» »ആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്ര

ആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്ര

Written By: Elizabath Joseph

ഓറഞ്ചുണ്ട്..ആപ്പിളുണ്ട്..കാബേജും പാഷന്‍ഫ്രൂട്ടുമുണ്ട്.. ഇത് കേള്‍ക്കുമ്പോള്‍ ഹിമാചലിലോ കാശ്മീരിലോ ഒക്കെയാണെന്നു തോന്നിയാലും തെറ്റുപറയാനാവില്ല. പക്ഷേ...ഇതൊക്കെയും നമ്മുടെ സ്വന്തം കാന്തല്ലൂരിന്റെ കാഴ്ചകള്‍ ആണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. മൂന്നാറില്‍ നിന്നും ഒത്തിരി അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന കാന്തല്ലൂര്‍ എന്ന മനോഹര സ്ഥലം സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇനിയും എത്തിയിട്ടില്ല എന്നതാണ് സത്യം. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന കാന്തല്ലൂരിന്റെ വിശേഷങ്ങള്‍ അറിയാം...

എവിടെയാണ് കാന്തല്ലൂര്‍

എവിടെയാണ് കാന്തല്ലൂര്‍

ഇടുക്കി ജില്ലയില്‍ ദേവികുളം താലുക്കില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കാന്തല്ലൂര്‍. മൂന്നാറില്‍ നിന്നും ഗുണ്ടുമലൈ-കോവില്‍ക്കടവ് വഴി 49 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാല്‍ കാന്തല്ലൂരിലെത്താന്‍ സാധിക്കും.

മലകള്‍ അതിര്‍ത്തി കാക്കുന്ന ഗ്രാമം

മലകള്‍ അതിര്‍ത്തി കാക്കുന്ന ഗ്രാമം

ഇടുക്കിയിലെ വെറും ഒരു ഗ്രാമം എന്നതിലുപരിയായി മലകള്‍ അതിര്‍ത്തി കാക്കുന്ന ഗ്രാമം എന്ന പേരായിരിക്കും കാന്തല്ലൂരിന് കൂടുതല്‍ യോജിക്കുക. കാരണം ചുറ്റോടുചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന മലകളാണ് കാന്തല്ലൂരിന് അതിര്‍ത്തി തീര്‍ക്കുന്നത്. കണ്ണന്‍ദേവന്‍ മലനിരകള്‍, വട്ടവട, മറയൂര്‍, കീഴന്തൂര്‍, കൊട്ടക്കമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് കാന്തല്ലൂരിനെ ചുറ്റി നില്‍ക്കുന്നത്.

PC:Jaseem Hamza

കേരളത്തിലെ ശൈത്യകാല കൃഷിത്തോട്ടം

കേരളത്തിലെ ശൈത്യകാല കൃഷിത്തോട്ടം

കേരളത്തില്‍ മറ്റെവിടെയും കാണാത്ത തരത്തിലുള്ള കൃഷിരീതികള്‍ പിന്തുടരുന്ന സ്ഥലമാണ് കാന്തല്ലൂര്‍. പാശ്ചാത്യ രാജ്യങ്ങളിലുള്ളതിന് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഇതിനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ ആപ്പിള്‍, പ്ലം, മാതളനാരങ്ങ, പീച്ച്, കോളിഫ്‌ളവര്‍, കാരറ്റ് തുടങ്ങിയവ ഇവിടെ വലിയ രീതിയില്‍ കൃഷി ചെയ്തുവരുന്നു. വട്ടവടയ്ക്ക് സമാനമായി മലഞ്ചെരിവുകള്‍ തട്ടതുട്ടുകളാക്കിയാണ് ഇവിടെ കൃഷി ചെയ്യുന്നത്.

PC: Dhruvarahjs

 കാന്തല്ലൂര്‍ ആപ്പിള്‍

കാന്തല്ലൂര്‍ ആപ്പിള്‍

കേരളത്തില്‍ ആപ്പിള്‍ വിളയുന്ന അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നാണ് കാന്തല്ലൂര്‍. എന്നാല്‍ ഇക്കാര്യം അറിയുന്നവര്‍ വളരെ ചുരുക്കമാണ്. എന്നാല്‍ കച്ചവടക്കാര്‍ക്കിടയില്‍ വലിയ ഡിമാന്റുള്ളവയാണ് മറയൂരിലെ ആപ്പിളുകള്‍. എപ്പോള്‍ ഓതു സമയത്തെത്തിയാലും പാകമായ ആപ്പിളുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ആപ്പിള്‍ മരമെങ്കിലും കാണുവാന്‍ സാധിക്കും.
ചതുരാകൃതിയില്‍ കടുംചുവപ്പ് നിറത്തില്‍ ഇടത്തരം വലുപ്പത്തില്‍ വിളയുന്ന ആപ്പിളുകളാണിത്. ആഗസ്റ്റ് മാസത്തോടെയാണ് ഇവിടുത്തെ ആപ്പിളുകള്‍ വില്പനയ്ക്ക് തയ്യാറാവുന്നത്.

