Search
  • Follow NativePlanet
Share
» » ഹിമാലയത്തേക്കാള്‍ പഴക്കമുള്ള പാറയും അത് തുരന്നുണ്ടാക്കിയ ക്ഷേത്രവും

ഹിമാലയത്തേക്കാള്‍ പഴക്കമുള്ള പാറയും അത് തുരന്നുണ്ടാക്കിയ ക്ഷേത്രവും

തിരുച്ചിറപ്പള്ളിയുടെ അടയാളം അല്ലെങ്കില്‍ ലാന്‍ഡ് മാര്‍ക്ക് എന്നു പറയുന്ന, റോക്ക് ഫോര്‍ട്ട് ടെമ്പിള്‍ അഥവാ പാറക്കോട്ടൈ കോവിലിന്റെ വിശേഷങ്ങള്‍...

By Elizabath Joseph

പാറ തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങള്‍ നമുക്ക് അപരിചിതം അല്ലെങ്കിലും തിരുച്ചിറപ്പള്ളിയിലെ ഈ ക്ഷേത്രങ്ങള്‍ ആരെയും അതിശയിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഒത്ത മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പാറയും ആ പാറ തുരന്ന് കോട്ടയുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളും തമിഴ്‌നാട്ടില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. തിരുച്ചിറപ്പള്ളിയുടെ അടയാളം അല്ലെങ്കില്‍ ലാന്‍ഡ് മാര്‍ക്ക് എന്നു പറയുന്ന, റോക്ക് ഫോര്‍ട്ട് ടെമ്പിള്‍ അഥവാ പാറക്കോട്ടൈ കോവിലിന്റെ വിശേഷങ്ങള്‍...

പാറകളുടെ നഗരം

പാറകളുടെ നഗരം

കാവേരി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തിരുച്ചിറപ്പള്ളി പാറകളുടെ നഗരം എന്നാണ് അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലൊന്നായ തിരുച്ചിറപ്പള്ളി പാറകളുടെ നഗരം എന്നറിയപ്പെടുന്നതിനുള്ള പ്രധാന കാരണം ഇവിടെ ധാരാളമായി കാണുന്ന പാറകളാണ്. പ്രത്യേകമായി പറയുകയാണെങ്കില്‍ 3800 ദശലക്ഷം വര്‍ഷം പഴക്കമുള്ള പാറകളാണ് ഇവിടെ ഉള്ളത്. അതായത് ഹിമാലയത്തിലെ പാറകളെക്കാളും പഴക്കമുള്ള പാറയാണ് തിരുച്ചിറപ്പള്ളിയിലുള്ളത് എന്ന് ചുരുക്കം.

PC:Manu Manjunath

തിരുച്ചിറപ്പള്ളി റോക്ക് ഫോര്‍ട്ട്

തിരുച്ചിറപ്പള്ളി റോക്ക് ഫോര്‍ട്ട്

തിരുച്ചിറപ്പള്ളിയിലെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത് ഇവിടെ കാണുന്ന റോക്ക് ഫോര്‍ട്ട് അഥവാ പാറക്കോട്ടൈ കോവിലാണ്. തിരുച്ചിറപ്പള്ളി നഗരത്തിന്റെ മധ്യത്തില്‍ കാണപ്പെടുന്ന പാറയുടെ മുകളില്‍ കോട്ടയുടെ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചള്‍ ഒരുക്കുന്ന സ്ഥലം കൂടിയാണ് ഈ പാറ. കാവേരി തീരക്കായി സ്ഥിതി ചെയ്യുന്ന തിരുച്ചിറപ്പള്ളിയില്‍ ഈ പാറയെ ചുറ്റിയാണ് കാവേരി ഒഴുകുന്നത്.

