Search
  • Follow NativePlanet
Share
» »ഇരിങ്ങോള്‍ കാവ്: ഇത് പട്ടണനടുവിലെ കാനന ക്ഷേത്രം

ഇരിങ്ങോള്‍ കാവ്: ഇത് പട്ടണനടുവിലെ കാനന ക്ഷേത്രം

By Elizabath

നഗരത്തിനു നടുക്ക് പ്രകൃതിയുടെ വരദാനം പോലെ കാടിനുള്ളിലേക്ക് കയറി നില്‍ക്കുന്ന ഒരു ക്ഷേത്രം.

ജൈവവൈവിധ്യത്തിന്റെ ഉത്തമ മാതൃകയായി വാഴ്ത്തപ്പെടുന്ന പെരുമ്പാവൂരിന് സമീപമുള്ള ഇരിങ്ങോള്‍ കാവിന്റെ വിശേഷങ്ങളും പ്രത്യേകതകളും പറഞ്ഞാല്‍ തീരുന്നതല്ല. വള്ളികളും മരങ്ങളും പടര്ന്ന പന്തലിച്ച കിടക്കുന്ന കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നായ ഇരിങ്ങോള്‍ കാവിന്റെ വിശേഷങ്ങള്‍.

പരശുരാമന്‍ സ്ഥാപിച്ച കാവ്

പരശുരാമന്‍ സ്ഥാപിച്ച കാവ്

പ്രാദേശികമായ വിശ്വാസങ്ങളും ഹിന്ദു ഐതിഹ്യങ്ങളും അനുസരിച്ച പരശുരാമന്‍ സ്ഥാപിച്ച കാവാണ് ഇരിങ്ങോള്‍ എന്നാണ് വിശ്വാസം. പരശുരാമന്റെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നുകൂടിയാണിത്.

PC:Ranjithsiji

 2700 കൊല്ലം പഴക്കം

2700 കൊല്ലം പഴക്കം

ഇരിങ്ങോള്‍ കാവിന്റെ പഴക്കം കണക്കാക്കുകയാണെങ്കില്‍ ആരെയും അമ്പരപ്പിക്കുന്ന പഴക്കം ഇതിനുണ്ട്. പണ്ടുകാലത്തെ മാത്രമല്ല, ഇപ്പോഴത്തെ ജനങ്ങളും പുണ്യസ്ഥലമായി കണക്കാക്കുന്ന ഇരിങ്ങോള്‍ കാവിന് 2746 വര്‍ഷത്തിലധികം പഴക്കമുമുണ്ടെന്നാണ് കരുതപ്പെടുന്നത്.

PC:Ranjithsiji

പുരാണത്തിലെ ഇരിങ്ങോള്‍

പുരാണത്തിലെ ഇരിങ്ങോള്‍

ചരിത്രരേഖകളില്‍ ഇരിങ്ങോളിന്റെ ഐതിഹ്യത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പുരാണങ്ങളില്‍ ഈ സ്ഥലത്തെക്കുറിച്ച് പറയുന്നുണ്ട്.

PC:Ranjithsiji

കംസനും ഇരിങ്ങോളും

കംസനും ഇരിങ്ങോളും

ഇരിങ്ങോളിന്റെ ഐതിഹ്യം കംസനുമായി ബന്ധപ്പെട്ടതാണ്. വസുദേവരുടെയും ദേവകിയുടെയും പുത്രന്‍ തന്റെ വധക്കുമെന്ന് കംസന് അരുളിപ്പാടുണ്ടായത്രെ. തുടര്‍ന്ന കംസന്‍ അവരെ കാരാഗ്രഹത്തിലടക്കുകയും അരുളിപ്പാടിന് വിരുദ്ധമായി അവര്‍ക്ക് ഒരു പുത്രി ജനിക്കുകയും ചെയ്തു. പുത്രനു പകരം പുത്രി വന്നിട്ടും കംസന്‍ ആ കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചുവത്രെ. ശ്രമത്തിനിടയില്‍ കുട്ടി വവുതിമാറി ആകാശത്തേക്ക് ഉയര്‍ന്ന് നക്ഷത്രം പോലെ തിളങ്ങിയത്രെ. പിന്നീട് ആ വെളിച്ചം വീണ സ്ഥലത്ത് ഭഗവതി വസിച്ചു എന്നാണ് വിശ്വാസം.

