Search
  • Follow NativePlanet
Share
» »ഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ല

ഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ല

രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റലറിന്റെ നാസിപ്പട ഓസ്ട്രിയയിലെ ടോപ്‌ലിറ്റ്സ് തടാകത്തില്‍ ‍ ഒളിപ്പിച്ച നിധിയുടെയും അതിനു പിന്നിലെ കഥകളെയും

ഒരിക്കലും കണ്ടെത്തുവാന്‍ പാടില്ലെന്ന നിര്‍ബന്ധത്തില്‍ തടാകത്തിന്‍റെ ആഴങ്ങളിലേക്ക് മറഞ്ഞ നിധി. പേരുകേട്ട നിധിവേട്ടക്കാര്‍ പോലും കിഞ്ഞഞ്ഞ് പരിശ്രമിച്ചിട്ടും ഒരു തുമ്പിനു പോലും പിടികൊടുക്കാതെ ഇന്നും തടാകത്തിന്‍റെ ആഴങ്ങളില്‍ വിശ്രമിക്കുന്ന നിധിക്കൂടാരം. ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ ഏതു നിധി എന്നു സംശയം തോന്നുക സ്വാഭാവീകമാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റലറിന്റെ നാസിപ്പട ഓസ്ട്രിയയിലെ ടോപ്‌ലിറ്റ്സ് തടാകത്തില്‍ ‍ ഒളിപ്പിച്ച നിധിയുടെയും അതിനു പിന്നിലെ കഥകളെയും കുറിച്ചറിയാം..

രണ്ടാം ലോകമഹായുദ്ധക്കാലം

രണ്ടാം ലോകമഹായുദ്ധക്കാലം

കഥ തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധക്കാലത്താണ്. യുദ്ധത്തില്‍ ജര്‍മ്മനി പരാജയം രുചിച്ചു തുടങ്ങുന്ന സമയം. ഒരു തരത്തിലും നില്‍ക്കക്കള്ളിയില്ലാതെ നില്‍ക്കുന്ന ജര്‍മ്മന്‍ സേനയെ യുഎസ് സൈന്യം പിന്തുടര്‍ന്ന അക്രമിക്കുകയാണ്. എന്നാല്‍ തോറ്റു പിന്മാറുവാന്‍ തയ്യാറല്ലാതിരുന്ന ജര്‍മ്മനിയിലെ െരു കൂട്ടം പോരാളികള്‍ മറ്റൊരു വഴി കണ്ടെത്തി. ഓസ്ട്രിയയിലെ ഡെഡ് മൗണ്ടൻസ് എന്നറിയപ്പെടുന്ന പർവത വനമേഖലയിലേക്കു ചെന്ന് പിന്നീട് ഗറില്ലാ യുദ്ധം നയിക്കാം എന്നായിരുന്നു അവര്‍ തിരഞ്ഞെടുത്ത വഴി.

ഇതേ സമയം

ഇതേ സമയം

ഇതിനു കുറച്ച നാള്‍ മുന്‍പ് ഹിറ്റ്ലര്‍ തങ്ങള്‍ യൂറോപ്പില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമെല്ലാം കൊള്ളയടിച്ച, അല്ലെങ്കില്‍ പിടിച്ചെടുത്ത സ്വത്തുക്കളും രഹസ്യ രേഖകളുമെല്ലാം ഒളിപ്പിക്കണമെന്ന് അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. ഇങ്ങനെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ല പല നിധികളും കണ്ടെത്തിയിട്ടുണ്ട്.

കാടുകയറുന്നു

കാടുകയറുന്നു

മുന്‍പ് പറഞ്ഞ പോരാട്ടത്തിനായി മുന്നിട്ടിറങ്ങി ആളുകള്‍ തിരഞ്ഞെടുത്ത പ്രദേശം ഓസ്ട്രിയയിലെ ഡെഡ് മൗണ്ടൻസ് പര്‍വ്വത മേഖല ആയിരുന്നു. എത്തിപ്പെടുവാന്‍ വളരെ ബുദ്ധിമുട്ടുള്ല ഈ പ്രദേശത്തേയ്ക്ക് അവര്‍ വന്നത് വലിയ സൈനിക വാഹനങ്ങളിലാണെങ്കിലും പാതിവഴിയില്‍ അതുപേക്ഷിക്കേണ്ടി വന്നു. പിന്നീട് അടുത്ത ഗ്രാമങ്ങളില്‍ നിന്നും സഹായം സ്വീകരിച്ചാണ് വലിയ ബാഗുകളും പെട്ടികളുമായി അവര്‍ തടാക തീരത്തെത്തിയത്. പിന്നീട് ഗ്രാമീണരെ പറ‍ഞ്ഞുവിടുകയും ചെയ്തു. അന്ന് യൂറോപ്പില്‍ നിന്നും കടത്തിക്കൊണ്ടുവന്ന വിലമതിക്കാനാവാത്ത പണവും ആഭരണങ്ങളും സ്വര്‍ണ്ണവും രേഖകളുമെല്ലാം ഇവിടെ ടോപ്‌ലിറ്റ്സ് തടാകത്തിന്‍റെ അടിത്തട്ടിലെന്ന് എത്തിയെന്നാണ് പലരും വിശ്വസിക്കുന്നത്.

