Search
  • Follow NativePlanet
Share
» »മാതാവ് ലോകത്തിൽ ആദ്യം പ്രത്യക്ഷപ്പെട്ട പള്ളി

മാതാവ് ലോകത്തിൽ ആദ്യം പ്രത്യക്ഷപ്പെട്ട പള്ളി

ചരിത്രവും ഐതിഹ്യവും ഒരുപാടുള്ള നാടാണ് കുറവിലങ്ങാട്. പ്രത്യേകിച്ചും ക്രിസ്തുമത വിശ്വാസികൾക്കിടയിൽ പ്രത്യേക സ്ഥാനംതന്നെ ഈ നാടിനുണ്ട്. ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്ന കുറവിലങ്ങാട് പള്ളി കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ കുറവിലങ്ങാട് മാർത്ത മറിയം പള്ളിയുടെ വിശേഷങ്ങൾ...

ഏഴരപ്പള്ളികൾ കഴിഞ്ഞാൽ

ഏഴരപ്പള്ളികൾ കഴിഞ്ഞാൽ

കേരളത്തിൽ തോമശ്ലീഹ സ്ഛാപിച്ച ഏഴരപ്പള്ളികൾ കഴിഞ്ഞാൽ ഏറ്റവും അധികം പ്രശസ്തമായിരിക്കുന്ന ദേവാലയമാണ് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്ഥിതി ചെയ്യുന്ന കുറവിലങ്ങാട് മർത്ത മറിയം ഫൊറോന ദേവാലയം. കേരളത്തിലെ അറിയപ്പെടുന്ന മരിയൻ തീർഥാടന കേന്ദ്രം കൂടിയാണ് ഈ ദേവാലയം.

PC:Shijan Kaakkara

ലോകത്ത് ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട ഇടം

ലോകത്ത് ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട ഇടം

വിശ്വാസങ്ങളുടെയും കഥകളുടെയും കാര്യത്തിൽ സമ്പന്നമാണ് ഈ ദേവാലയം. ലോകത്തിൽ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ടത് ഇവിടെ ഈ ദേവാലയം ഇരിക്കുന്ന സ്ഥാനത്താണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആടുകളെ മേയിച്ചു കൊണ്ടിരുന്ന ബാലൻമാർക്കു മുന്നിൽ ഒരു വൃദ്ധയുടെ വേഷത്തിൽ മാതാവ് പ്രത്യക്ഷപ്പെട്ടുവെന്നും അവർക്ക് അപ്പം നല്കി എന്നുമാണ് കഥ. കൂടാതെ ദാഹം ശമിപ്പിക്കുവാൻ ഒരു ഉറവയും കാണിച്ചു കൊടുത്തു. അങ്ങനെ വിശപ്പും ദാഹവും മാറി തിരിച്ച് വീട്ടിലെത്തിയ കുട്ടികൾ ഈ സംഭവം വീട്ടിലറിയിക്കുകയും ചെയ്തു. പിന്നീട് മാതാപിതാക്കളെയും കൂട്ടി കുട്ടികൾ ഇവിടെ എത്തിയപ്പോൾ തോളിൽ കുരിശുചുമന്ന് നിൽക്കുന്ന ഉണ്ണിയേസുവിനെ കൈകളിലേന്തിയ രൂപവുമായി മാതാവ് വീണ്ടും അവർക്കു മുന്നിൽ പ്രത്യക്ഷപ്പെ

ട്ടു എന്നാണ് ഇവിടുത്തെ വിശ്വാസം. അന്ന് കാണിച്ചു കൊടുത്ത നീരുറവയ്ക്കു മുന്നിൽ ഒരു ദേവാലയം നിർമ്മിക്കുവാന്‍ മാതാവ് ആവശ്യപ്പെട്ടിരുന്നുവത്രെ. അങ്ങനെയാണ് ഇന്നു കാണുന്ന ഈ ദേവാലയം ഇവിടെ നിർമ്മിച്ചത്.

PC:Joachim Specht

 പാച്ചോർ കഥ

പാച്ചോർ കഥ

പാലയൂരിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ച പലലോമറ്റം തറവാടുകാരുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കഥ. കുര്യനാട് ആയിരുന്നുവത്രെ ഇവർ താമസിച്ചിരുന്നത്.ഒരു വേനലിൽ മഴ പെയ്യുവാൻ തുടങ്ങിയപ്പോൾ ഇവിടുത്തെ കാരണവർ പാച്ചോർ നേർച്ചയുമായി തന്റെ ഇടവക പള്ളിയായ കടുത്തുരുത്തിയിലേക്ക് പോയി. പോകുന്ന വഴി മാതാവ് പ്രത്യക്ഷപ്പെടുകയും കാലിമേയ്ക്കുന്ന കുട്ടികൾക്ക് ആ പാച്ചോർ നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ചാൽ ആഗ്രഹങ്ങൾ സാധിക്കുമെന്നും പറഞ്ഞു. അങ്ങനെ വന്നാലൽ താൻ കാണിച്ചു തരുന്ന സ്ഥലത്ത് പള്ളി നിർമ്മിക്കണെന്നും അതിനടയാളമായി ഉറവ കാണിച്ചു കൊടുക്കുകയും ചെയ്തു മാതാവ്. അതിനുശേഷമാണ് ഈ പള്ളി ഇവിടെ നിർമ്മിച്ചതെന്നാണ് മറ്റൊരു വിശ്വാസം.

