെടുക്കാം. ഹൗസ് ബോട്ടിലുള്ള യാത്രയും ഊണുമാണ് ഇതിന്റെ ആകർഷണം. ജനുവരി 29 ന് ആണ് ഈ പാക്കേജ് നടക്കുന്നത്. 1400 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

PC:Babu Kattupalam/Unsplash

മൺറോ തുരുത്ത്, സാമ്പ്രാണിക്കൊടി

മൺറോ തുരുത്ത്, സാമ്പ്രാണിക്കൊടി

കഴിഞ്ഞ കുറച്ചുകാലമായി സോഷ്യൽമീഡിയയിൽ സഞ്ചാരികൾ ഏറ്റെടുത്ത സ്ഥലങ്ങളാണ് മൺറോ തുരുത്തും സാമ്പ്രാണിക്കൊടിയും. കനാലുകളുടെയും കണ്ടൽക്കാടുകളുടെയും ഇടയിലൂടെ വള്ളത്തിലുള്ള യാത്രയും സൂര്യോദയമോ സൂര്യാസ്തമയമോ ആസ്വദിക്കലുമാണ് ഈ യാത്രയുടെ ലക്ഷ്യം അതിമനോഹരമായ കനാൽക്കാഴ്ചകളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുവാൻ ഈ യാത്ര നിങ്ങളെ സഹായിക്കും.ജനുവരി 26ന് പോകുന്ന യാത്രയിൽ ബോട്ടിംഗും കനോയിംഗും ഉൾപ്പെടെ 850 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

PC:Marieke Weller/Unsplash

ജോഷിമഠ് മാത്രമല്ല, ആശങ്കയായി ഈ 6 സ്ഥലങ്ങളും.. ഇടിഞ്ഞ് താണേക്കും,മുന്നറിയിപ്പ്ജോഷിമഠ് മാത്രമല്ല, ആശങ്കയായി ഈ 6 സ്ഥലങ്ങളും.. ഇടിഞ്ഞ് താണേക്കും,മുന്നറിയിപ്പ്

നോക്കിവയ്ക്കാം ഫെബ്രുവരിയിലെ യാത്രകൾ

നോക്കിവയ്ക്കാം ഫെബ്രുവരിയിലെ യാത്രകൾ

ജനുവരിയിൽ യാത്ര പോകുവാൻ സാധിച്ചില്ലെങ്കിലും സാരമില്ല, ഇതേ പാക്കേജുകളും അതിലധികവും ഫെബ്രുവരി മാസത്തിലേക്കായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഗവി, പരുന്തുപാറ പാക്കേജ്, മൂന്നാറിലേക്ക് ദ്വിദിന ടൂർ , വയനാട്ടിലേക്കുള്ള ത്രിദിന സമ്പൂർണ്ണ യാത്ര, മൂകാംബിക, ഉഡുപ്പി, പറശ്ശിനിക്കടവ് തീർത്ഥയാത്ര,വണ്ടർലാ- മലക്കപ്പാറ യാത്ര, വാഗമൺ ഫുൾ വൈബ് യാത്ര,ൺറോ തുരുത്ത്, സാമ്പ്രാണിക്കൊടി യാത്ര എന്നിവയാണ് ഫെബ്രുവരിയിൽ നടക്കുന്ന പാക്കേജുകൾ.

കപ്പൽ കയറി, ലുലുമാളിൽ കറങ്ങി വരാം!പിന്നെ വാഗമണ്ണും കുമരകവും! കണ്ണൂർ കെഎസ്ആർടിസി വിനോദ യാത്രകളിതാകപ്പൽ കയറി, ലുലുമാളിൽ കറങ്ങി വരാം!പിന്നെ വാഗമണ്ണും കുമരകവും! കണ്ണൂർ കെഎസ്ആർടിസി വിനോദ യാത്രകളിതാ

ഇത് കേരളത്തിന് വമ്പൻ അംഗീകാരം; 2023 ൽ കേരളം കാണാൻ മറക്കരുതെന്ന് ന്യൂയോർക്ക് ടൈംസ്,12ാം സ്ഥാനംഇത് കേരളത്തിന് വമ്പൻ അംഗീകാരം; 2023 ൽ കേരളം കാണാൻ മറക്കരുതെന്ന് ന്യൂയോർക്ക് ടൈംസ്,12ാം സ്ഥാനം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X