PC:Gsnewid

അല്പം ചരിത്രം

അല്പം ചരിത്രം

183 മീറ്റര്‍ ഉയരത്തില്‍ (273) അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാറ തുരന്നും കല്ലുകള്‍ അടുക്കിയുമാണ് ഇവിടെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെ പാറക്കൂട്ടത്തിനു മുകളില്‍ ക്ഷേത്രം വന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്.
അതിലൊന്നാണ് സര്‍പ്പ രാജാവായ ആദിശേഷനും വായു ഭഗവാനും തമ്മിലുണ്ടായ യുദ്ധത്തിന്റെ ഫലമായ ഹിമാലയത്തില്‍ നിന്നും അടര്‍ന്നു വീണ പാറയാണ് ഇവിടുത്തേത് എന്ന വിശ്വാസം.

PC:RUPESH MAURYA

ഗണപതിയുടെയും വിഭീഷണന്റെയും കഥ

ഗണപതിയുടെയും വിഭീഷണന്റെയും കഥ

ലങ്കയിലെ രാമരാവണ യുദ്ധത്തിനു ശേഷം തിരികകെ പോകുമ്പോള്‍ ശ്രീരാമന്‍ തങ്ങളെ സഹായിച്ച രാവണന്റെ സഹോദരനായ വിഭീഷണന് ശിവലിംഗം സമ്മനാിച്ചിരുന്നു. അങ്ങനെ അതുമായി അയോധ്യയിലേക്ക് തിരിച്ച വഴി വിഭീഷണന്‍ ശ്രീരംഗത്തെത്തിച്ചേര്‍ന്നു. ക്ഷീമിതനായ വിഭീഷണന്‍ വിശ്രമിക്കാനായി തുടങ്ങിയപ്പോള്‍ ഒരു ബാലന്‍ അതുവഴി വന്നു. നിലത്തു വയ്ക്കാന്‍ പാടില്ലാത്ത ശിവലിംഗം അദ്ദേഹം കയ്യില്‍ പിടിക്കാനായി ആ ബാലനെ ഏല്‍പ്പിച്ചു. എന്നാല്‍ ഇവന്‍ അത് നിലത്തുവച്ച ശേഷം ഓടി മറഞ്ഞു. പിന്നീട് വിഭീഷണന്‍ അത് നോക്കിയപ്പോള്‍ കാണാനില്ല. യഥാര്‍ത്ഥത്തില്‍ വേഷം മാറി വന്ന ഗണേശനായിരുന്നു അത്. തന്റെ പിതാവായ ശിവന്റെ ആഗ്രഹപ്രകാരമാണ് ഗണേശന്‍ ആ വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചത്. പിന്നീട് ഒളിച്ചിരുന്ന ഗണേശനെ വിഭീഷണന്‍ കണ്ടെത്തുകയും അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ. അങ്ങനെയാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നാണ് ഐതിഹ്യം.

PC:Raji.srinivas

മൂന്നു ക്ഷേത്രങ്ങള്‍

മൂന്നു ക്ഷേത്രങ്ങള്‍

പാറക്കോട്ടൈ കോവില്‍ എന്നു പറയുന്ന് ഒരു ക്ഷേത്രമല്ല, ഇത് മൂന്നു ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. പാറയുടെ അടിവാരത്ത് മാണിക്യവിനായകര്‍ കോവിലും അഗ്രഭാഗത്തായി ഉച്ചി പിള്ളയാര്‍ കോവിലും നടുഭാഗത്ത് തായ്മാനവര്‍ കോവില്‍ ശിവസ്ഥലവുമാണ് ഉള്ളത്. കുത്തനെ 420 നടകള്‍ കയറിയാല്‍ മാത്രമേ പാറയുടെ ഉച്ചിയില്‍ എത്താന്‍ സാധിക്കൂ. കുത്തനെയുള്ള പടികളായതിനാല്‍ ശ്രദ്ധിച്ച് മാത്രമേ കയറാന്‍ സാധിക്കു. കൈപ്പടികള്‍ ഉണ്ടെങ്കിലും പൂര്‍ണ്ണമായും ശ്രദ്ധിച്ചുവേണം ഇവിടേക്ക് കയറാന്‍. ശക്തിയേറിയ കാറ്റ് അടിക്കുന്ന സ്ഥലമായതിനാല്‍ വേണ്ടത്ര മുന്‍കരുതലുകളെടുക്കാന്‍ ഓര്‍മ്മിക്കുക.

