» » പ്രേതസ്വപ്നങ്ങളില്‍ നിന്നും രക്ഷപെടാന്‍ ഈ ക്ഷേത്രത്തില്‍ പോകാം

പ്രേതസ്വപ്നങ്ങളില്‍ നിന്നും രക്ഷപെടാന്‍ ഈ ക്ഷേത്രത്തില്‍ പോകാം

Written By: Elizabath Joseph

സ്വപ്നങ്ങള്‍ കാണാത്തവരായി നമ്മളില്‍ ആരും കാണില്ല. പലപ്പോഴും നമ്മള്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത് പോലും സ്വപ്നങ്ങളുടെ അവസാനത്തിലായിരിക്കും എന്നതാണ് യാഥാര്‍ഥ്യം. ഉണര്‍ന്നിരിക്കുമ്പോള്‍ ചിന്തിക്കുന്ന കാര്യങ്ങളാണ് ഉറക്കത്തില്‍ സ്വപ്നത്തിന്റെ രൂപത്തില്‍ വരുന്നതെന്നും അതല്ല, നമ്മുടെ ഏറ്റവും വലിയ ആഗ്രഹങ്ങളാണ് സ്വപ്നമായി വരുന്നതെന്നും അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വപ്നങ്ങള്‍ കാണുന്നവരും ഉണ്ട്. അതില്‍ ഏറ്റവും കഠിനമായ സ്വപ്നങ്ങളാണ് പ്രേതങ്ങളെയും മരിച്ചവരെയും സ്വപ്നം കാണുന്നത്. ഉണരുമ്പോഴും മനസ്സില്‍ നില്‍ക്കുന്ന ഇത്തരം സ്വപ്നങ്ങള്‍ പിന്നീട് ഭയമാണ് സൃഷ്ടിക്കുക. എന്നാല്‍ ഭൂതപ്രേതങ്ങളെ സ്വപ്നം കാണുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ ഇത്തരം സ്വപ്നങ്ങള്‍ കാണുന്നതില്‍ നിന്നും മോചനം ലഭിക്കുമത്രെ.

 എവിടെയാണ് ഈ ക്ഷേത്രം?

എവിടെയാണ് ഈ ക്ഷേത്രം?

പാലക്കാട് നിന്നും ഏകദേശം 30 കിലോമീറ്റര്‍ അകലെയാണ് ചിറ്റിലഞ്ചേരി ഭഗവതി ക്ഷേത്രം അഥവാ ചെരുനെട്ടൂരി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദുസ്വപ്നങ്ങള്‍ കാണുന്നവരാണെങ്കില്‍

ദുസ്വപ്നങ്ങള്‍ കാണുന്നവരാണെങ്കില്‍

ഉറക്കത്തില്‍ സ്ഥിരമായി പ്രേതഭൂതങ്ങളെ സ്വപ്നം കാണുന്നവരാണ് എങ്കില്‍ ഈ ക്ഷേത്രം അതിനുള്ള പരിഹാരമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.

PC:Antonio de Pereda

താമസിക്കരുത് ഇവിടെ പോകാന്‍

താമസിക്കരുത് ഇവിടെ പോകാന്‍

മനസ്സിനെയും ചിന്തകളെയും സാരമായി ബാധിക്കുന്നവയാണ് ദുസ്വപ്നങ്ങള്‍. കുട്ടികളിലും മറ്റും ഇതുണ്ടാക്കുന്ന ഫലങ്ങള്‍ പ്രവചിക്കാന്‍ സാധിക്കാത്തതാകും. അതുകൊണ്ടുതന്നെ ഇത്തരം സ്വപ്നങ്ങളുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ എത്രയും വേഗം ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുക എന്നതാണ് പരിഹാരമെന്ന് വിശ്വാസികള്‍ പറയുന്നത്.

PC:Surjithctly -

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പാലക്കാട് നിന്നും രണ്ടു വഴികളാണ് ഈ ക്ഷേത്രത്തിലേക്കുള്ളത്. പാലക്കാട് നിന്ന് കണ്ണാടി-എരിമയൂര്‍ വഴിയും കിനാശ്ശേരി-വെമ്പാലൂര്‍ വഴിയും ഇവിടെ എത്താം

എരിമയൂര്‍വഴി

എരിമയൂര്‍വഴി

പാലക്കാട് നിന്നും കണ്ണാടി- എരിമയൂര്‍ വഴി ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെത്തുന്നതാണ് എളുപ്പം. കണ്ണാടി-കുലവന്‍മുക്ക്-വെള്ളപ്പാറ-ചിതളിപ്പലം-എരിമയൂര്‍-ത്രിപ്പല്ലൂര്‍ വഴി ഏകദേശം 30 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെ എത്താന്‍ സാധിക്കും. സാധാരണയില്‍ നിന്നും കുറഞ്ഞ ട്രാഫിക് ബ്ലോക്കാണ് ഇവിടുത്തെ പ്രത്യേകത.

