Search
  • Follow NativePlanet
Share
» » ബാംഗ്ലൂര്‍ ഒരു തടാക നഗരമായിരുന്നു!

ബാംഗ്ലൂര്‍ ഒരു തടാക നഗരമായിരുന്നു!

By Maneesh

96 ലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ബാംഗ്ലൂര്‍ എന്ന മഹനഗരം, അതിന്റെ വളര്‍ച്ചയ്ക്കിടെ നഷ്ടപ്പെടുത്തിയത് തടാക നഗരം എന്ന പേരാണ്. ഒരു കാലത്ത് നഗരത്തിലെ സുഖകരമായ കാലവസ്ഥയ്ക്ക് കാരണമായി തീര്‍ന്ന പല തടാകങ്ങളും ബാംഗ്ലൂരിന്റെ വികസനകുതിപ്പില്‍ നികന്ന് ഇല്ലാതെയായി.

1960ൽ എടുത്ത ഒരു കണക്ക് പ്രകാരം ബാംഗ്ലൂർ നഗരത്തിൽ 280ൽ അധികം തടാകങ്ങളും കുളങ്ങളും ഉണ്ടായിരുന്നു. മുപ്പത് വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും തടാകങ്ങളുടെ എണ്ണം കുറഞ്ഞ് 80ൽ ഒതുങ്ങി. ഇന്ന് വെറും 17 തടാകങ്ങൾ മാത്രമേ ബാംഗ്ലൂർ നഗരത്തിൽ അവശേഷിക്കുന്നുള്ളു. ചില എൻ ജി ഒ സംഘടനകളുടെ നിരന്തര ശ്രമങ്ങളുടെ ഫലമായി മാത്രമാണ് ഇവയെങ്കിലും ഇന്നും നില നിൽക്കുന്നത്.

ഒരു കാലത്ത് പ്രകൃതിഭംഗിക്ക് പേരുകേട്ട ബാംഗ്ലൂർ നഗരം പ്രകൃതിയെ കൈവിട്ട് തുടങ്ങിയിരിക്കുന്നു എന്നത് ദുഃഖകരമായ സത്യമാണ്. ബാംഗ്ലൂരിൽ വിവിധതരത്തിലുള്ള പക്ഷികൾ കാണാം. അവ നമ്മുടെ കണ്ണുകൾക്ക് കൗതുകമായി ഇവിടെ അവശേഷിക്കാൻ കാരണം ചില തടാകങ്ങൾ ഇപ്പോഴും ഉള്ളതുകൊണ്ട് മാത്രമാണ്.

പ്രകൃതിയോട് അനീതി കാണിച്ചാണ് ബാംഗ്ലൂരിലെ വികസന പ്രവർത്തനങ്ങൾ ഏറേയും നടന്നിട്ടുള്ളത്. നഗരത്തിലെ ചില പ്രധാന തടാകങ്ങൾ നികത്തിയാണ് ബസ്‌ സ്റ്റാൻഡും ഗോൾഫ് കോഴ്സുമൊക്കെ സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ബാംഗ്ലൂരിലെ സുന്ദരമായ കാലവസ്ഥയ്ക്ക് വ്യതിയാനം വന്നിരിക്കുകയാണ്.

എന്നിരുന്നാലും പ്രകൃതിസ്നേഹികൾക്ക് കുറച്ചെങ്കിലും ആശ്വസിക്കാൻ ചില തടാകങ്ങളെങ്കിലും നശിക്കാതെ നിൽക്കുന്നുണ്ട്. അവയൊക്കെ നശിക്കാതെ നിലനിർത്താൻ ഇനിയും ഏറെപ്രയത്നം ആവശ്യമാണ്. ബാംഗ്ലൂരിലെ, മനംകുളിർപ്പിക്കുന്ന ചില തടാകങ്ങൾ നമുക്ക് കാണാം.

ഉൽസൂർ തടാകം

ഉൽസൂർ തടാകം

ബാംഗ്ലൂരിലെ വലിയ തടാകങ്ങളിൽ ഒന്നായ ഉൽസൂർ തടാകം നഗരത്തിന്റെ കിഴക്ക് വശത്തായാണ് സ്ഥിതിചെയ്യുന്നത്. എം ജി റോഡിന് അടുത്തുള്ള ഉൽസൂർ എന്ന സ്ഥലത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത് അതിനാലാണ് ഈ തടാകത്തിന് ഉൽസൂർ തടാകം എന്ന് പേരുവന്നത്. 123 ഏക്കറോളം വിസ്തീർണം ഉണ്ടാകും ഈ തടകാത്തിന്.

