Search
  • Follow NativePlanet
Share
» »ട്രെൻഡിനനുസരിച്ച് ഇനി യാത്ര പോകാം

ട്രെൻഡിനനുസരിച്ച് ഇനി യാത്ര പോകാം

ഈ അടുത്ത കാലത്തായി നമ്മുടെ നാട്ടിൽ കയറി വന്ന കുറച്ചു ട്രാവൽ ട്രെൻഡുകൾ പരിചയപ്പെടാം....

ഓരോ നിമിഷവും മാറി വരുന്ന ട്രെൻഡുകളനുസരിച്ച് ജീവിക്കുവാൻ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഏറ്റവും പുതിയ ട്രെൻഡുകള്‍ ജീവിതത്തിലേക്ക് കൊണ്ടുവരുമ്പോളും യാത്രകൾ എപ്പോഴും പഴയ മോഡൽ തന്നെയായിരിക്കും മിക്കവരും പിന്തുടരുക. കാലം മാറിയതനുസരിച്ച് യാത്രയിൽ കുറേ ട്രെൻഡുകളും വന്നിട്ടുണ്ട്. ഇതാ ഈ അടുത്ത കാലത്തായി നമ്മുടെ നാട്ടിൽ കയറി വന്ന കുറച്ചു ട്രാവൽ ട്രെൻഡുകൾ പരിചയപ്പെടാം...

സോളോ ട്രാവൽ

സോളോ ട്രാവൽ

ഒരു കാല്തത് കൂട്ടുകാരോടും കുടുംബത്തോടും ഒപ്പമുള്ള യാത്രകളായിരുന്നു ഉണ്ടായിരുന്നത്. കാലം പോയപ്പോൾ തിരക്കുകൾ കൂടി. സ്വന്തം കാര്യം നോക്കി സൗകര്യത്തിനനുസരിച്ച്, ഒരെതിർപ്പുമില്ലാതെ പോകുവാൻ കൂട്ടംകൂടിയുള്ള യാത്രയേക്കാൾ മെച്ചം തനിച്ചുള്ള യാത്രകളായി മാറി. സ്വന്തം ടേസ്റ്റിനും ഇഷ്ടങ്ങൾക്കും അനുസരിച്ച് തനിയെ പോകുന്ന യാത്രകൾ സോളോ ട്രിപ്പെന്നാണ് അറിയപ്പെടുന്നത്. മറ്റാരുടെയും സൗകര്യങ്ങൾക്കു കാത്തു നിൽക്കാതെ ഇഷ്ടംപോലെ സമയമെടുത്ത് യാത്ര ചെയ്യാം എന്നതാണ് ഇതിൻറെ പ്രധാന മെച്ചം. എവിടേക്ക് വേണമെങ്കിലും പോകാമെങ്കിലും
ഹംപി, ഋഷികേശ്, ഹരിദ്വാർ, ഉദയ്പൂർ, സിക്കിം, തുടങ്ങിയ ഇടങ്ങളാണ് സോളോ ട്രാവലേഴ്സിന്റെ പ്രിയപ്പെട്ട സ്ഥലങ്ങൾ.

