Search
  • Follow NativePlanet
Share
» »കുട്ടികളുമായി അടിച്ചു പൊളിക്കാൻ അടിപൊളി പാക്കേജുകളുമായി കെടിഡിസി

കുട്ടികളുമായി അടിച്ചു പൊളിക്കാൻ അടിപൊളി പാക്കേജുകളുമായി കെടിഡിസി

കുട്ടികളുമായി അടിച്ചു പൊളിച്ച് കുറച്ച് ദിവസങ്ങൾ ചിലവഴിക്കുവാൻ താല്പര്യമില്ലാത്ത മാതാപിതാക്കൾ കാണില്ല. കേരളത്തിലെ ഏറ്റവും അടിപൊളി സ്ഥലങ്ങൾ കുറഞ്ഞ ചിലവിൽ അവധിക്കാത്ത് കുട്ടികൾക്കൊപ്പം കാണാനുള്ള കിടിലൻ പാക്കേജുമായാണ് കേരളാ ട്രാവൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ വന്നിരിക്കുന്നത്. അവധിക്കാലം അടിച്ചു പൊളിക്കുവാന് കെടിഡിസിയുടെ പുതിയ പാക്കേജുകളേക്കുറിച്ച് വായിക്കാം...

കുട്ടികൾക്കൊപ്പം കുടുംബസമേതം അവധിക്കാലം

കുട്ടികൾക്കൊപ്പം കുടുംബസമേതം അവധിക്കാലം

ആസ്വദിക്കുവാനും കേരളത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് കെടിഡിസി കുട്ടികൾക്കായുള്ള ടൂർ പാക്കേജ് തുടങ്ങിയിരിക്കുന്നത്. തേക്കടി, മൂന്നാർ, കൊട്ടി, കോവളം എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്

12 വയസ്സിൽ താഴെ മാത്രം

12 വയസ്സിൽ താഴെ മാത്രം

12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമാണ് ഈ പാക്കേജിന്റെ ആനുകൂല്യങ്ങൾ ലഭ്യമാവുക.

നട്ടുച്ചയ്ക്ക് പോലും വെയിലെത്താത്ത ഒരു നാടും അവിടുത്തെ പാലൊഴുകുന്ന നദിയും

3333 മുതൽ 4999 വരെ

3333 മുതൽ 4999 വരെ

കോവളത്തിന്റെ കടൽക്കാഴ്ചകൾ കാണുവാൻ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ കാടുകളുടെ വശ്യതയും കാടിനുള്ളിലെ താമസവും അനുഭവിച്ചറിയുവാൻ ആരണ്യ നിവാസ്, മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയും യൂക്കാലിപ്റ്റസ് മരങ്ങളുടെയുെ നടുവിലെ ടീ കൗണ്ടി, കായൽക്കാഴ്ചകൾ കാണുവാൻ കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. 3333 മുതൽ 4999 വരെ വരെയാണ് വിവിധ പാക്കേജുകളടെ നിരക്ക്

രണ്ട് രാത്രിയും 3 പകലും

രണ്ട് രാത്രിയും 3 പകലും

രണ്ട് രാത്രിയും മൂന്ന് പകലും താമസം, പ്രഭാത ഭക്ഷണം, നികുതികൾ എന്നിവ ഉൾപ്പെടുന്ന പാക്കേജിനാണ് 4999 രൂപ കെടിഡിസി ഈടാക്കുന്നത്. കോവളത്തെ സമുദ്ര ഹോട്ടൽ, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നീ മൂന്നു പ്രീമിയം ഹോട്ടലുകളിലാണ് ഈ പാക്കേജുള്ളത്.

12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ, അവരുടെ മാതാപിതാക്കൾ എന്നിവരെയാണ് പാക്കേജില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അടിച്ചുപൊളിക്കാൻ അവധിക്കാലം... 'ചിൽ' ആകാൻ ഈ യാത്രകൾ!!

3333 രൂപ

3333 രൂപ

തേക്കടി പെരിയാർ വന്യജീവി സങ്കേതത്തിനകത്തുള്ള പെരിയാർ ഹൗസിലെ പാക്കേജ് 3333 രൂപയുടേതാണ്. ബജറ്റ് ഹോട്ടലായ ഇവിടെയും രണ്ട് രാത്രിയും മൂന്ന് പകലും പ്രഭാത ഭക്ഷണവും നികുതികളും ഉൾപ്പെടുന്നതാണ് പാക്കേജ്. 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾ, അവരുടെ മാതാപിതാക്കൾ എന്നിവരെയാണ് പാക്കേജില്‍ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

രണ്ട് മാസം മാത്രം

രണ്ട് മാസം മാത്രം

വേനലവധിയായ ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രമാണ് ഈ പാക്കേജ് പ്രാബല്യത്തിലുള്ളത്. പുതിയ തലമുറയ്ക്ക് കേരളത്തെ കൂടുതൽ അറിയുവാൻ അവസരം കൊടുക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം. ഇത്രയും കുറഞ്ഞ തുടകയിൽ കെടിഡിസിയുടെ ഒരു ഹോട്ടലുകളിലും മറ്റൊരിക്കലും ഇത്തരം പാക്കേജുകൾ ലഭ്യമാവില്ല. അതുകൊണ്ടു തന്നെ കുട്ടികളുമൊത്ത് യാത്ര ആഗ്രഹക്കുന്നവർക്ക് മികച്ച ഒരു പാക്കേജായിരിക്കും എന്നതിൽ ഒരു സംശയവുമില്ല.

കണി കാണുവാൻ കാട്ടുപോത്തുകൾ...താമസിക്കുവാൻ മരവീട്...സംഭവം പൊളിയാണ്!

കൂടുതൽ വിവരങ്ങൾക്ക്

കൂടുതൽ വിവരങ്ങൾക്ക്

കൂടുതൽ വിവിരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി www.ktdc.com എന്ന സൈറ്റിലോ 0471 2316736, 2725213 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക. അതാത് ഹോട്ടലുകളിൽ വിളിച്ചാലും ഇതിനെ കുറിച്ചുള്ള വിവരങ്ങളും ബുക്ക് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളും ലഭിക്കും.

നട്ടുച്ചയ്ക്ക് പോലും വെയിലെത്താത്ത ഒരു നാടും അവിടുത്തെ പാലൊഴുകുന്ന നദിയും

വയനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒറ്റദിന യാത്ര!

മീനുകളെ വഴിതടയുന്ന മീൻമുട്ടി വെള്ളച്ചാട്ടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more