സാങ്കി ടാങ്ക്

സാങ്കി ടാങ്ക്

ബാംഗ്ലൂർ നഗരത്തിന് കിഴക്ക് വശത്തായി, മല്ലേശ്വരത്തിനും സദാശിവ നഗറിനും ഇടയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഏകദേശം 37 ഏക്കറോളം വിസ്തൃതിയുണ്ടാകും ഈ തടാകത്തിന്. Photo Courtesy: Jobin Bosco

മഡിവാള തടാകം

മഡിവാള തടാകം

1.143 ചതുരശ്രകിലോമീറ്ററിൽ പരന്ന് കിടക്കുന്ന മഡിവാള തടാകം ബാംഗ്ലൂരിലെ മറ്റൊരു വലിയ തടാകമാണ്. ബി ടി എം ലേ ഔട്ടിന് സമീപത്തായിട്ടാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. നവംബർ ഡിസംബർ മാസങ്ങളിൽ ദേശടനപക്ഷികൾ സന്ദർശിക്കാറുള്ള തടാകമാണ് ഇത്. ഈ സമയത്ത് വന്നാൽ നിരവധി ഞാറപക്ഷികളെ കാണാം.

ഹെബ്ബാൾ തടാകം

ഹെബ്ബാൾ തടാകം

ബാംഗ്ലൂരിന്റെ വടക്ക് വശത്തായാണ് ഹെബ്ബാൾ തടാകം സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവെ 7ൽ ബെല്ലാരി റോഡും ഔട്ടർ റിംഗ് റോഡും വന്ന് ചേരുന്ന ഇടത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂർ നഗര സ്ഥപകനായ കേംപെ ഗൗഡ സ്ഥാപച്ച മൂന്ന് തടാകങ്ങളിൽ ഒന്നാണ് ഇത്.

ലാൽബാഗ് തടാകം

ലാൽബാഗ് തടാകം

ഒരു പക്ഷെ ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ തടാകം ഇതായിരിക്കും. ബാംഗ്ലൂരിൽ വിനോദയാത്രയ്ക്ക് വന്ന മിക്കാവാറും പേരും ഈ തടാകം സന്ദർശിച്ചിരിക്കും. കാരണം ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ പൂന്തോട്ടമായ ലാൽബാഗിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

ഹെസാരഘട്ട തടാകം

ഹെസാരഘട്ട തടാകം

ബാംഗ്ലൂരിന് 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മനുഷ്യ നിർമ്മിത തടാകമാണ് ഹെസാരെഘട്ട തടാകം. നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 1894ൽ ആണ് ഈ തടാകം പണിതത്

ബെലംദൂർ തടാകം

ബെലംദൂർ തടാകം

ബാംഗ്ലൂർ നഗരത്തിന് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ തടാകമാണ് ബാംഗ്ലൂരിലെ ഏറ്റവും വലിയ തടാകം. പായൽ നിറഞ്ഞ് കിടക്കുന്ന ഈ തടാകം നാശത്തിന്റെ വക്കിലാണ്.

വർത്തൂർ തടാകം

വർത്തൂർ തടാകം

445 ഏക്കറിലായി പരന്നുകിടക്കുന്ന വർത്തൂർ തടാകമാണ് ബാംഗ്ലൂരിലെ രണ്ടാമത്തെ വലിയ തടാകം. മാത്രമല്ല ബാംഗ്ലൂർ നഗരത്തിൽ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങളാൽ ഈ തടാകൻ അങ്ങേയറ്റം മലിനമായിരിക്കുകയാണ്.

അഗാര തടാകം

അഗാര തടാകം

ബാംഗ്ലൂർ എച്ച് എസ് ആർ ലേ ഔട്ടിന് അടുത്തുള്ള അഗാര ഗ്രാമത്തിൽ ആണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഈ തടാക തീരത്ത് ഉദയാസ്തമയങ്ങൾ കാണാൻ ധാരാളം പേർ എത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X