» »അഗസ്റ്റസ് സീസറിന്റെ കാലത്തെ നാണയങ്ങള്‍ ലഭിച്ച ഇന്ത്യയിലെ പുരാവസ്തുകേന്ദ്രം

അഗസ്റ്റസ് സീസറിന്റെ കാലത്തെ നാണയങ്ങള്‍ ലഭിച്ച ഇന്ത്യയിലെ പുരാവസ്തുകേന്ദ്രം

Written By: Elizabath Joseph

ചരിത്രത്തിന്റെ അടിത്തട്ടുകളിലേക്ക് സഞ്ചരിക്കാന്‍ താല്പര്യമുള്ളവര്‍ ഒരുപാടുണ്ട് നമ്മുടെ ഇടയില്‍. അത്തരക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ള സ്ഥലങ്ങളാണ് പുരാവസ്തു ഖനന കേന്ദ്രങ്ങളും പഴയകാല നിര്‍മ്മിതികളും ഒക്കെ. ഇത്തരം സ്ഥലങ്ങളില്‍ നിന്നും ചരിത്രത്തെ സൂചിപ്പിക്കുന്ന ഒത്തിരി കാര്യങ്ങള്‍ അറിയാനും പഠിക്കാനും സാധിക്കും. അങ്ങനെ ചരിത്രത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ഒരിടമാണ് കര്‍ണ്ണാടകയിലെ പ്രശസ്തമായ ചിത്രദുര്‍ഗ്ഗ കോട്ടയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചന്ദ്രവല്ലി.
ചരിത്രപ്രേമികള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ചന്ദ്രവല്ലി എന്ന ആര്‍ക്കിയോളജിക്കല്‍ സൈറ്റിന്റെ വിശേഷങ്ങള്‍...

വിജയനഗര രാജാക്കന്‍മാര്‍ മുതല്‍ സീസര്‍ വരെ

വിജയനഗര രാജാക്കന്‍മാര്‍ മുതല്‍ സീസര്‍ വരെ

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു ഗവേഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് ചിത്രദുര്‍ഗ്ഗയില്‍ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ചന്ദ്രവല്ലി. വിജയനഗരം, ഹൊയ്‌സാല, ഡെനാറി, അഗസ്റ്റസ് സീസര്‍ കൂടാതെ ചൈനയിലെ ചക്രവര്‍ത്തി വുടി തുടങ്ങിയവരുടെ കാലത്തുള്ള ചരിത്ര അവശിഷ്ടങ്ങള്‍ ഇവിടെ നിന്നും ഖനനത്തില്‍ കിട്ടിയിട്ടുണ്ട്.

PC:Bhat.veeresh

ഇരുമ്പ് യുഗം മുതല്‍

ഇരുമ്പ് യുഗം മുതല്‍

ആദിമമനുഷ്യന്‍ ആയുധ നിര്‍മ്മാണത്തിന് ഇരുമ്പ് ഉപയോഗിച്ച് തുടങ്ങിയ കാലത്തോളം ചിത്രദുര്‍ഗ്ഗയ്ക്ക് പഴക്കമുണ്ടെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. മണ്ണുകൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍, പെയിന്റു ചെയ്ത ബൗളുകള്‍, നാണയങ്ങള്‍ തുടങ്ങിയവ ഇവിടെ നടത്തിയ ഖനനത്തിന്റെ ഫലമായി ലഭിച്ചിട്ടുണ്ട്. ഒരു കാലത്ത് ഇവിടെ നിലനിന്നിരുന്ന സമൃദ്ധമായ ചരിത്രത്തിന്റെ ശേഷിപ്പുകളാണ് ഇവയെന്നാണ് പറയപ്പെടുന്നത്.