PC:Shijan Kaakkara

പള്ളിയുടെ പിന്നിലെ കിണർ

പള്ളിയുടെ പിന്നിലെ കിണർ

എത്ര കുടത്ത വേനലിലും ഇന്നും വറ്റാതെ നിൽക്കുന്ന ഇവിടുത്തെ കിണറിന് പള്ളിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മാതാവ് കാണിച്ചു കൊടുത്ത അത്ഭുത ഉറവ ഇവിടെയാണെന്നാണ് വിശ്വാസം. രോഗം മാറുവാനും മറ്റും അത്ഭുതകരമായ കഴിവുകൾ ഉള്ള ജലമാണ് ഈ കിണറ്റിലേത് എന്നാണ് വിശ്വാസം. ഉയർന്ന ഒരു പ്രദേശത്ത് ചെറിയ താഴ്ചയിൽ വറ്റാത്ത വെള്ളമുള്ള ഈ ഉറവ ഇന്നും ഒരു അത്ഭുതമാണ്.

PC:Shijan Kaakkara

ഒറ്റക്കല്ലിൽ തീർത്ത കൽക്കുരിശ്

ഒറ്റക്കല്ലിൽ തീർത്ത കൽക്കുരിശ്

ബുദ്ധമതസ്വാധീനം നിർമ്മാണത്തില്ഡ‍ പ്രകടമാകുന്ന ഇവിടുത്തെ കൽക്കുരിശ് ഏറെ പ്രശസ്തമാണ്. കേരളത്തിലെ ഒറ്റക്കല്ലിൽ തീർത്ത ഏറ്റവും വലിയ കൽക്കുരിശാണിത്. എ‍ി 1575 ൽ നിർമ്മാണം പൂർത്തിയാക്കിയതെന്നു കരുതുന്ന ഈ കൽക്കുരിശിന് മാത്രം 48 അടി ഉയരമുണ്ട്. ഇതിന്റെ കരിങ്കൽത്തറയിൽ യേശുവിന്റെ ശരീരം വഹിച്ചുകൊണ്ടുള്ള കുരിശും പെലിക്കൺ പക്ഷിയെയും മുന്തിരിക്കുലകളെയും കൊത്തിവെച്ചിട്ടുണ്ട്. ചുറ്റുവിളക്ക് കത്തിക്കുന്നതാണ് ഇവിടുത്തെ പ്രധാന നേർച്ച.

PC:Joachim Specht

ഒറ്റമതിൽക്കെട്ടിലെ മൂന്നു ദേവാലയങ്ങൾ

ഒറ്റമതിൽക്കെട്ടിലെ മൂന്നു ദേവാലയങ്ങൾ

ഒറ്റമതിൽക്കെട്ടിനുള്ളിൽ കാണുന്ന മൂന്നു ദേവാലയങ്ങളാണ് ഇതിൻരെ മറ്റൊരു പ്രത്യേകത. വലിയപള്ളി എന്നറിയപ്പെടുന്ന ഇടവകപ്പള്ളിയാണ് അതിൽ പ്രധാനപ്പെട്ടത്. പലതവണ പുതുക്കിപ്പണിത് ഈ ദേവാലയം ഇന്നു കാണുന്ന രീതിയിലായത് 1960കളിലാണ്.

പള്ളിയുടെ മണിമാളികയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ചെറിയപള്ളി സെബസ്ത്യാനോസിന്റെ നാമത്തിലുളേളതാണ്. അടുത്തത് യൗസേപ്പിൻറെ നാമത്തിലുള്ള ഒരു ചെറിയ കപ്പേളയാണ്.

PC:Stalinsunnykvj

മൂന്നു നോമ്പു തിരുന്നാൾ

മൂന്നു നോമ്പു തിരുന്നാൾ

കുറവിലങ്ങാട് പള്ള എന്നു കേൾക്കുമ്പോള്‍ വിശ്വാസികൾക്ക് ആദ്യം ഓർമ്മ വരിക ഇവിടുത്തെ മൂന്നു നോമ്പു തിരുന്നാൾ തന്നെയാണ്. ലക്ഷക്കണക്കിന് വിശ്വാസികളാണ് തിരുന്നാളിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തുന്നത്. കപ്പൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആചരിക്കുന്ന ഈ നോയമ്പ് കേരളത്തിലെ അത്യപൂർവ്വം ദേവാലയങ്ങളിൽ മാത്രമേ ആഘോഷിക്കാറുള്ളു.