PC: ShajiA

പകരം വയ്ക്കാനില്ലാത്ത സ്ഥലം

പകരം വയ്ക്കാനില്ലാത്ത സ്ഥലം

പ്രകൃതി ഭംഗിയുടെ കാര്യത്തിലായാലും ഇവിടുത്തെ ആളുകളുടെയും ജീവിതങ്ങളുടെയും കാര്യത്തില്‍ ആയാലും പകരം വയ്ക്കാനില്ലാത്ത ഒരിടമാണ് കാന്തല്ലൂര്‍. വളഞ്ഞു പുളഞ്ഞ റോഡുകളും രാവിലെ പണിക്കു പോകുന്ന സാധാരണക്കാരായ ആളുകളും നന്നായി സംരക്ഷിക്കുന്ന കൃഷിഭൂമികളും മണ്ണിനെ പൊന്നായി കാണുന്ന ആളുകളുമെല്ലാം ചേരുന്ന ഇവിടെ കേരളത്തിലെ മറ്റൊരു സ്ഥലത്തിനും പകരം വയ്ക്കാനില്ലാത്ത വിധം മനോഹരമാണ് എന്നതില്‍ സംശയമില്ല.

PC:Deepa Chandran2014

ലാളിത്യത്തിന്റ മറ്റൊരു പേര്

ലാളിത്യത്തിന്റ മറ്റൊരു പേര്

നഗരത്തിന്റെ യാതൊരുവിധ തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത കാന്തല്ലൂര്‍ ഏരെ ശാന്തമായ ഒരിടമാണ്. ഗ്രാമീണതയുടെ വിശുദ്ധിയും നൈര്‍മല്യവുമാണ് ഇവിടെ കാണുവാന്‍ സാധിക്കുക.

PC:Rameshng

മറയൂര്‍ ശര്‍ക്കര

മറയൂര്‍ ശര്‍ക്കര

കാന്തല്ലൂരില്‍ എത്തുന്നവര്‍ ഒരിക്കലും നഷ്ടമാക്കാന്‍ പാടില്ലാത്ത കാഴ്ചകളില്‍ ഒന്നാണ് ഇവിടുത്തെ മറയൂര്‍ ശര്‍ക്കര നിര്‍മ്മാണം. കാന്തല്ലൂരിന് സമീപത്തുള്ള മറയൂര്‍ എന്ന സ്ഥലത്താണ് ശര്‍ക്കര നിര്‍മ്മിക്കുന്ന സ്ഥലങ്ങളുള്ളത്. ശര്‍ക്കര ഉണ്ടാക്കുന്ന ചെറിയ ചെറിയ സ്ഥലങ്ങളും കരിമ്പുപാടങ്ങളുമാണ് ഇവിടുത്തെ കാഴ്ചകള്‍.

PC:Ezhuttukari

മറയൂരെന്നാല്‍

മറയൂരെന്നാല്‍

കാന്തല്ലൂരിനടുത്തുള്ള മറയൂരും വിനോദസഞ്ചാര രംഗത്തേയ്ക്ക് കടന്നുവരുന്ന ഒരിടമാണ്. മറഞ്ഞിരിക്കുന്നവരുടെ ഊര് എന്നാണ് ഈ വാക്കിനര്‍ഥം.
പാണ്ഡ്യരാജാക്കന്‍മാരുടെ സേനയിലെ മറവര്‍ വിഭാഗത്തില്‍ പെട്ടവര്‍ കാടുകളില്‍ മറഞ്ഞിരുന്ന വഴിപോക്കരെ കൊള്ളയടിക്കുമായിരുന്നു. അങ്ങനെ മറവരുടെ ഊരില്‍ നിന്നോ മറഞ്ഞിരിക്കുന്നവരുടെ ഊരില്‍ നിന്നോവാണ് മറയൂരിന് ഈ പേരു ലഭിക്കുന്നത്.

PC: Wikipedia

Read more about: idukki travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...