ലോങ് വീക്കെൻഡ് യാത്രകൾ

ലോങ് വീക്കെൻഡ് യാത്രകൾ

അടുപ്പിച്ച് ഒരു മൂന്നു നാല് ദിവസം അവധി കിട്ടിയാൽ വീട്ടിലേക്ക് പോകുന്ന പതിവൊക്കെ പണ്ടായിരുന്നു. ഇന്ന് ലോങ് വീക്കെൻഡുകളൊക്കെ കാലേക്കൂട്ടി കാത്തിരുന്ന് കണ്ടുപിടിച്ച് കിടിലൻ ട്രിപ്പ് പോകുന്നതാണ് പുതിയ ട്രെൻഡ്. ലീവൊക്കെ കിട്ടി കൂട്ടുകാരോടൊപ്പം പോകാനുള്ള പ്ലാൻ വർക്കൗട്ട് ചെയ്യുന്നത് ലോങ് വീക്കെൻഡുകളിലാണ്. റോഡ് ട്രിപ്പു മുതൽ ട്രക്കിങ്ങ്, വടക്കു കിഴക്കൻ ഇന്ത്യയിലേക്കുള്ള യാത്രകൾ, ബീച്ച് ടൂറിസം, എന്തിനധികം ലഡാക്കിൽ വരെ പോയി വരാൻ ചിലർക്ക് ഒരു ലോങ് വീക്കെൻഡ് മതി. ഗോവ, ഗോകർണ്ണ, ആസാം, ചിറാപുഞ്ചി, ലഡാക്ക, സ്പിതി വാലി തുടങ്ങിയ ഇടങ്ങള്‍ ലോങ് വീക്കെന്‍ഡ് ട്രിപ്പുകൾക്ക് തിരഞ്ഞെടുക്കാം.

ഉത്തരവാദിത്വ ടൂറിസം

ഉത്തരവാദിത്വ ടൂറിസം

വെറുതോ യാത്ര പോയി കുറേയിടങ്ങൾ കണ്ട് തിരികെ വരുന്ന പ്ലാനുകളൊക്കെ മാറി. ഇപ്പോൾ ചില പ്രത്യേക ലക്ഷ്യങ്ങളും തീമുകളുമൊക്കെയായി യാത്ര ചെയ്യുന്നവർ ഒരുപാടുണ്ട്. ഒരു നല്ല ലക്ഷ്യത്തിനായി യാത്ര ചെയ്യുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുവാനും പ്രതൃതി സംരക്ഷണവും ഒക്കെ മിക്കപ്പോഴും യാത്രകൾക്ക് ആവേശം പകരുന്ന തീമുകളാണ്. അത് കൂടാതെ പോകുന്ന ഇടങ്ങൾ തങ്ങളാൽ കഴിയുന്ന വിധം സംരക്ഷിക്കുവാനും ശ്രമിച്ചാൽ ഉത്തരവാദിത്വ ടൂറിസത്തിന്റെ ലക്ഷ്യങ്ങളിലേക്കെത്താം.

സമയപരിധിയില്ലാതെ

സമയപരിധിയില്ലാതെ

പണ്ടൊക്കെ ഒരു യാത്ര പോകണമെങ്കിൽ കൃത്യം പ്ലാൻ തയ്യാറാക്കി ഓരോ ദിവസവും എവിടെയൊക്കെ കാണണം എന്നൊക്കെ തീരുമാനിച്ചായിരിക്കും പോവുക. എന്നാൽ പുതിയ ട്രെൻഡിന് അടിമുടി മാറ്റമുണ്ട് .

തേടിപ്പിടിച്ച സ്ഥലങ്ങളിലേക്ക്

തേടിപ്പിടിച്ച സ്ഥലങ്ങളിലേക്ക്

സോഷ്യൽമീഡിയയിലൂടെയും മറ്റും ഹിറ്റായ ഇടങ്ങൾ തേടിയായിരുന്നു കുറേക്കാലം ആളുകളുടെ യാത്ര. എന്നാൽ ആ ട്രെൻഡിനും പതിയെ മാറ്റം വന്നിരിക്കുകയാണ്. അധികമാരും തിരഞ്ഞെടുക്കാത്ത. അല്ലെങ്കിൽ പോകാത്ത. സ‍ഞ്ചാരികളുടെ ബഹളമോ തിരക്കോ ഒന്നുമില്ലാത്ത ഇടങ്ങളാണ് ഇപ്പോൾ ആളുകൾക്ക് പ്രിയം. പേരറിയാത്ത കാടുകളും ഓഫ് ബീറ്റ് ട്രക്കിങ്ങ് ഡെസ്റ്റിനേഷനുകളും കാടിനുള്ളിലെ ഇടങ്ങളുമെല്ലാം ഇങ്ങനെ ആളുകൾ തിരഞ്ഞ് ചെല്ലുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+