PC:Ssriram mt

കംഗാള മൂര്‍ത്തി

കംഗാള മൂര്‍ത്തി

ശിവന്റെ അവതാരങ്ങളിലൊന്നായ കംഗാള മൂര്‍ത്തിയെയാണ് ഇവിടുത്തെ ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Ankushsamant

ഹിമാലയത്തിലെ പാറകളേക്കാള്‍ പഴക്കം

ഹിമാലയത്തിലെ പാറകളേക്കാള്‍ പഴക്കം

പാറക്കോട്ടൈ കോവിലിലെ പാറകള്‍ പരിശോധിക്കുകയാണെണെങ്കില്‍
രസകരമായ ഒട്ടേറെ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഹിമാലയത്തിലെ പാറകളെക്കാള്‍ പഴക്കം ഇവിടുത്തെ പാറകള്‍ക്ക് ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഏകദേശം 3800 ദശലക്ഷം വര്‍ഷം പഴക്കമുള്ളവയാണ് ഇതെന്നാണ് കരുതപ്പെടുന്നത്. 183 മീറ്റര്‍ ഉയരമുള്ള ഈ പാറയുടെ ഉള്‍വശം തുറന്നിട്ടാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന കാര്യവും ഇക്കൂട്ടത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.

PC:Arunankapilan

പല്ലവരും നായക്കന്‍മാരും

പല്ലവരും നായക്കന്‍മാരും

വിജയ നഗര രാജാക്കന്‍മാര്‍ ഈ പ്രദേശത്തിന്റെ സൈനിക മേന്‍മകള്‍ മനസ്സിലാക്കി ഇവിടെ ഒരു കോട്ട നിര്‍മ്മിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. തിരുച്ചിറപ്പള്ളി പാറക്കോട്ടൈ കോവിലിന്റെ നിര്‍മ്മാണത്തിന് യഥാര്‍ഥത്തില്‍ തുടക്കമിട്ടത് പല്ലവ രാജാക്കന്‍മാരാണ്. ഈ കോട്ടയില്‍ ആദ്യം ഒരു ഗൂഹാക്ഷേത്രം പണിതത് 580 ല്‍ പല്ലവന്‍മാരായിരുന്നു. പിന്നീട് വിവിധ രാജവംശങ്ങള്‍ക്കും ഭരണത്തിനും ശേഷം ഭരണത്തിലേറിയ നായക്കന്‍മാരാണ് . ഇന്ന് കാണുന്ന രീതിയില്‍ പാറക്കോട്ടൈ കോവില്‍ നിര്‍മ്മിച്ചതിന്റെ സകല അവകാശങ്ങളും നായക്കന്‍മാര്‍ക്കാണ്.

PC:Unknown

തിരുച്ചിറപ്പള്ളിയുടെ കാഴ്ച

തിരുച്ചിറപ്പള്ളിയുടെ കാഴ്ച

പാറക്കോട്ടൈ കോവിലിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് എത്തിയാല്‍ വളരെ മനോഹരമായ കാഴ്ചയാണ് ഇവിടെ കാത്തിരിക്കുന്നത്. തിരുച്ചിറപ്പള്ളി പട്ടണം മുഴുവനായും ഇവിടെ നിന്നും കാണാന്‍ സാധിക്കും. അതു കൂടാതെ കാവേരി നദിയുടെ മറുകരയിലെ ക്ഷേത്രങ്ങളും പട്ടണങ്ങളും ഇവിടുത്തെ നല്ലൊരു കാഴ്ച തന്നെയാണ്.

PC:Raj

തഞ്ചാവൂര്‍

തഞ്ചാവൂര്‍

തിരുച്ചിറപ്പള്ളിക്ക് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണമാണ് തഞ്ചാവൂര്‍. ബൃഹദീശ്വര ക്ഷേത്രമാണ് തഞ്ചാവൂരിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ദക്ഷിണമേരു എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിലെ പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്ത അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നായ ഇവിടം ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം കൂടിയാണ്.
എഡി 1010 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്. രാജരാജചോളന്‍ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം പണിയുന്നത്. യുനസ്‌കോയുടെ ലോക പൈതൃക സ്മരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ബൃഹദീശ്വര ക്ഷേത്രം ചോള രാജവംശകാലത്തെ തമിഴ് വാസ്തുവിദ്യയുടെ ഉത്തമഉദാഹരണമാണ്.

