» »മലദൈവങ്ങള്‍ പൊന്നുസൂക്ഷിക്കുന്ന വശ്യഭൂമി

മലദൈവങ്ങള്‍ പൊന്നുസൂക്ഷിക്കുന്ന വശ്യഭൂമി

Written By:

ചുറ്റിലും വേനല്‍ കത്തിപ്പടരുമ്പോള്‍ കുളിരു തേടി ഒരു യാത്രയായാലോ...മലകയറി കുളിരിനെക്കൂടെക്കൂട്ടി ഒരു ദിനം മുഴുവനും ഇവിടെ ചെലവഴിക്കാം. നഗരത്തിന്റെ തിക്കിലും തിരക്കിലും നിന്ന് ഓടിയെത്തി ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ച് തേയിലക്കാടുകളും പുല്‍മേടുകളും താണ്ടിയെത്തുന്ന പൊന്‍മുടിയെന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചറിയാം...

പൊന്‍മുടി-മലദൈവങ്ങള്‍ പൊന്നുസൂക്ഷിക്കുന്നയിടം

പൊന്‍മുടി-മലദൈവങ്ങള്‍ പൊന്നുസൂക്ഷിക്കുന്നയിടം

തിരുവനന്തപുരത്തെ കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്നാണ് പൊന്‍മുടി. മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന ഇടമെന്ന നിലയില്‍ വിശ്വാസമുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ആദിമ നിവാസികളായ കാണിവിഭാഗത്തില്‍ പെട്ട ആളുകളാണ് ഈ വിശ്വാസത്തിനു പിന്നില്‍. എന്നാല്‍ ശാസ്ത്രകാരന്‍മാരുടെ വിശദീകരണം അനുസരിച്ച് പണ്ട് ഇവിടെ പണ്ട് ബുദ്ധ-ജൈന സംസ്‌കാരമാണത്രെ നിലനിന്നിരുന്നത്. ഇവര്‍ തങ്ങളുടെ ദേവന്‍മാരെ പൊന്നെയിര് ദേവന്‍, പൊന്നെയിര്‍ കോന്‍ എന്നിങ്ങനെയൊക്കെയാണ് വിളിച്ചിരുന്നത്.അതില്‍ നിന്നാണ് പൊന്‍മുടിയെന്ന പേരു രൂപപ്പെട്ടു വന്നതത്രെ.

PC:Navaneeth Krishnan S

വര്‍ഷം മുഴുവന്‍ മൂടല്‍ മഞ്ഞുനിറഞ്ഞ ഇടം

വര്‍ഷം മുഴുവന്‍ മൂടല്‍ മഞ്ഞുനിറഞ്ഞ ഇടം

പശ്ചിമഘട്ടം മലനിരകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന പൊന്‍മുടിയില്‍ ഏതു കൊടും ചൂടിലും കുളിരു പകരുന്ന കാലാവസ്ഥയാണുള്ളത്. ഇവിടെ വര്‍ഷത്തില്‍ എല്ലാ സമയവും തണുപ്പും കോടമഞ്ഞും അനുഭവപ്പെടുമത്രെ. അതുകൊണ്ടുതന്നെ ഫെബ്രുവരി മുതല്‍ മേയ വരെയുള്ള സമയങ്ങളിലാണ് ഇവിടെ കൂടുതല്‍ സന്ദര്‍ശകരെത്താറുള്ളത്.