ടോപ്‌ലിറ്റ്സ് തടാകം

ടോപ്‌ലിറ്റ്സ് തടാകം

ഓസ്ട്രിയന്‍ ആല്‍പ്സിലെ ഏറ്റവും മനോഹരവും അതേ സമയം ഭീതിപ്പെടുത്തുന്നതുമായ ഇടമാണ് ടോപ്‌ലിറ്റ്സ് തടാകം. പടിഞ്ഞാറന്‍ ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ നിന്നും 98 കിലോമീറ്റര്‍ അകലെയാണീ തടാകം സ്ഥിതി ചെയ്യുന്നത്. ഇന്നും അത്രയെളുപ്പത്തില‍ൊന്നും ഇവിടേക്ക് എത്തുവാന്‍ സാധ്യമല്ല. വിമാനം വഴിയോ അല്ലെങ്കില്‍ നടന്നോ മാത്രമേ ഇവിടെ എത്തിപ്പെടുവാന്‍ സാധിക്കൂ. രണ്ട് കിലോമീറ്ററ്‍ നീളവും 400 മീറ്ററ്‍ വീതിയുമാണ് തടാകത്തിനുള്ളത്. 20 മീറ്റര്‍ കഴിഞ്ഞാല്‍ പിന്നെ തടാകത്തിലെ വെള്ളത്തില്‍ ഓക്സിജന്റെ സാന്നിധ്യവുമുണ്ടാവില്ല. 20 മീറ്റര്‍ വരെ ആഴത്തില്‍ മത്സ്യങ്ങള്‍ക്ക് അതിജീവിക്കുവാന്‍ സാധിക്കുമെങ്കിലും അതിനു ശേഷം അതും നടക്കില്ല. ജീവിക്കുവാന്‍ ഓക്സിജന്‍ ആവശ്യമില്ലാത്ത ബാക്ടീരിയകള്‍ക്കും മറ്റു സൂക്ഷ്മജീവികളും മാത്രമേ 20 മീറ്ററിനു താഴെ വസിക്കുന്നുള്ളൂ. പിന്നെ ഉപ്പു വെള്ളം മാത്രമാണ് ഇവിടെ കാണുവാനുള്ളത്.

60 അടി കനത്തിലുള്ള മരത്തടികള്‍

60 അടി കനത്തിലുള്ള മരത്തടികള്‍

ഒരു പരിധി കഴിഞ്ഞാല്‍ ഉപ്പുവെള്ളം മാത്രമുള്ള തടാകത്തില്‍ ഒരു വസ്തുക്കളും ജീര്‍ണ്ണിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്. അതുകൊണ്ട് തന്നെ പല വര്‍ഷങ്ങളിലായി ഇവിടെ ഒഴുകിയെത്തിയ മരത്തടികളടക്കമുള്ല സാധനങ്ങള്‍ തടാക്തതിന്‍റെ അടിത്തട്ടില്‍ ജീര്‍ണ്ണിക്കാതെ ഇന്നും കിടപ്പുണ്ട്. ഏകദേശം 60 അടി കനത്തിലാണ് തടാകത്തില്‍ ഇത്തരം വസ്തുക്കള്‍ കിടക്കുന്നത്. ഈ വസ്തുക്കള്‍ ചേര്‍ന്ന് തടാകത്തിന് വേറൊരു അടിത്തട്ട് തന്നെ രൂപപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ 100 മീറ്ററാണ് തടാകത്തിന്റെ ആഴം. വര്‍ഷത്തില്‍ ഏകദേശം അഞ്ച് മാസത്തോളം കാലമാണ് തടാകം തണുത്തുറഞ്ഞ് കിടക്കുന്നത്.

സ്വത്ത് മുഴുവനും

സ്വത്ത് മുഴുവനും

നാസി ജര്‍മ്മനിയുടെ അളവില്ലാത്ത സ്വത്തുക്കള്‍ എവിടെ എന്ന ചോദ്യത്തിനുത്തരമായി പല ചരിത്രകാരന്മാരും വിരല്‍ ചൂണ്ടുന്നത് ഈ തടാകത്തിലേക്കാണ്. ഒരു സൂചന പോലും നല്കാതെ അപ്രത്യക്ഷമായ സ്വത്ത് മുഴുവനും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.
ഇതിനെ സാധൂകരിക്കുന്ന പല കഥകളും പല കാലങ്ങളിലായി ഇവിടെ പുറത്തിറങ്ങിയിട്ടുണ്ട്.