PC:Shijan Kaakkara

കപ്പലോട്ടം

കപ്പലോട്ടം

മൂന്നു നോമ്പു തിരുന്നാളിലന്റെ ഭാഗമായി ആചരിക്കുന്നതാണ് പ്രസിദ്ധമായ കപ്പലോട്ടം. തിരുന്നാളിന്റെ രണ്ടാമത്തെ ദിവസമാണ് പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കുക. അലങ്കരിച്ച ചെറിയ ഒരു കപ്പൽ എടുത്തുയർത്തി പള്ളിയ്ക്ക് ചുറ്റും മൂന്നു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതാണിത്. കറുത്തേടം, ചെമ്പൻകുളം, പുതുശ്ശേരി, അഞ്ചേരി, വലിയവീട് എന്നീ അഞ്ചു വീട്ടുകാരാണ് മൂന്നു നോമ്പ് തിരുനാളിന് കപ്പൽ വഹിക്കുന്നത്.കടപ്പൂർ പ്രദേശക്കാർക്കാണ് കപ്പൽ എടുക്കുന്നതിനുള്ള അവകാശം.

PC:Sivavkm

മുത്തുക്കുട ക്ഷേത്രത്തിനും ആന പള്ളിക്കും

മുത്തുക്കുട ക്ഷേത്രത്തിനും ആന പള്ളിക്കും

അത്യപൂർവ്വമായ മതസൗഹാർദ്ദത്തിന്റെ കഥയും കുറവിലങ്ങാട് പള്ളിക്കുണ്ട്. പണ്ടു കാലങ്ങളിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഇവിടുത്തെ മൂന്നു നോമ്പു തിരുന്നാളിന് ആനയെ പ്രദക്ഷിണത്തിന് അയക്കുകയും ക്ഷേത്രത്തിലെ ഉത്സവ സമയത്ത് പള്ളിയുടെ മുത്തുക്കുടകൾ അവിടേക്ക് നല്കുകയും ചെയ്യുമായിരുന്നുവത്രെ!!

PC:Shijan Kaakkara

 മണിമാളിക

മണിമാളിക

കുറവിലങ്ങാട് ചെറിയ പള്ളിയുടെ തെക്കു ഴശത്തായാണ് പ്രശസ്തമായ മണിമാളിക സ്ഥിതി ചെയ്യുന്നത്. 1910 ൽ നിർമ്മിച്ച ഈ മണിമാളികയിൽ മൂന്ന് കൂറ്റൻ മണികളാണുള്ളത്. 1911 ൽ ജർമ്മനിയിലെ ഹാമ്പുർഗിൽ നിന്നുമാണ് ഈ മണികൾ ഇവിടെ എത്തിച്ചത്. നാലു മണികളാണ് കൊണ്ടുവന്നിരുന്നത് എങ്കിലും അതിലൊന്ന് യാത്രയ്ക്കിടെ കടലിൽ നഷ്ടപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.

ഈ മണികൾ സപ്തസ്വരങ്ങൾ വായിക്കും എന്നും ഒരു വിശ്വാസമുണ്ട്.

PC:Stalinsunnykvj

ആദ്യ വെള്ളിയാഴ്ചകൾ

ആദ്യ വെള്ളിയാഴ്ചകൾ

മൂന്നു നോയമ്പു തിരുന്നാളിനു പുറമേ ഇവിടെ ഏറ്റവും അധികം ആളുകളെത്തുന്ന സന്ദർഭമാണ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചകൾ. ആയിരക്കണക്കിന് ആളുകളാണ് അന്നേ ദിവസം ഇവിടെ എത്തുന്നത്.

PC:Shijan Kaakkara

തലപ്പള്ളി

തലപ്പള്ളി

സീറോ മലബാർ സഭയുടെ തലപ്പള്ളിയായി കുറവിലങ്ങാട് പള്ളിയെ അടുത്ത കാലത്ത് സഭ ഉയർത്തിയിരുന്നു. മർത്തു മറിയം അർക്കദിയാക്കോൻ മേജർ ആർച് എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം എന്നാവും ഇനിമുതൽ ഈ ദേവാലയം അറിയപ്പെടുക.

PC:Shijan Kaakkara

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയത്തു നിന്നും 22 കിലോമീറ്ററും പാലായില്‍ നിന്ന് പാലാ-വൈക്കം റോഡ് വഴി 18 കിലോമീറ്ററും ആണ് കുറവിലങ്ങാട് പള്ളിയിലേക്കുള്ളത്. ഏറ്റുമാനൂരില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരമുണ്ട്. എംസി റോഡില്‍ വഴിയരുകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

വിചിത്രമായ കാരണങ്ങള്‍കൊണ്ട് ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍

കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍

അന്ന് ഭയപ്പെടുത്തുന്ന ഇടം, ഇന്ന് പ്രമുഖ തീര്‍ഥാടന കേന്ദ്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more