കിനാശ്ശേരി-പരിപ്പന വഴി

കിനാശ്ശേരി-പരിപ്പന വഴി

പാലക്കാട് നിന്നും ഈ ക്ഷേത്രത്തിലേക്ക് എത്താനുള്ള അടുത്ത വഴിയാണ് പാലക്കാടു നിന്നും വടക്കുപാടം-എരുമയൂര്‍-മേലക്കോട് വഴി എത്തുന്നത്. 32.6 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. കൊടുവായൂര്‍-തൃപ്പലൂര്‍ റോഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.

തിരുമിറ്റിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം

തിരുമിറ്റിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം

ശിവനും വിഷ്ണുവിനും ഒരുപോലെ പ്രാധാന്യം വല്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുമിറ്റിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം.
ഉയ്യവന്തപെരുമാള്‍ ആണ് ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ. പാണ്ഡവന്മാരില്‍ ഒരാളായ അര്‍ജുനനാണ് ഇവിടുത്തെ മൂലപ്രതിഷ്ഠ നടത്തിയെതെന്നാണ് വിശ്വാസം. അര്‍ജുനനേക്കൂടാതെ യുധിഷ്ഠരനും ഭീമനും നകുലനും സഹദേവനും ഇവിടെ പ്രതിഷ്ഠ നടത്തിയെന്നാണ് പറയപ്പെടുന്നത്. നകുലനും സഹദേവനും കൂടി ഒറ്റ പ്രതിഷ്ഠയാണ് നടത്തിയത്.
പരശുരാമന്‍ പ്രതിഷ്ഠിച്ച ശിവനും പാണ്ഡവര്‍ പ്രതിഷ്ഠിച്ച നാല് വിഷ്ണു പ്രതിഷ്ഠകളും ചേര്‍ത്ത് അഞ്ച് പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്. അതിനാലാണ് ഈ ക്ഷേത്രം അഞ്ചുമൂര്‍ത്തി ക്ഷേത്രം എന്ന് അറിയപ്പെടുന്നത്.

PC:RajeshUnuppally

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ നിന്ന് 5 കിലോമീറ്റര്‍ തെക്ക് മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാലക്കാട് ഷോര്‍ണൂര്‍ കോഴിക്കോട് റെയില്‍പാത പട്ടാമ്പി വഴിയാണ് കടന്നു പോകുന്നത്.

പന്നിയൂരമ്പലം

പന്നിയൂരമ്പലം

പെരുന്തച്ചന്‍ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം എന്ന പേരില്‍ ഏറെ പ്രശസ്തമാണ് പാലക്കാട് ആനക്കര പന്നിയൂരില്‍ സ്ഥിതി ചെയ്യുന്ന വരാഹമൂര്‍ത്തി ക്ഷേത്രം.
ക്ഷേത്രത്തിനു മുന്നിലുള്ള മുഴക്കോലും ശ്രീകോവിലിന്റെ സമീപത്തെ കല്ലു പടവിനടിയിലുള്ള ഉളിയുടെ രൂപവും ചേര്‍ന്നു പറയുന്നതും ഈ കഥ തന്നെയാണ്. മാത്രമല്ല, കേരളത്തിലെ അപൂര്‍വ്വം വരാഹമൂര്‍ത്തി ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

PC: Krishnadasnaduvath

ഭൂമിദോഷമകലാന്‍

ഭൂമിദോഷമകലാന്‍

വരാഹമൂര്‍ത്തി ഭൂമീദോഷമകലാന്‍ വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ വരാഹമൂര്‍ത്തി ദോഷം അകറ്റുമെന്ന വിശ്വാസം ഭക്തര്‍ക്കിടയില്‍ പ്രബലമാണ്. നഷ്ടപ്പെട്ടതോ, കേസിലുള്ളതേ ആയ സ്ഥലം തിരിച്ചു കിട്ടാനും വരാഹമൂര്‍ത്തിയോട് അപേക്ഷിച്ചാല്‍ മതിയത്രെ.

PC: Krishnadasnaduvath

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പട്ടാമ്പിയില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ പന്നിയൂര്‍ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പട്ടാമ്പിയില്‍ നിന്ന് തൃത്താല, വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ വഴി കുറ്റിപ്പുറത്തേക്ക് (എം.ഇ.എസ്. എന്‍ജിനിയറിംഗ് കോളേജിനു മുന്‍പിലൂടെ) പോകുന്ന റോഡില്‍ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയില്‍ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകത്തേക്ക് മാറി സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

പാലക്കാട് ചുരം

പാലക്കാട് ചുരം

അറബിക്കടലിന് സമാന്തരമായി ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകളിലെ ഒരു വിടവാണ് പാലക്കാട് ചുരം എന്നറിയപ്പെടുന്നത്. 30 കിലോമീറ്റര്‍ നീളത്തിലുള്ള ഈ ചുരം വലിയ ഒരു ഉരുള്‍ പൊട്ടലിന്റെ ഫലമായി ഉണ്ടായതാണെന്നാണ് വിശ്വാസം.

PC: PP Yoonus

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...