PC:Rinijahan

കാഴ്ചയുടെ പൂരസദ്യ

കാഴ്ചയുടെ പൂരസദ്യ

കാഴ്ചകളുടെ ഒരു പൂരസദ്യ തന്നെയാണ് പൊന്‍മുടി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നും യാത്ര തുടങ്ങുമ്പോള്‍ കല്ലാര്‍ എന്ന സ്ഥലമാണ് പൊന്‍മുടിയുടെ കവാടം. ഇവിടെ നിന്നുതന്നെയാണ് അതിശയിപ്പിക്കുന്ന കാഴ്ചകളുടെ ആരംഭവും. വളഞ്ഞും പുളഞ്ഞും പോകുന്ന 22 ഹെയര്‍പിന്‍ വളവുകളാണ് ഇതിന്റെ വലിയ ആകര്‍ഷണം. മുന്നോട്ടു കുതിക്കുമ്പോല്‍ തേയിലക്കാടുകളും പുല്‍മേടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കാഴ്ചയുടെ വസന്തം തന്നെയാണ് തീര്‍ക്കുന്നത്.

PC:Darshika28

ഇവ കണ്ടില്ലേല്‍ പിന്നെന്തു പൊന്‍മുടി

ഇവ കണ്ടില്ലേല്‍ പിന്നെന്തു പൊന്‍മുടി

പൊന്‍മുടിയിലെ പ്രധാന കാഴ്ചകളാണ് സുവര്‍ണ താഴ്വര (ഗോള്‍ഡന്‍ വാലി), പേപ്പാറ വന്യജീവി സങ്കേതം, മിനി സൂ എന്നിവയാണ് പൊന്‍മുടിയിലെ പ്രധാന കാഴ്ചകള്‍. പശ്ചിമഘട്ട മലനിരകളിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍ കൂടം പൊന്‍മുടിക്കടുത്താണ്. സമുദ്രനിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയിലേക്ക് സാഹസികര്‍ക്ക് ട്രക്കിംഗ് നടത്താന്‍ അവസരമുണ്ട്. നിരവധി ഔഷധസസ്യങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന ജന്തുജീവജാലങ്ങളുടെയും കലവറയാണ് പൊന്‍മുടി. കല്ലാറില്‍ സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടമാണ് മറ്റൊരു ആകര്‍ഷണം. മഴ തുടങ്ങിയാല്‍ ഉറവപൊട്ടിയെന്നവണ്ണം അവിടവിടെ കാണുന്ന ചെറുവെള്ളച്ചാട്ടങ്ങളും കൈതോടുകളും പൊന്‍മുടി കാഴ്ചകളെ ആകര്‍ഷകമാക്കുന്നു. കാഴ്ചകള്‍ക്കൊപ്പം ആയുര്‍വേദ ചികില്‍സകള്‍ കൊണ്ടും പ്രശസ്തമാണ് പൊന്‍മുടി.

PC:Shishirdasika

രാജകുടുംബത്തിന്റെ സ്വത്ത്

രാജകുടുംബത്തിന്റെ സ്വത്ത്

ഒരു കാലത്ത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലുള്ള സ്ഥലമായിരുന്നുവത്രെ പൊന്‍മുടി.ഇവിടെ വേനല്‍ക്കാല വസതികള്‍ അവരാണ് ആദ്യം നിര്‍മ്മിക്കുന്നത്.വേട്ടയാടുവാനും നഗരത്തിന്റെ ചൂടില്‍ നിന്നു രക്ഷപെടുവാനുമൊക്കെയായാണ് ഇവര്‍ ഇവിടെ വന്നിരുന്നത്. എന്നാല്‍ അന്ന അവര്‍ നിര്‍മ്മിച്ച കെട്ടിടങ്ങളുടെ അവശിഷ്ടം മാത്രമേ ഇവിടെ ഇപ്പോഴുള്ളൂ. ഇപ്പോള്‍ സൈനികപരമായി ഏറെ പ്രധാനപ്പെട്ട ഇടമായി പൊന്‍മുടി മാറിക്കഴിഞ്ഞിരിക്കുന്നു.

PC:Razer0007

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റര്‍ അകലെയാണ് പൊന്‍മുടി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം-നെടുമങ്ങാട്-വിതുര-കല്ലാര്‍ വഴിയാണ് പൊന്‍മുടിയിലെത്തുക.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...