PC:Ranjithsiji

തൃണബിന്ദു മഹര്‍ഷി വസിച്ചയിടം

തൃണബിന്ദു മഹര്‍ഷി വസിച്ചയിടം

തൃണബിന്ദു മഹര്‍ഷി എന്ന പ്രഗത്ഭനായ മഹര്‍ഷി കുടില്‍കെട്ടി താമസിച്ചിരുന്നയിടം എന്ന പ്രത്യേകതയും ഈ സ്ഥലത്തിനുണ്ട്.

PC:Ranjithsiji

മരം വരമാണെന്ന് തിരിച്ചറിഞ്ഞവര്‍

മരം വരമാണെന്ന് തിരിച്ചറിഞ്ഞവര്‍

മരം വരമാണെന്നും മരം നശിപ്പിച്ചാല്‍ പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമല്ലന്നും കരുതുന്ന നാട്ടുകാരും കുടുംബക്കാരുമാണ് ഇരിങ്ങോള്‍ കാവിന്റെ നന്‍മ.

PC:Ranjithsiji

ദൈവാംശമുള്ള മരങ്ങള്‍

ദൈവാംശമുള്ള മരങ്ങള്‍

കാവിലെ മരങ്ങളില്‍ ദൈവാംശം ഉണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇവിടുത്തെ മരങ്ങള്‍ മുറിക്കുകയോ നിലത്തു കിടക്കുന്ന മരങ്ങള്‍ എടുക്കുകയോ ചെയ്യാറില്ല.

PC:Ranjithsiji

50 ഏക്കര്‍ വനം

50 ഏക്കര്‍ വനം

ഏകദേശം 50 ഏക്കറോളം സ്ഥലത്തായാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. ഇവിടെ അപൂര്‍വ്വങ്ങളായ വൃക്ഷങ്ങളും വള്ളികളും പക്ഷികളും ഉണ്ട്. കൂടാതെ ഉരഗങ്ങളും പ്രാണികളും ഉഭയജീവികളും ഇവിടെയുണ്ട്.

PC:Ranjithsiji

വിവാഹം നടത്താത്ത ക്ഷേത്രം

വിവാഹം നടത്താത്ത ക്ഷേത്രം

വിവാഹം, കെട്ടുനിറ, രാമായണ പാരായണം തുടങ്ങിയ ചടങ്ങുകള്‍ ഇരിങ്ങോള്‍ കാവില്‍ നടത്താറില്ല. മാത്രമല്ല, സുഗന്ധ പുഷ്പങ്ങള്‍ ചൂടിയിരിക്കുന്ന സ്ത്രീകളെ ഇവിടെ പ്രവേശിപ്പിക്കാന്‍ അനുവദിക്കാറുമില്ല.

PC:Ranjithsiji

മൂന്ന് ഭാവങ്ങളുള്ള ദേവി

മൂന്ന് ഭാവങ്ങളുള്ള ദേവി

രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മൂന്ന ഭാവങ്ങളിലാണ് ദേവി കാണപ്പെടുന്നത്. സരസ്വതി, വനദുര്‍ഗ്ഗ, ഭദ്രകാളി എന്നിവയാണ് ഭാവങ്ങള്‍.

PC:Ranjithsiji

മ്യൂസിയവും പാര്‍ക്കും

മ്യൂസിയവും പാര്‍ക്കും

കുടുംബവുമായി എത്തുന്നവര്‍ക്ക് സമയം ചെലവഴിക്കാന്‍ മ്യൂസിയവും കുട്ടികള്‍ക്കായി പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ പ്രവേശിക്കാന്‍ കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്ക് 20 രൂപയുമാണ് നിരക്ക്.

PC:Manojk

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലുവാ-മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിലാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരില്‍ നിന്നും 4 കിലോമീറ്റാണ് കാവിലേക്കുള്ള ദൂരം. കുന്നത്തുനാട് താലൂക്കിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

20 കിലോമീറ്റര്‍ അകലെയുള്ള ആലുവയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. നെടുമ്പാശ്ശേരി 17 കിലോമീറ്റര്‍ അകലെയാണ്.

Read more about: temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more