» »കന്യാകുമാരിയിലെ വട്ടക്കോട്ടൈ

കന്യാകുമാരിയിലെ വട്ടക്കോട്ടൈ

Written By: Elizabath Joseph

കലയുടെയും മതത്തിന്റെയും കാര്യത്തില്‍ ഇന്ത്യയില്‍ ഏറെ അറിയപ്പെടുന്ന സ്ഥലമാണ് കന്യാകുമാരി. ഇന്ത്യയുടെ തെക്കേ അറ്റത്തെ മുനമ്പായ കന്യാകുമാരി കേപ് കോമറിന്‍ എന്ന പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. ഉദയത്തിനും അസ്തമയത്തിനും പേരുകേട്ട കന്യാകുമാരിയിലെ ഏറ്റവും ആകര്‍ഷകവും എന്നാല്‍ ആളുകള്‍ വിട്ടുപോകുന്നതുമായ ഒരു സ്ഥലമാണ് വട്ടക്കോട്ടൈ. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ അവസാനമായി നിര്‍മ്മിച്ച തീരദേശക്കോട്ടയായ വട്ടക്കോട്ടൈയുടെ വിശേഷങ്ങള്‍!!

കന്യാകുമാരി

കന്യാകുമാരി

വട്ടക്കോട്ടൈയുടെ വിശേഷങ്ങള്‍ പറയുന്നതിനു മുന്‍പ് തന്നെ പറയേണ്ട സ്ഥലമാണ് കന്യാകുമാരി. ആയിരത്തോളം വര്‍ഷം പഴക്കമുള്ള കന്യാകുമായി എന്നും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. വിശ്വാസികളും അല്ലാത്തവരുമായി നൂറുകണക്കിന് ആളുകള്‍ ദിവസവും എത്തിച്ചേരുന്ന ഇവിടം തമിഴ്‌നാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്.

PC: M.Mutta

സമുദ്രങ്ങളുടെ സംഗമസ്ഥാനം

സമുദ്രങ്ങളുടെ സംഗമസ്ഥാനം

ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഒരുമിച്ച് കാണാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഏക സ്ഥലമായാണ് കന്യാകുമാരി അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ സമുദ്രങ്ങളുടെ സംഗമസ്ഥാനം എന്നാണ് ഇവിടം അറിയപ്പെടുന്നത്. കടലില്‍ രാവിലെ സൂര്യന്‍ ഉദിച്ചത് കണ്ടതിനു ശേഷം ആ കണ്ടതിന്റെ എതിര്‍ഭാഗത്ത് സൂര്യന്‍ കടലിലേക്ക താഴുന്ന അത്യപൂര്‍വ്വമായ കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷതയായി കണക്കാക്കപ്പെടുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നുതന്നെയാണ് കന്യാകുമാരി.

PC:Kainjock

വട്ടക്കോട്ടൈ

വട്ടക്കോട്ടൈ

വൃത്താകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കന്യാകുമാരിയിലെ വട്ടക്കോട്ടൈ ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്. 18-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട തമിഴ്‌നാടിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടി ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.

PC:Infocaster

തിരുവിതാംകൂര്‍ രാജവംശം

തിരുവിതാംകൂര്‍ രാജവംശം

കന്യാകുമാരിയുയും സമീപത്തുള്ള പ്രദേശങ്ങളും അക്കാലത്ത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ കീഴിലുള്ള സ്ഥലമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ അധികാരം ഇവിടെ നിലനിര്‍ത്തുന്നതിന്റെയും സൈനിക ആവശ്യങ്ങളുടെയും പ്രദാന്യം കണക്കിലെടുത്താണ് മാര്‍ത്താണ്ഡ വര്‍മ്മയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ കോട്ട നിര്‍മ്മിക്കുന്നത്.

PC:Infocaster

തിരുവിതാംകൂറിന്റെ തീരദേശക്കോട്ട

തിരുവിതാംകൂറിന്റെ തീരദേശക്കോട്ട

തിരുവിതാംകൂര്‍ രാജവംശത്തിന്റെ കീഴില്‍ അവസാനമായി നിര്‍മ്മിക്കപ്പെട്ട തീരദേശക്കോട്ടകളില്‍ ഒന്നായാണ് കന്യാകുമാരി വട്ടക്കോട്ടൈ അറിയപ്പെടുന്നത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവിക ഓപീസറായിരുന്ന യൂസ്റ്റാഷ്യസ് ഡി ലനോയിയുടെ നേതൃത്വത്തിലാണ് ഈ കോട്ട നിര്‍മ്മിച്ചത്. തിരുവിതാംകൂര്‍ സൈന്യത്തിന്റെ തലവനായി മാറ്റാന്‍ തക്ക വിശ്വാസം മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് ഇയാളുമായി ഉണ്ടായിരുന്നു.

PC:wikipedia

കടലിലേക്ക് തള്ളി നില്‍ക്കുന്ന കോട്ട

കടലിലേക്ക് തള്ളി നില്‍ക്കുന്ന കോട്ട

പേരില്‍മാത്രം വട്ടമുള്ള കോട്ടയെന്നും വട്ടക്കോട്ടൈ അറിയപ്പെടുന്നു. കല്ലുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ടയുടെ ഒരുഭാഗം കടലിലേക്ക് ഇറങ്ങി നില്‍ക്കുന്നത് കാണുവാന്‍ സാധിക്കും. സൈനിക ആവശ്യം എന്നതിലുപരിയായി കന്യാകുമാരി തുറമുഖം സംരക്ഷിക്കുക എന്നതായിരുന്നു ഈ കോട്ട നിര്‍മ്മിക്കുമ്പോല്‍ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് ഉണ്ടായിരുന്നത് എന്നും ഒരു കഥയുണ്ട്.

PC: Wikipedia

കോട്ടയിലെ സ്ഥലങ്ങള്‍

കോട്ടയിലെ സ്ഥലങ്ങള്‍

29 അടി വീതിയിലും 25 അടി ഉയരത്തിലും നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ട ആയുധങ്ങള്‍ സൂക്ഷിക്കുവാനുള്ള സ്ഥലം, കുളം, നിരീക്ഷണ സ്ഥലം, പീരങ്കിക്കുള്ള സജ്ജീകരണങ്ങള്‍ വിശ്രമമുറികള്‍, മറ്റ് ആയുധപ്പുരകള്‍ എന്നിവ കാണുവാന്‍ സാധിക്കും. ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ് ഒരു വശത്ത് കാണുന്ന കടലും മറുവശത്തെ പശ്ചിമഘട്ട മലനിരകളും.

PC:Infocaster

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കന്യാകുമാരി നഗരത്തില്‍ നിന്നും ഏഴു കിലോമീറ്റര് അകലെയാണ് വട്ടക്കോട്ടൈ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 106 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്.

തിരുവനന്തപുരം - കോവളം - കന്യാകുമാരി

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...