Search
  • Follow NativePlanet
Share
» »നീർ മഹൽ ഇത് വെള്ളത്തിനു നടുവിലെ താജ്മഹൽ!

നീർ മഹൽ ഇത് വെള്ളത്തിനു നടുവിലെ താജ്മഹൽ!

By Elizabath Joseph

വെള്ളത്തിനു മുകളിൽ കരയിൽ കാണുന്ന അത്ഭുതങ്ങളാണ് സഞ്ചാരികൾക്ക് കൂടുതൽ പരിചയം. താജ്മഹലും ഹവാ മഹലും ഇന്ത്യാ ഗേറ്റും ചെങ്കോട്ടയും പത്മനാഭപുരം കൊട്ടാരവും ഒക്കെ കരയിലെ കാഴ്ചകളാണെങ്കിൽ വെള്ളത്തിനടിൽ ഒളിച്ചിരിക്കുന്ന ഒരിടമുണ്ട്.

തൃപുരക്കാരുടെ താജ്മഹൽ എന്നറിയപ്പെടുന്ന നീർമഹൽ. ലോകത്തിൽ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളിലൊന്നായി അറിയപ്പെടുന്ന താജ്നഹലിനേക്കാളും അത്ഭുതങ്ങൾ വെള്ളത്തിലും അതിനടിയിലും ഒളിപ്പിച്ചിരിക്കുന്ന നീർമഹലിന്റെ വിശേഷങ്ങൾ അറിയാം...

നീർ മഹൽ...വെള്ളത്തിനടിയിലെ കൊട്ടാരം

നീർ മഹൽ...വെള്ളത്തിനടിയിലെ കൊട്ടാരം

നീർ മഹൽ എന്നാൽ ജലത്തിലെ കൊട്ടാരം എന്നാണ് അർഥം. ഒരു കൊട്ടാരം എന്നികിനേക്കാൾ അത്ഭുതം എന്ന വാക്കാണ് ഇതിന് കൂടുതൽ ചേരുക. രുദ്രസാഗർ തടാകത്തിന്റെ നടുവിലായി എട്ടു വർഷം നീണ്ട നിർമ്മാണത്തിലൂടെയാണ് നീർ മഹൽ 1938 ൽ പൂർത്തിീകരിച്ചത്.

PC:Bodhisattwa

 എവിടെയാണിത്.?

എവിടെയാണിത്.?

ത്രിപുരയിലെ രുദ്ര സാഗർ തടാകത്തിന്റെ നടുവിലായാണ് നീർ മഹൽ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദു-ഇസ്ലാം വാസ്തു വിദ്യകളുടെ സനമ്വയമായാണ് ഇതിനെ കണക്കാക്കുന്നത്. ഇന്ത്യയിലെ അപൂർവ്വമായി മാത്രമാണ് ഇത്തരം നിർമ്മിതികളുള്ളത്. അതിൽ തന്നെ കിഴക്കേ ഇന്ത്യയിലെ ഏക ജലകൊട്ടാരം കൂടിയാണിത്. രാജസ്ഥാനിലെ ജൽ മഹലാണ് ഇത്തരത്തിലുള്ള മറ്റൊന്ന്.

വെള്ളത്തിലെ വേനൽക്കാല വസതി

വെള്ളത്തിലെ വേനൽക്കാല വസതി

ത്രിപുരയിലെ രാജവംശത്തിലെ ബീർ ബിക്രം കിഷോർ മാണിക്യ ബഹാദൂർ എന്ന രാജാവാണ് തന്റെ വേനൽക്കാല വസതിയായി ഈ കൊട്ടാരം നിർമ്മിക്കുന്നത്. രുദ്ര സാഗർ തടാകത്തിന്റെ നടുവിലായി 1930 ൽ ആരംഭിച്ച കൊട്ടാരത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത് 1938 ലാണ്. മാർട്ടിന്‌ ആൻഡ് ബേൺസ് എന്ന ഇംഗ്ലീഷ് കമ്പനിയാണ് ഇതിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്,

തടാകച്ചിന്റെ തീരത്തു നിന്നും രണ്ടു മുതൽ മൂന്നു കിലോമീറ്റർ വരെ അകലയാണ് കൊട്ടാരമുള്ളത്.