PC:Chaoborus

 മൂന്നു കുന്നുകള്‍ ചേര്‍ന്നുണ്ടായ ഇടം

മൂന്നു കുന്നുകള്‍ ചേര്‍ന്നുണ്ടായ ഇടം

ചന്ദ്രവല്ലി ആദ്യകാലങ്ങളില്‍ ചന്ദ്രവതി എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്. ചന്ദ്രന്റെ രൂപമുള്ളവള്‍ എന്നാണ് ഇതിന് അര്‍ഥം. ഈ സ്ഥലത്തിന് ഇങ്ങനെ ഒരു പേരു വന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. മൂന്നു മലകള്‍ ചേരുന്ന ഭാഗത്തായാണത്രെ ഇവിടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ്ട് ഇവിടം ചന്ദ്രന്റെ ആകൃതിയിലാണുള്ളത്. ചിത്രദുര്‍ഗ്ഗ, കിരബനക്കല്ല്, ചോലഗുഡ്ഡ എന്നിവയാണ് ആ മൂന്ന് കുന്നുകള്‍.
കൂടാതെ ഇവിടം ഭരിച്ചിരുന്ന രാജാവിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലപ്പേര് ഉണ്ടായത് എന്നും ഒരു വാദമുണ്ട്.

PC: Bhat.veeresh

ചന്ദ്രവല്ലി ഗുഹാ ക്ഷേത്രം

ചന്ദ്രവല്ലി ഗുഹാ ക്ഷേത്രം

സമുദ്രനിരപ്പില്‍ നിന്നും 80 അടി ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഗുഹാ ക്ഷേത്രം ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും നിറഞ്ഞ ഒരിടമാണെന്നാണ് വിശ്വസിക്കുന്നത്. പൂര്‍ണ്ണമായും ഇരുട്ടു നിറഞ്ഞ ഈ ഗുഹാക്ഷേത്രം ഒരു ടോര്‍ച്ചിന്റെ സഹായത്തേടെ മാത്രമേ കണ്ടുതീര്‍ക്കാന്‍ സാധിക്കൂ. ക്ഷേത്രത്തിന്റെ നിര്‍മ്മാണവും രൂപവും വിലയിരുത്തിയാല്‍ സന്യാസികള്‍ക്കും മറ്റും ധ്യാനിക്കാനായി നിര്‍മ്മിച്ചവയാണ് ഇവയെന്നാണ് പറയപ്പെടുന്നത്. വെളിച്ചം തീരെ കടക്കാത്ത സ്ഥലമാണെങ്കിലും കുളിര്‍കാറ്റിന്റെ സാന്നിധ്യം ഇവിടെ അനുഭവിച്ചറിയാന്‍ സാധിക്കും.

PC:Nikhil0000711

ശിവലിംഗവും സന്ദര്‍ശകര്‍ക്കുള്ള മുറിയും

ശിവലിംഗവും സന്ദര്‍ശകര്‍ക്കുള്ള മുറിയും

ഗുഹയുടെ ഉള്ളിലായി ഒരു ശിവലിംഗം സ്ഥാപിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. കൂടാതെ ഇതിനുള്ളില്‍ തന്നെ സന്ദര്‍ശകര്‍ക്കായി ഒരു മുറിയും ഉണ്ട്. ലൈബ്രറി, പൂജാമുറി, കിടപ്പുമുറി തുടങ്ങിയ എല്ലാം ഇതിനുള്ളില്‍ സജ്ജീകരിച്ചിരിക്കുന്നു.

PC:1694

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിത സ്മാരകമായാണ് ചന്ത്രവല്ലി ഗുഹകള്‍ സംരക്ഷിക്കപ്പെടുന്നത്.

PC: Wikipedia

ബെംഗളുരുവില്‍ നിന്നും

ബെംഗളുരുവില്‍ നിന്നും

ബെംഗളുരുവില്‍ നിന്നും ചന്ദ്രശിലയിലേക്ക് 200 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും ആ സ്ഥലം വഴി കടന്നു പോകുന്ന ട്രയിനുകള്‍ ഉണ്ട്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...