ദശലക്ഷക്കണക്കിന് പൗണ്ട്

ദശലക്ഷക്കണക്കിന് പൗണ്ട്


ഒരു തവണ ഇവിടെ തടാകത്തിനു സമീപത്തു നിന്നും ദശലക്ഷക്കണക്കിന് പൗണ്ട് കണ്ടെത്തിയിരുന്നു. ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥ തകർക്കാൻ അവിടേക്ക് വൻതോതിൽ കള്ളനോട്ടുകൾ കടത്താൻ ഹിറ്റ്ലർ പദ്ധതിയിട്ടിരുന്നതിന്റെ ഭാഗമായി അച്ചടിച്ചതാണിതെന്നാണ് കരുതപ്പെടുന്നത്. ഇത് കൂടാതെ നോട്ട് അച്ചടിക്കുവാന്‍ ഉപയോഗിച്ച കമ്മട്ടവും യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത് ഈ വാദത്തിന് ബലം പകരുന്നവയാണ്.
ഇത് കൂടാതെ തടാകത്തിനു സമീപം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ബങ്കറും കണ്ടെത്തിയിരുന്നു. ഇത് തടാകത്തിലെ തുരങ്കത്തിലേക്കാണിത് നയിക്കുന്നതെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ഇതിന്‍റെ തെളിവുകള്‍ തടാകത്തില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് പിന്നീട് ഒരിടത്തുമെത്തിയില്ല. തുരങ്കം തകര്‍ന്നു പോവുകയും ചെയ്തു.

പോയാല്‍ മടക്കമില്ല

പോയാല്‍ മടക്കമില്ല

നിധി അന്വേഷിച്ച് പലരും തടാകത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ 60 അടിയോളം കനത്തില്‍ കിടക്കുന്ന തടിക്കൂട്ടം കടന്ന് നിധിയുടെ അടുത്ത് എത്തുക എന്നത് അസംഭവ്യമായ ഒന്നാണ്. പലരും തടാകത്തിലിറങ്ങിയെങ്കിലും കണ്ടെത്താനായില്ല എന്നു മാത്രമ്ല, പ്രതികൂല സാഹചര്യത്തില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു. പല തരത്തിലും പല ആധുനിക സങ്കേതതങ്ങളും ഉപയോഗിച്ച് നിധി തിര‍ഞ്ഞുവെങ്കിലും ഇന്നും കണ്ടെത്തുവാനായിട്ടില്ല. പലരും നിധി വേട്ടയില്‍ തടാകത്തില്‍ മറഞ്ഞിട്ടുമുണ്ട്.
അനുമതി ഇല്ലാതെ തടാകത്തില്‍ ഡൈവിങ് നടത്തുന്നതിന് നിലവിൽ ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ വിലക്ക് ഇപ്പോഴുണ്ട്. എങ്കിലും അനധികൃതമായി പലരും ഇവിടെ നിധിവേട്ടയ്ക്ക് എത്തുന്നു.

ഇപ്പോഴും കാവല്‍

ഇപ്പോഴും കാവല്‍

നിധി തേടിയെത്തിയ ആരും ഇവിടെ നിന്നും നിധിയുമായി പോയിട്ടില്ല. മാത്രമല്ല പലര്‍ക്കും മരണം സംഭവിക്കുയും ചെയ്തു. പല മരണങ്ങളും കാരണമെന്തെന്ന് കണ്ടെത്താനാവാത്ത വിധം നിഗൂഢതകളും സങ്കീര്‍ണ്ണതകളും നിറഞ്ഞതുമായിരുന്നു. അതുകൊണ്ടു തന്നെ തടാകത്തിലെ നിധി ആരും തട്ടിയെടുക്കാതിരിക്കുവാന്‍ ഇന്നും ഇവിടെ ആരോ കാവല്‍ നില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

സംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കൊട്ടാരം! വിചിത്രമാണ് ചരിത്രം<br />സംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കൊട്ടാരം! വിചിത്രമാണ് ചരിത്രം

വെള്ളത്തിനടയിൽ നിധി സൂക്ഷിക്കുന്ന തടാകം..കാവൽ നിൽക്കുന്ന യക്ഷന്മാർ..വിശേഷങ്ങളിങ്ങനെ!!<br />വെള്ളത്തിനടയിൽ നിധി സൂക്ഷിക്കുന്ന തടാകം..കാവൽ നിൽക്കുന്ന യക്ഷന്മാർ..വിശേഷങ്ങളിങ്ങനെ!!

ടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായി<br />ടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായി

കൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! വിചിത്ര വിശേഷങ്ങളുമായി ഷെഫ്ഷൗവീൻ<br />കൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! വിചിത്ര വിശേഷങ്ങളുമായി ഷെഫ്ഷൗവീൻ

Read more about: mystery history lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X