മൂന്ന് സമചതുരങ്ങള്‍

മൂന്ന് സമചതുരങ്ങള്‍

പടിഞ്ഞാറ് നിന്ന് കിഴക്കോട് നേര്‍ രേഖയില്‍ വരുന്ന 3 സമചതുരങ്ങളാണ് ബൃഹദീശ്വരക്ഷേത്രത്തിന്റേത്. കിഴക്കേചതുരത്തിലായി പ്രവേശനകാവടവും മധ്യചതുരത്തില്‍ നന്ദിയും പടിഞ്ഞാറേയറ്റത്തുള്ള സമചതുരത്തിലായി ക്ഷേത്രവും അതിന്റെ മധ്യഭാഗത്തായി ശിവലിംഗവും സ്ഥിതിചെയ്യുന്നു. അതിനുമീതേയാണ് ആകാശത്തേക്കുയരുന്ന ഗോപുരം കാണുക.
സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ വലുപ്പത്തിലുള്ളതാണ് ഇവിടുത്തെ നന്ദിയുടെ പ്രതിമ. ഒറ്റക്കല്ലിലുള്ള ഈ നന്ദിയ്ക്ക് 12 അടി ഉയരവും 20 അടി നീളവുമുള്ളതാണ്. ഇതിന് ഏകദേശം 25 ടണ്ണാണ് തൂക്കമുള്ളത്.

ഗംഗൈക്കൊക്കൊണ്ട ചോളപുരം

ഗംഗൈക്കൊക്കൊണ്ട ചോളപുരം

തിരുച്ചിറപ്പള്ളിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു ആകര്‍ഷണമാണ് ഗംഗൈക്കൊക്കൊണ്ട ചോളപുരം. ഗംഗൈക്കൊക്കൊണ്ട ചോളീശ്വരം എന്നപേരില്‍ അറിയപ്പെടുന്ന ഇവിടുക്കെ ശിവക്ഷേത്രം ഏറെ പ്രസിദ്ധമാണ്. വാസ്തുവിദ്യയ്ക്കും നിര്‍മ്മാണത്തിനും ഏറെ പേരുകേട്ടതാണ് ഇവിടുത്തെ ക്ഷേത്രം.

PC:Ssriraman

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്നും 332 കിലോമീറ്റര്‍ അകലെയാണ് തിരുച്ചിറപ്പള്ളി സ്ഥിതി ചെയ്യുന്നത്. ബെംഗളുരുവില്‍ നിന്നും 347 കിലോമീറ്ററവും മംഗലാപുരത്തു നിന്നും 729 കിലോമീറ്ററും ദൂരമാണ് ഇവിടെ എത്തിച്ചേരാന്‍ വേണ്ടത്. കോയമ്പത്തൂരില്‍ നിന്നും തിരുച്ചിറപ്പള്ളിക്ക് 217 കിലോമീറ്ററും സേലത്തു നിന്നും 140 കിലോമീറ്ററും ഇവിടെ എത്താന്‍ സഞ്ചരിക്കണം.

കേരളത്തില്‍ നിന്നും

കേരളത്തില്‍ നിന്നും

കോഴിക്കോട് നിന്നും പാലക്കാട്-കോയമ്പത്തൂര്‍-കരൂര്‍-ശ്രീരംഗം വഴി തിരുച്ചിറപ്പള്ളിക്ക് 386 കിലോമീറ്ററാണ് ദൂരം.
തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടുമ്പോള്‍ കുട്രാലം-രാജപാളയം-തിരുമംഗലം-മേലൂര്‍ വഴിയാണ് തിരുച്ചിറപ്പള്ളിയില്‍ എത്തിച്ചേരുക. ഈ യാത്രയ്ക്ക് 400 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+