PC: Soman

നീർ മഹൽ വാട്ടർ ഫെസ്റ്റിവൽ

നീർ മഹൽ വാട്ടർ ഫെസ്റ്റിവൽ

നീർ മഹലിൽ നടക്കുന്ന ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നീർ മഹൽ വാട്ടർ ഫെസ്റ്റിവൽ. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലാണ് ഇത് നടക്കാറുള്ളത്. വൈകിട്ട് തുടങ്ങി രാവേറെ നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടികളും ആഘോഷങ്ങളുമാണ് ഇതിന്റെ പ്രത്യേകത. രുദ്ര സാഗർ തടാകത്തിലൂടെയുള്ള ബോട്ട് മത്സരമാണ് മറ്റൊരു ആകർഷണം. നീന്തൽ മത്സരങ്ങളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്,.

നീർ മഹൽ ഉത്സവം എന്ന പേരിൽ എല്ലാ വർഷം ഡിസംബറിലും വീണ്ടും ആഘോഷങ്ങൾ ഉണ്ടാകാറുണ്ട്.

PC:Mr Nimai Debbarma

രണ്ടു ഭാഗങ്ങൾ

രണ്ടു ഭാഗങ്ങൾ

നീർ മഹൽ പാലസിനെ രണ്ടു ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്തെ ആന്താർ മഹലും കിഴക്കു വശത്തെ ഓപ്പൺ തിയേറ്ററുമാണ് അവ. ആന്താർ മഹൽ രാജകുടുംബങ്ങൾക്കു മാത്രമായി മാറ്റി വെച്ചിരിക്കുന്നു. നാടകം , ന‍ൃത്തം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കാനാണ് തിയേറ്റർ ഭാഗം ഉപയോഗിക്കുന്നത്. ആകെ 24 മുറികളാണ് ഇവിടെയുള്ളത്.

ഗോപുരങ്ങൾ, പാലം, പൂന്തോട്ടം തുടങ്ങിയവ ഇവിടെ കാണാൻ സാധിക്കും.

PC:Afifa Afrin

 സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും മികച്ചത്. ഈ സമയങ്ങളിൽ മഴ കുറവുള്ള പ്രസന്നമായ കാലാവസ്ഥയായിരിക്കും.

PC:Afifa Afrin

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ നിന്നും 48.6 കിലോമീറ്റർ അകലെയാണ് നീർ മഹലുള്ളത്. അഗർത്തലയിൽ നിന്നും മേലാഘർ എന്ന സ്ഥലത്തെത്തിയാൽ അവിടെ നിന്നും അ‍ഞ്ച് മിനിട്ട് സഞ്ചരിച്ചാൽ നീർ മഹലിലെത്താം.

160 കിലോമീറ്റർ അകലെയുള്ള കുമാർഘട്ട്, 200 കിലോമീറ്റർ അകലെയുള്ള ധരമാ ഘട്ട് എന്നിവയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

രുദ്ര സാഗർ തടാകം

രുദ്ര സാഗർ തടാകം

ദേശീയ പ്രാധാന്യമുള്ള ചതുപ്പിടങ്ങളിൽ ഒന്നായാണ് രുദ്ര സാഗർ തടാകം അറിയപ്പെടുന്നത്. അഗർത്തലയില്‍ നിന്നും 52 കിലോമീറ്റർ അകലെ, 2.4 സ്ക്വയർ കിലോമീറ്റർ ഏരിയയിലാണ് ഈ തടാകം വ്യാപിച്ചു കിടക്കുന്നത്.

കാട്ടിലെ കല്ലെറിയുന്ന പ്രേതം മുതൽ ആശുപത്രിയിലെ അശരീരി വരെ-പേടിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യ

വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുന്‍പ്

PC:Soman

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more