» »ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടകേന്ദ്രമായ കോള്‍വ ബീച്ചിന്റെ വിശേഷങ്ങള്‍

ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടകേന്ദ്രമായ കോള്‍വ ബീച്ചിന്റെ വിശേഷങ്ങള്‍

Written By: Elizabath Joseph

വെള്ളവിരിച്ച തീരങ്ങളും സൂര്യപ്രകാശം പതിക്കുമ്പോള്‍ സ്വര്‍ണ്ണപ്പൊട്ടുകള്‍ പോലെ തിളങ്ങുന്ന മണല്‍ത്തരികളും നീല നിറ്തതില്‍ പരന്നു കിടക്കുന്ന കടലും മനോഹരമായ കാഴ്ചകളും... എവിടെയാണ് ആ സ്ഥലമെന്ന് കണ്ടു പിടിക്കാന്‍ കുറച്ചു പാടാമെങ്കിലും ഭൂമിയിലെ ഈ സ്വര്‍ഗ്ഗം നമ്മള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചെന്ന വിശേഷണമുള്ള തെക്കന്‍ ഗോവയില്‍ സ്ഥിതി ചെയ്യുന്ന കോള്‍വ ബീച്ചിനെക്കുറിച്ചാണ്. ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട കോള്‍വ ബീച്ചിന്റെ വിശേഷങ്ങള്‍

എവിടെയാണ് കോള്‍വ

എവിടെയാണ് കോള്‍വ

24 കിലോമീറ്റര്‍ നീളത്തില്‍ നീണ്ടു കിടക്കുന്ന ബീച്ചാണ് കോള്‍വയിലേത്. കോവയിലെ തെക്കന്‍ ഗോവയിലാണ് കോള്‍വ ബീച്ച് സ്ഥിതി ചെയ്യുന്നത്. മര്‍ഗോവയില്‍ നിന്നും എട്ട് കിലോമീറ്ററുംകോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും 40 കിലോമീറ്ററും അകലെയാണ് കോള്‍വയുള്ളത്.

PC: wikipedia

ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്

ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്

ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചുകളില്‍ ഒന്ന് എന്ന വിശേഷണത്തിന് തീര്‍ത്തും യോജിച്ച ബീച്ചുകളില്‍ ഒന്നാണ് കോള്‍വ ബീച്ച്. ഏകദേശം 24 കിലോമീറ്റര്‍ നീളത്തില്‍ വിശാലമായി പരന്നുകിടക്കുന്ന കടല്‍ത്തീരമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വെള്ള മണല്‍ത്തരികളും തെങ്ങുകളുമായി നില്‍ക്കുന്ന കോള്‍വയുടെ കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്.

PC:Tanya Dedyukhina

ശാന്തം സുന്ദരം

ശാന്തം സുന്ദരം

ലോകത്തിലെ ഏറ്റവും വലിയ ബീച്ചുകളില്‍ ഒന്നാണെങ്കിലും അതിന്റെ ബഹളങ്ങള്‍ ഇവിടെയില്ല. ഗോവയിലെ മറ്റു ബീച്ചുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ ബഹളങ്ങളും തിരക്കുകളും നന്നേ കുറവു തന്നെയാണ്. പാര്‍ട്ടികളും രാത്രി സമയങ്ങളിലെ ബഹളങ്ങളും ഇവിടെ ഇല്ല എന്നു തന്നെ പറയാം.

PC:robinn

എല്ലാം ഇവിടെ കിട്ടും

എല്ലാം ഇവിടെ കിട്ടും

ബഹളങ്ങള്‍ ഒന്നുമില്ല എന്നു കേട്ട് ഗോവയുടെ സ്‌റ്റൈല്‍ ഈ സ്ഥലത്തിനു കാണില്ലേ എന്നു സംശയിക്കേണ്ട കാര്യം ഇല്ല. ഒരു കാലത്ത് പോര്‍ച്ചുഗീസുകാര്‍ താമസിച്ചിരുന്ന ഇവിടം ഇന്നും അത്തരത്തിലുള്ള കൊളോണിയല്‍ മാതൃകകള്‍ പിന്തുടരുന്നുണ്ട്. കൂടാതെ ഗോവയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണിത്. ബീച്ചുകള്‍,ബഡ്ജറ്റ് ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസ്, ഫൂഡ് സ്റ്റാളുകള്‍, നാടന്‍ ഭക്ഷണങ്ങള്‍, പബ്ബുകള്‍, കടല്‍ ഭക്ഷണങ്ങള്‍ കിട്ടുന്ന സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി ഗോവയിലെത്തുന്ന ആരെ.യും ആകര്‍ഷിക്കുവാന്‍ വേണ്ടതെല്ലാം ഉള്ള ഒരു ബീച്ച് തന്നെയാണിത്.

PC:Deepak Patil

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

പോര്‍ച്ചുഗീസുകാര്‍ ബാക്കിയാക്കിയ കുറച്ച് കെട്ടിടങ്ങളും സംസ്‌കാരങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ തീര്‍ത്തും ഗോവന്‍ കാഴ്ചകളാണ് ഇവിടെയുള്ളത്. ബീച്ച്, കബോ ഡി രാമ കോട്ട, പുരാതനമായ ദേവാലയങ്ങള്‍, മനോഹരമായ ഭക്ഷണങ്ങള്‍, ഗോവന്‍ കാഴ്ചകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍

PC:Srikanth

സൂര്യാസ്തമയം കാണാം

സൂര്യാസ്തമയം കാണാം

ബീച്ചിലെ ആഘോഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത് സൂര്യാസ്തമയത്തിന്റ കാഴ്ചകളാണ്. ഗോവയിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമയം കാണാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. വൈകുന്നേരങ്ങളില്‍ അതുകൊണ്ടുതന്നെ, വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്.

PC:Gayatri Priyadarshini

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തെക്കന്‍ ഗോവയില്‍ മര്‍ഗോവയ്ക്ക സമീപമാണ് കോള്‍വ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഗോവയിലെ ഡബോളിം എയര്‍പോര്‍ട്ടില്‍ നിന്നും 21 കിലോമീറ്റര്‍ അകലെയാമിവിടം. 21 കിലോമീറ്റര്‍ അകലെയുള്ള മ#്‌ഗോവന്‍ ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി ഇവിടേക്ക് ബീച്ചിലേക്ക് പോരുന്നതാണ് എളുപ്പം. ബസുകളും ടാക്‌സികളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

Read more about: travel beaches goa

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...